Image

സംസ്ഥാനത്ത് 12 പേര്‍ക്ക് ഇന്ന് കൊറോണ സ്ഥിരീകരിച്ചതായ് മുഖ്യമന്ത്രി

Published on 21 March, 2020
സംസ്ഥാനത്ത് 12 പേര്‍ക്ക് ഇന്ന് കൊറോണ സ്ഥിരീകരിച്ചതായ് മുഖ്യമന്ത്രി
വാര്‍ത്താസമ്മേളനത്തിലറിയിച്ചു.എറണാകുളത്ത് അഞ്ചും കാസര്‍കോട് ആറും പാലക്കാട് ഒരാള്‍ക്കുമാണ് ഇന്ന് സ്ഥിരീകരിച്ചത്. എറണാകുളത്ത് സ്ഥിരീകരിച്ചത് വിമാനത്തില്‍നിന്നും തിരിച്ചിറക്കിയ വിദേശികള്‍ക്ക്. ഇതോടെ സംസ്ഥാനത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 44 ആയി.44390 പേര്‍ ആകെ നിരീക്ഷണത്തില്‍ കഴിയുന്നു.ഇതില്‍ 44165 പെര്‍ വീടുകളിലും ബാക്കിയുള്ളവര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 

ഇന്ന് 55 പേര്‍കൂടി ആശുപത്രി നിരീക്ഷണത്തിലെത്തി.13632 പേരെ വീടുകളില്‍ നിരീക്ഷണത്തിലായിട്ടുണ്ട്. കൂടാതെ 5570 പേരെ നിരീക്ഷണശേഷം ഒഴിവാക്കിയിട്ടുണ്ട്‌. 3430 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 2393 ഉം നെഗറ്റീവായിരുന്നു. കാസര്‍കോട് രോഗബാധിതനായ ആള്‍ 2 ദിവസത്തിനിടയില്‍ പങ്കെടുത്ത പൊതുപരിപാടികള്‍ അനേകമാണ്.ഇനിയും കൂടുതല്‍ പേര്‍ക്ക് രോഗവ്യാപനം തടയുവാന്‍ കാസര്‍ഗോഡ് 2 ആഴ്ച ഭാഗിക അവധിയും സര്‍ക്കാര്‍ പ്രഖ്യാപിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.സര്‍ക്കാര്‍ സ്ഥാപങ്ങള്‍ക്ക് ഒരാഴ്ച അവധി.ആരാധനാലയങ്ങളും ക്ളബ്ബുകളും അടക്കം രണ്ടാഴ്ചത്തേക്ക് അടച്ചിടണം.കടകള്‍ രാവിലെ 11 മുതല്‍ 5 വരെ തുറന്നാല്‍ മതിയെന്നും നിര്‍ദ്ദേശിച്ചു. കാസര്‍കോടെ രോഗബാധിതന് കെെകൊടുക്കുകയും കെട്ടിപിടിക്കുകയും ചെയ്ത 2 എംഎല്‍എമാര്‍ കൂടി നിരീക്ഷണത്തിലായെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക