Image

കൊറോണ വൈറസ്: നിങ്ങളുടെ കാർ എങ്ങനെ അണുവിമുക്തമാക്കാം?

Published on 21 March, 2020
കൊറോണ വൈറസ്: നിങ്ങളുടെ കാർ എങ്ങനെ അണുവിമുക്തമാക്കാം?

കൊറോണ വൈറസ് അഥവാ കൊവിഡ്-19-ന്റെ വ്യാപനം ആശങ്കയുണർത്തും വിധം വർദ്ധിക്കുകയാണ്. ലോകമെമ്പാടുമായി 278865 പേർക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചിരിക്കുന്നത്. അതെ സമയം രോഗബാധമൂലം മരിച്ചവരുടെ എണ്ണം 11,525 ആയും ഉയർന്ന് കഴിഞ്ഞു. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണവും മരണസംഖ്യയും താരതമ്യേന കുറവാണെങ്കിലും നമ്മുടെ രാജ്യത്തിന്റെ സ്ഥിതിയും ഒട്ടും ആശ്വാസകരമല്ല. കൊവിഡ് വൈറസ് വ്യാപനം തടയുന്നതിനായി ധാരാളം മാർഗ്ഗങ്ങൾ ആരോഗ്യപ്രവർത്തകർ ഇതിനകം വെളിപ്പെടുത്തിയിട്ടുണ്ട്. നമ്മൾ കൂടുതൽ സമയം ചിലവഴിക്കുന്ന വീടും, ഓഫീസും കഴിഞ്ഞാൽ ധാരാളം പേർ സമയം ചെലവിടുന്നത് സ്വന്തം വാഹനങ്ങളിൽ ആണ്. മറ്റാരും ഉപയോഗിക്കാത്ത സ്വന്തം വാഹനമാണ് എന്നും കരുതി നിങ്ങളുടെ കാർ അണുവിമുക്തമാകണമെന്നില്ല. വൈറസ് ബാധ അതിവേഗം വ്യാപിക്കുന്നത് തടയുന്നതിനുള്ള ലളിതമായ പ്രോട്ടോക്കോളുകൾ പാലിക്കുന്നതിന്റെ ഭാഗമായി നിങ്ങളുടെ വാഹനം അണുവിമുക്തമാക്കേണ്ടത് നിങ്ങളുടെ കടമയാണ്. അതെ സമയം എങ്ങനെ സ്വന്തം കാർ ആണ് വിമുക്തമാക്കാം എന്ന സംശയത്തിലാണോ നിങ്ങൾ? എങ്കിൽ താഴെപറയുന്ന ആറു കാര്യങ്ങൾ ചെയ്താൽ മതി.

ഇന്റീരിയർ വൃത്തിയാക്കുന്നതിൽ പ്രത്യേകം ശ്രദ്ധിക്കുക

കൊറോണ വൈറസ് പ്രതലങ്ങളിൽ തങ്ങി നിൽക്കാനുള്ള സാധ്യത കൂടുതലാണ്. നിങ്ങളുടെ വാഹനത്തിൽ വൈറസ് ബാധയുള്ള ഒരാൾ സഞ്ചരിച്ചിട്ടുണ്ടെകിൽ വൈറസ് പ്രതലങ്ങളിൽ ഉണ്ടാകും. വ്യത്യസ്ത പ്രതലങ്ങളിൽ മണിക്കൂറുകളോളവും ദിവസങ്ങൾ വരെ കൊറോണ വൈറസ് ജീവിച്ചിരിക്കും. അതുകൊണ്ട് വാഹനത്തിന്റെ ഇന്റീരിയർ വൃത്തിയായി സൂക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. സ്ഥിരമായി സ്പർശിക്കുന്ന സ്റ്റിയറിംഗ് വീൽ, ഗിയർ ഷിഫ്റ്റർ, എസി ബട്ടൺ, റേഡിയോ നോബ്, ഡോർ പാഡ്, ഇൻസൈഡ് റിയർ വ്യൂ മിറർ, സെന്റർ കൺസോൾ എന്നീ ഭാഗങ്ങൾ അണുനാശിനി ഉപയോഗിച്ച് പതിവായി വൃത്തിയാക്കുക. മേല്പറഞ്ഞ വാഹന ഭാഗങ്ങളിൽ സ്റ്റിയറിംഗ് വീൽ വൃത്തയാക്കുന്നതിൽ പ്രത്യേകം ശ്രദ്ധ പുലർത്തുക.

ടച് സ്ക്രീനും ഡാഷ്‌ബോഡും വിട്ട് കളയരുത്

ഡ്രൈവ് ചെയ്യുന്ന വ്യക്തിയേക്കാൾ കൂടുതൽ ഒരുപക്ഷെ സഹയാത്രികൻ സ്പർശിക്കുന്ന ഒരു ഭാഗമായിരിക്കും ടച്സ്ക്രീനും ഡാഷ്‌ബോർഡും. ഈ ഇന്റീരിയർ ഭാഗങ്ങൾ വൃത്തയാകുന്നതിലും പ്രത്യേകം ശ്രദ്ധിക്കണം. കാറിന്റെ ടച്ച്‌സ്‌ക്രീൻ വൃത്തിയാക്കാൻ മൈക്രോ ഫൈബർ തുണിയും ലെതർ ഉപരിതലം വൃത്തിയാക്കാൻ പ്രത്യേക വൈപ്പുകളും ഉപയോഗിക്കുക. എസി വെന്റുകളും ഫ്ലോർ മാറ്റുകളും വൃത്തിയാക്കേണ്ടത് അത്യാവശ്യമാണ്. അതെ സമയം ഹോം ക്ലീനിംഗ് മിശ്രിതങ്ങളും കാറിന്റെ ഇന്റീരിയർ വൃത്തിയാക്കാൻ ഉപയോഗിക്കരുത്. ബ്ലീച്ച്, അമോണിയ അടിസ്ഥാനമാക്കിയുള്ള ഉൽ‌പ്പന്നങ്ങൾ‌ വാഹനത്തിന്റെ ഇന്റീരിയറിയർ വൃത്തിയാക്കാൻ ഉചിതമല്ല. സാദ്ധ്യമെങ്കിൽ കാർ കെയർ ബ്രാൻഡുകളുടെ ക്ലീനിംഗ് മിശ്രിതങ്ങൾ ഉപയോഗിച്ച് ഇന്റീരിയർ വൃത്തിയാക്കുന്നത് നല്ലതാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക