Image

കൊവിഡ് 19: മുന്നണി പോരാളികള്‍ക്ക് അഭിനന്ദനം: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക

ജീമോന്‍ ജോര്‍ജ് Published on 20 March, 2020
കൊവിഡ് 19: മുന്നണി പോരാളികള്‍ക്ക് അഭിനന്ദനം: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക
ന്യൂയോര്‍ക്ക്: ലോകം മുഴുവന്‍ പടര്‍ന്നു പിടിച്ചിരിക്കുന്ന മഹാമാരിയായ കൊറോണ വൈറസ് (കൊവിഡ് 19) എന്ന പകര്‍ച്ചവ്യാധിക്കെതിരേ പടപൊരുതി കൊണ്ടിരിക്കുന്ന മുഴുവന്‍ പ്രവര്‍ത്തകരെയും അഭിനന്ദിക്കുന്നതായി ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക. ജീവന്‍ പോലും തൃണവത്ഗണിച്ചു കൊണ്ടു കൊറോണയ്‌ക്കെതിരേ പട നയിക്കുന്ന ആരോഗ്യമേഖലയിലെ ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍, മറ്റ് ജീവനക്കാര്‍, ആംബുലന്‍സ് െ്രെഡവര്‍മാര്‍, ലാബിലെയും ഫാര്‍മസിയിലെയും ജീവനക്കാര്‍, ഐസലേഷന്‍ വാര്‍ഡില്‍ രോഗികളെ പരിചരിക്കുന്നവര്‍ തുടങ്ങി സമസ്ത മേഖലയിലും പ്രവര്‍ത്തിക്കുന്നവര്‍ ഈ ലോകത്തിലെ മാനവരാശിക്കു തന്നെ അഭിമാനമാണ്.

രോഗബാധിതരായ സഹോദരരെ ജീവിതത്തിലേക്ക് കൈപിടിച്ചു നടത്തുവാന്‍ ഇവര്‍ നടത്തുന്ന അക്ഷീണപ്രയത്‌നത്തെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ഈ സാഹസിക കൃത്യങ്ങള്‍ ലോകത്തിന്റെ മുന്നിലെത്തിക്കുന്ന മാധ്യമപ്രവര്‍ത്തകരെയും ചേര്‍ത്തു നിര്‍ത്തുന്നു. അവരുടെ പ്രവൃത്തി മറ്റൊന്നിനും പകരമാവില്ല. ജാഗരൂകരാകുവാനും പകര്‍ച്ചവ്യാധിയുടെ ഭീകരത കാണിച്ചു തരാനും ഇവര്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് എത്ര അഭിനന്ദനങ്ങള്‍ കോരിചൊരിഞ്ഞാലും മതിയാവില്ല. അച്ചടിദൃശ്യ മാധ്യമ പ്രവര്‍ത്തകര്‍, രാപകലന്യേ ജോലി ചെയ്യുന്ന ഓണ്‍ലൈന്‍ ജേര്‍ണലിസ്റ്റുകള്‍ തുടങ്ങി ജീവന്‍ പണയം വച്ചും അതിലുപരി അത്യാസന്ന നിലയിലുള്ള രോഗികളുടെ വരെ ദൃശ്യങ്ങള്‍ പകര്‍ത്തി ലോകം മുഴുവന്‍ തത്സമയം ജനങ്ങളിലെത്തിക്കാന്‍ വേണ്ടി സ്വന്തം ജീവന്‍ വരെ പണയപ്പെടുത്തി പ്രവര്‍ത്തിക്കുന്ന എല്ലാ മാധ്യമപ്രവര്‍ത്തകരുടെയും പ്രവര്‍ത്തങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായി ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക അറിയിക്കുന്നു.

കൂടാതെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്ന സമൂഹത്തിലെ സന്നദ്ധ സേവന സംഘടനകളെയും പ്രശംസിക്കുന്നു. മലയാളികള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന പ്രവാസി ഹെല്‍പ്പ് ലൈന്‍ പോലെയുള്ള താത്ക്കാലിക കൂട്ടായ്മ, സേവനത്തിന്റെ മറ്റൊരു മുഖമാണ് ലോകത്തിനു കാണിച്ചു നല്‍കുന്നത്. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനൊപ്പം ഐസലേഷനില്‍ പെട്ടു വീട്ടില്‍ കഴിയുന്നവരെ സഹായിക്കാന്‍ മുന്നിലുള്ള സംഘടനകളെയും ഹൃദയപൂര്‍വ്വം സ്മരിക്കുന്നു.

ഒപ്പം അമേരിക്കന്‍ മലയാളികളുടെ ഏത് അടിയന്തര ആവശ്യത്തിനും ഈ വിഷമകാലഘട്ടത്തില്‍ ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കാനുമുള്ള സന്നദ്ധത അറിയിക്കുന്നുവെന്നു ദേശീയ പ്രസിഡന്റ് ഡോ. ജോര്‍ജ് എം. കാക്കനാട്ട്, ജനറല്‍ സെക്രട്ടറി സുനില്‍ െ്രെടസ്റ്റാര്‍, ട്രഷറര്‍ ജീമോന്‍ ജോര്‍ജ്, വൈസ് പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റ്, ജോയിന്റ് സെക്രട്ടറി ബിജിലി ജോര്‍ജ്, ജോയിന്റ് ട്രഷറര്‍ ഷിജോ പൗലോസ്, ഓഡിറ്റര്‍മാരായ ബിനു ചിലമ്പത്ത്, സജി എബ്രഹാം, നിയുക്ത പ്രസിഡന്റ് സുനില്‍ തൈമറ്റം എന്നിവര്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക