Image

കൊറോണ: ഇറ്റലിയില്‍ 793 മരണം കൂടി; മരണസംഖ്യ 4,825

Published on 21 March, 2020
കൊറോണ: ഇറ്റലിയില്‍ 793 മരണം കൂടി; മരണസംഖ്യ 4,825


റോം: കൊവിഡ് 19 ബാധിച്ച് ഇറ്റലിയില്‍ കഴിഞ്ഞ 24 മണിക്കുറിനുള്ളില്‍ മരിച്ചവരുടെ എണ്ണം 793 ആയി. ഇതോടെ മരണസംഖ്യ 4,825 ആയി. 53,500ല്‍ ഏറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നലെ മുതല്‍ 6,500 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 

ഇന്നലെ ഇറ്റലിയില്‍ 627  പേരാണ് മരിച്ചത്. യൂറോപില്‍ സ്‌പെയിനും ജര്‍മ്മനിയും തൊട്ടുപിന്നാലെയുണ്ട്. ലോകത്ത് 2,77,000 പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. 88,000 പേരാണ് ഭേദമായത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക