Image

ഇന്ത്യക്ക് അടുത്ത രണ്ടാഴ്ച അതിനിര്‍ണായകമെന്ന് ശാസ്ത്രജ്ഞര്‍

Published on 21 March, 2020
ഇന്ത്യക്ക്  അടുത്ത രണ്ടാഴ്ച അതിനിര്‍ണായകമെന്ന് ശാസ്ത്രജ്ഞര്‍

ചെന്നൈ: കൊവിഡ് 19 പടരുന്ന സാഹചര്യത്തില്‍ അടുത്ത രണ്ടാഴ്ച രാജ്യത്തിന് അതിനിര്‍ണായകമാണെന്ന് ശാസ്ത്രജ്ഞര്‍. ന്യൂസ് 18 നാണ് ഇത് സംബന്ധിച്ച വാര്‍ത്ത ശാസ്ത്രജ്ഞരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്.

അടുത്ത രണ്ടോ മൂന്നോ ആഴ്ചയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 415 നും 1000 ത്തിനുമിടയിലായിരിക്കുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. കൃത്യമായി നിര്‍ദ്ദേശങ്ങള്‍ പാലിച്ചും മുന്‍കരുതലുകള്‍ സ്വീകരിച്ചും മുന്നോട്ടുപോയാല്‍ ചൈനയിലേത് പോലെ രാജ്യത്ത് സമൂഹവ്യാപനം കുറയ്ക്കാന്‍ പറ്റും.

അല്ലാത്തപക്ഷം ഇറ്റലിയിലേതുപോലെ ഭീകരമായിരിക്കും അവസ്ഥയെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക