Image

അഞ്ചുപേരില്‍ കൂടുതല്‍ സംഘംചേരരുത്, വേണ്ടിവന്നാല്‍ ഡല്‍ഹി അടയ്ക്കും: കേജ്‌രിവാള്‍

Published on 21 March, 2020
അഞ്ചുപേരില്‍ കൂടുതല്‍ സംഘംചേരരുത്, വേണ്ടിവന്നാല്‍ ഡല്‍ഹി അടയ്ക്കും: കേജ്‌രിവാള്‍
ന്യൂഡല്‍ഹി: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളിലേക്ക് രാജ്യതലസ്ഥാനവും. നിലവില്‍ ഡല്‍ഹി അടച്ചിടുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം എടുത്തില്ല. എന്നാല്‍ ആവശ്യമെങ്കില്‍ അത്തരം നടപടികളിലേക്ക് കടക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ ശനിയാഴ്ച വ്യക്തമാക്കി.

അഞ്ചുപേരില്‍ കൂടുതലുള്ള കൂടിച്ചേരലുകള്‍ നടത്തരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  നേരത്തെ ഇരുപതുപേര്‍ വരെയുള്ള സംഘംചേരലുകള്‍ക്കായിരുന്നു നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്.

പ്രഭാതസവാരികള്‍ ഉള്‍പ്പെടെയുള്ളവ നിര്‍ത്തിവെക്കണമെന്നും കേജ്‌രിവാള്‍ അഭ്യര്‍ഥിച്ചു. അഞ്ചില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന ഒത്തുചേരലുകള്‍ ഉണ്ടാകരുതെന്നും അഞ്ചുപേരുണ്ടെങ്കില്‍ എല്ലാവരും തമ്മില്‍ ഒരു മീറ്റര്‍ അകലം പാലിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

ഏപ്രില്‍ മാസത്തില്‍ വിധവകള്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും അംഗപരിമിതര്‍ക്കും പെന്‍ഷന്‍ ഇരട്ടിയാക്കി നല്‍കാനും സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക