Image

കൊറോണ ഭീതി; ബംഗാള്‍ ജയിലില്‍ സംഘര്‍ഷം, തീയിട്ടു, ഒരാള്‍ മരിച്ചതായി സംശയം

Published on 21 March, 2020
കൊറോണ ഭീതി; ബംഗാള്‍ ജയിലില്‍ സംഘര്‍ഷം, തീയിട്ടു, ഒരാള്‍ മരിച്ചതായി സംശയം

കൊല്‍ക്കൊത്ത: കൊമറാണ ഭീതിയില്‍ പശ്ചിമ ബംഗാളിലെ ജയിലില്‍ തടവുകാരും പോലീസും തമ്മില്‍ സംഘര്‍ഷം. ജയിലിന്റെ ഒരു ഭാഗത്തിന് തീയിട്ടു. ഒരാള്‍ മരിച്ചതായി സംശയമുണ്ട്. നിരവധി തടവുകാര്‍ക്കും പോലീസുകാര്‍ക്കും പരിക്കേറ്റു. 

ദംദം കറക്ഷണല്‍ േഹാമിലാണ് ശനിയാഴ്ച ഉച്ചകഴിഞ്ഞ് സംഘര്‍ഷമുണ്ടായത്. ഇവരുടെ കേസുകള്‍ മാര്‍ച്ച് 31 വരെ കോടതി കേള്‍ക്കില്ലെന്ന് അറിയിച്ചതിനു പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. മാര്‍ച്ച് 31 വരെ തടവുകാരെ കാണാന്‍ വീട്ടുകാര്‍ എത്തുന്നതും ജയില്‍ അധികൃതര്‍ തടഞ്ഞിരുന്നു. 

പ്രമുഖ മാവോയിസ്റ്റ് നേതാവും ബര്‍ദ്വാന്‍ സ്‌ഫോടനക്കേസിലെ പ്രതിയുമടക്കം നിരവധി കൊടുംകുറ്റവാളികള്‍ വിചാരണയ്ക്കായി കാത്തിരിക്കുന്ന ജയിലാണിത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക