Image

ജനതാ കര്‍ഫ്യു ; സംസ്ഥാനത്തെ മദ്യശാലകള്‍ അടച്ചിടും

Published on 21 March, 2020
ജനതാ കര്‍ഫ്യു ; സംസ്ഥാനത്തെ മദ്യശാലകള്‍ അടച്ചിടും

തിരുവനന്തപുരം: കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ജനതാ കര്‍ഫ്യുവിനോട് അനുബന്ധിച്ച്‌ മദ്യശാലകളും തുറക്കില്ല . ഞായറാഴ്ച സംസ്ഥാനത്തെ ബാറുകള്‍ - ബിയര്‍ പാര്‍ലറുകള്‍ , ബെവ് കോ ഔട്ട് ലെറ്റുകള്‍ എന്നിവ അടച്ചിടുമെന്ന് എക്സൈസ് കമ്മീഷണര്‍ അറിയിച്ചു .


നാളെ മാത്രമാണ് ഉത്തരവ് ബാധകം. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കും .

അതേസമയം , നാളെ മുതല്‍ സംസ്ഥാനത്ത് ലോട്ടറി നറുക്കെടുപ്പ് ഉണ്ടാവില്ല . മാര്‍ച്ച്‌ 31 വരെയുള്ള നറുക്കെടുപ്പ് നിര്‍ത്തിവച്ച്‌ സര്‍ക്കാര്‍ ഉത്തരവിട്ടു. കൊവിഡ് 19 വൈറസ് ബാധ വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക