Image

കോവിഡ് 19: ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുമായി യുക്മ ചാരിറ്റി ഫൗണ്ടേഷന്‍

Published on 20 March, 2020
കോവിഡ് 19: ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുമായി യുക്മ ചാരിറ്റി ഫൗണ്ടേഷന്‍


ലണ്ടന്‍: ബ്രിട്ടണില്‍ കൊറോണ വൈറസ് വ്യാപിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ മലയാളി സമൂഹത്തില്‍ വിഷമതയനുഭവിക്കുന്ന ആളുകളെ സഹായിക്കുന്നതിന് യുകെയിലെ മലയാളി സംഘടനകളുടെ കൂട്ടായ്മയായ യൂണിയന്‍ ഓഫ് യുകെ മലയാളി അസോസിയേഷന്‍സുന്റെ നേതൃത്വത്തില്‍ ദേശീയ ഭരണസമിതിയും റീജണല്‍ കമ്മറ്റികളും അംഗ അസോസിയേഷനുകളെ അണിചേര്‍ത്ത് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുമെന്ന് യുക്മ ദേശീയ പ്രസിഡന്റ് മനോജ് കുമാര്‍പിള്ള അറിയിച്ചു. ഇതിന്റെ ആദ്യ പടിയായി യുക്മ അംഗ അസോസിയേഷനുകള്‍ പ്രാദേശികമായി അതാത് സ്ഥ?ലങ്ങളിലുള്ള വിവിധ സംഘടനകളെയും ഉള്‍പ്പെടുത്തി കോവിഡ്-19 ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണമെന്ന് അഭ്യര്‍ഥിച്ച് ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗ്ഗീസ് എല്ലാ അംഗ അസോസിയേഷനുകള്‍ക്കും കഴിഞ്ഞ ദിവസം ഇ-മെയില്‍ അയച്ചു.

കോവിഡ് - 19 (കൊറോണാ വൈറസ്) മനുഷ്യവംശത്തിന് വ്യാപകമായരീതിയില്‍ വെല്ലുവിളി നേരിടുകയാണ്. എന്താണ് ചെയ്യേണ്ടതെന്ന് വ്യക്തതയോ കൃത്യമായ ദിശാബോധമോ ഇല്ലാതെ ലോകരാഷ്ട്രങ്ങള്‍ വിറങ്ങലിച്ചു നില്‍ക്കുന്നു. പരസ്പരം കൈത്താങ്ങായല്ലാതെ ജീവന് നിലനില്‍പ്പില്ലെന്ന് ലോകം വീണ്ടും തിരിച്ചറിയുകയാണ്. യുദ്ധസമാനമായ സാഹചര്യം നേരിടാന്‍ നാമോരോരുത്തരും തയാറാകേണ്ട സമയമാണിത്.

ബ്രിട്ടനിലെ സര്‍ക്കാര്‍ കൊറോണ വ്യാപനം തടയാന്‍ എടുക്കുന്ന നടപടികള്‍ക്കൊപ്പം, നമ്മള്‍ ജീവിക്കുന്ന പ്രാദേശീക സമൂഹത്തില്‍ സാധ്യമായ സഹായങ്ങളും മുന്‍കരുതലുകളും ഉറപ്പുവരുത്തുവാന്‍ യുക്മ അംഗ അസോസിയേഷന്‍ ഭാരവാഹികളും പ്രവര്‍ത്തകരും മുന്‍കൈ എടുക്കണമെന്ന് പ്രത്യേകം ഓര്‍മ്മപ്പെടുത്തട്ടെ.

പ്രദേശികമായി, പ്രധാനമായും മലയാളി സാമൂഹത്തില്‍, ഇത്തരം സാഹചര്യം നേരിടുന്ന കുടുംബങ്ങളെ സഹായിക്കേണ്ട ബാധ്യത പ്രാദേശീക മലയാളി അസോസിയേഷനുകള്‍ ഏറ്റെടുക്കണമെന്ന് യുക്മ അംഗ അസോസിയേഷന്‍ നേതൃത്വത്തെ വിനീതമായി ഓര്‍മ്മപ്പെടുത്തട്ടെ. അങ്ങനെ ഒറ്റപ്പെട്ടു താമസിക്കുന്ന കുടുംബങ്ങളില്‍ ഭക്ഷണം, ഭക്ഷണ സാമഗ്രികള്‍, മരുന്നുകള്‍ ഉള്‍പ്പെടയുള്ള അവശ്യ വസ്തുക്കള്‍ തുടങ്ങിയവ ലഭ്യമാണെന്ന് നമ്മള്‍ ഉറപ്പു വരുത്തേണ്ടതുണ്ട്.

ഒഴിച്ചുകൂടാനാവാത്ത ഈ സാമൂഹ്യ ഉത്തരവാദിത്തം നമുക്ക് ഒറ്റക്കെട്ടായി ഏറ്റെടുത്ത് ഈ പ്രതിസന്ധിയെ മറികടക്കാന്‍ ശ്രമിക്കാം. അതിജീവനത്തിന്റെ വ്യത്യസ്തങ്ങളായ വഴികളില്‍ കൂടി ഈ പ്രവാസ ലോകത്ത് എത്തിയിരിക്കുന്ന നമുക്ക് മുന്നില്‍ കാലം ഉയര്‍ത്തിയിരിക്കുന്നു മറ്റൊരു കനത്ത വെല്ലുവിളിയും നാം ഏറ്റെടുത്തു വിജയിപ്പിച്ചേ മതിയാകൂ. നമ്മുടെ വരുംതലമുറകള്‍ക്കായി നമുക്കത് ചെയ്ത് മാതൃകയാകാം.

യുക്മയുടെ ജീവകാരുണ്യ സംരംഭമായ യുക്മ ചാരിറ്റി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലായിരിക്കും കോവിഡ്-19 ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. യുക്മ ചാരിറ്റി ഫൗണ്ടേഷന്റെ ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളായ ടിറ്റോ തോമസ്, ഷാജി തോമസ്, വര്‍ഗ്ഗീസ് ഡാനിയേല്‍ എന്നിവരാവും പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:-

ടിറ്റോ തോമസ് - 07723956930
ഷാജി തോമസ് - 07737736549
വര്‍ഗ്ഗീസ് ഡാനിയേല്‍ - 07882712049
ബൈജു തോമസ് - 07825642000

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക