Image

കൊറോണ ബാധിതൻ പോയ വഴിയിലൂടെ നിങ്ങൾ പോയിട്ടുണ്ടോ? കണ്ടെത്താൻ ചെയ്യേണ്ടത്...

Published on 21 March, 2020
കൊറോണ ബാധിതൻ പോയ വഴിയിലൂടെ നിങ്ങൾ പോയിട്ടുണ്ടോ? കണ്ടെത്താൻ ചെയ്യേണ്ടത്...

കൊറോണവൈറസ് അഥവാ കോവിഡ് 19 ആണ് ഇപ്പോൾ എല്ലാവരുടെയും ചർച്ചാ വിഷയം. ആളുകൾ വീടുകളിലും മറ്റും ക്വാറന്റൈനിനായി വീടുകളിൽ കഴിഞ്ഞു കൂടുകയാണ്. നാൾക്കു നാൾ ഭീതി പടർത്തി കൊണ്ട് കൊറോണ പടരുകയാണ്. ചൈനയിലെ വുഹാനിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട ഈ മഹാമാരി ഇപ്പോൾ ലോക രാജ്യങ്ങളെയാകെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ചൈന കഴിഞ്ഞാൽ ഏറ്റവും കൂടുതൽ നാശനഷ്ടം വരുത്തിയിരിക്കുന്നതും ആളുകളെ കൊന്നൊടുക്കിയിരിക്കുന്നതും ഇറ്റലിയിലാണ്. ഇറ്റലിയിൽ ഒരു ദിവസം മാത്രം 627 മരണമാണ് ഉണ്ടായിരിക്കുന്നത്. ലോകത്താകമാനം പതിനായിരത്തിലധികം പേർ കൊറോണ ബാധിച്ച് മരിച്ചുവെന്നാണ് കണക്കുകൾ. നിരവധി പേരാണ് ചികിത്സയിലുള്ളത്.

​കൊറോണ ചങ്ങല

ചങ്ങലകളായിട്ടാണ് കൊറോണ പകരുന്നത് എന്നത് കൊണ്ട് തന്നെ വളരെ ഏറെ ഭീതിയുണ്ടാക്കുന്ന ഒന്നാണ് ഇത് എന്ന് പ്രത്യേകം പറയേണ്ടതില്ലാല്ലോ. ആളുകളിൽ നിന്ന് ആളുകളിലേക്ക് ചങ്ങലകളായിട്ടാണ് കൊറോണ വൈറസ് പകരുന്നത്. അത് കൊണ്ട് തന്നെ ഒരാൾക്ക് ഈ വൈറസ് പിടിപെട്ടാൽ അയാൾ സമ്പർക്കം പുലർത്തിയ എല്ലാവരെയും നിരീക്ഷണത്തിലാക്കേണ്ടി വരുന്നു. അത് കൊണ്ട് തന്നെ കൊറോണയെ പ്രതിരോധിക്കാൻ ആദ്യം ചെയ്യേണ്ട കാര്യം എന്താണെന്ന് വെച്ചാൽ ഈ ചങ്ങലക്കണ്ണികൾ പൊട്ടിക്കുക എന്നതാണ്. അത് കൊണ്ട് തന്നെയാണ് ആരോഗ്യ പ്രവർത്തകരും മറ്റും സാനിറ്റൈസറും മറ്റും ഉപയോഗിക്കാൻ പറയുന്നതും.

​കൊറോണ ബാധിച്ചവരുടെ ചങ്ങല കണ്ടെത്തുക

കൊറോണ ബാധിച്ചവരുടെ ചങ്ങല കണ്ടെത്തുക എന്നതാണ് ഏറ്റവും വലിയ പ്രതിസന്ധി. കൊറോണ ബാധിച്ചയാൾ ആരൊക്കെയായി സമ്പർക്കം പുലർത്തിയിട്ടുണ്ട് എന്നതിനെ സംബന്ധിച്ച് അത്രയേറെ അറിവൊന്നും ആളുകൾക്ക് ഉണ്ടാകാനിടയില്ല. അത് കൊണ്ട് തന്നെ കൊറോണ ബാധിച്ചവർ സഞ്ചരിച്ച വഴിയിലൂടെ നിങ്ങളും സഞ്ചരിച്ചിട്ടുണ്ടോ എന്ന് എങ്ങനെ അറിയാം എന്ന് ചിന്തിക്കുന്നവരായിരിക്കും. ഇതിന് ഒരു വഴിയുണ്ട്. ഇത് എങ്ങനെയാണ് എന്ന് നോക്കാം. ഇത്തരത്തിൽ കൊറോണ ബാധിച്ചവർ സഞ്ചരിച്ച വഴി കണ്ടെത്താൻ സഹായിക്കുന്നത് ഗൂഗിൾ മാപ്പാണ്. ഇത് എങ്ങനെയാണ് എന്ന് കൂടി നമുക്ക് നോക്കാം.

പിടിവിടാതെ കൊറോണ, പ്രതിരോധിക്കാൻ രാജ്യങ്ങൾ, 3rd War എന്ന് സോഷ്യൽ മീഡിയ

​ഗൂഗിൾ മാപ്പ് ഉപയോഗിച്ച് കൊറോണ ബാധിതർ സഞ്ചരിച്ച വഴി അറിയാം

ഗൂഗിൾ മാപ്പ് ഉപയോഗിച്ച് കൊറോണ ബാധിതർ സഞ്ചരിച്ച വഴി അറിയാൻ എന്താണ് ചെയ്യേണ്ടത് എന്ന് നമുക്ക് നോക്കാം. ഗൂഗിൾ മാപ്പിൽ ലൊക്കേഷൻ ടൈംലൈൻ എന്ന ഫീച്ചറാണ് നിങ്ങളുടെ സഞ്ചാരപഥം രേഖപ്പെടുത്തുന്നത്. ജിപിഎസ് ഉപയോഗിച്ച് യാത്ര ചെയ്യുന്നവരുടെ ഫോണിൽ ഗൂഗിൾ ലൊക്കേഷൻ ഹിസ്റ്ററി ഓൺ ആയിരിക്കും. ഇത് നമ്മൾ ഓരോ ദിവസവും പോകുന്ന പ്രധാന സ്ഥലങ്ങൾ റെക്കോർഡ് ചെയ്യപ്പെടും. ഈ ലൊക്കേഷൻ ഹിസ്റ്ററിയും രോഗിയുടെ സഞ്ചാരപഥവും താരതമ്യം ചെയ്ത് കോവിഡ് ബാധിതൻ പോയ സ്ഥലങ്ങളിൽ നമ്മൾ ഉണ്ടായിരുന്നോയെന്ന് നിങ്ങൾക്ക് എളുപ്പത്തിൽ കണ്ടെത്താൻ സാധിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക