Image

യു.എസില്‍ കൊറോണയുടെ പ്രഭവകേന്ദ്രം ന്യുയോര്‍ക്ക് നഗരം; വൈറസ് ബാധിതര്‍ 7500, കടന്നു, മരണം 45

Published on 21 March, 2020
യു.എസില്‍ കൊറോണയുടെ പ്രഭവകേന്ദ്രം ന്യുയോര്‍ക്ക് നഗരം; വൈറസ് ബാധിതര്‍ 7500,  കടന്നു, മരണം 45
ന്യുയോര്‍ക്ക്: അമേരിക്കയില്‍ കൊറോണ വൈറസ് ബാധതരുടെ പ്രഭവ കേന്ദ്രം ന്യുയോര്‍ക്ക് നഗരമാണെന്ന് മേയര്‍ ബില്‍ ഡി ബ്ലാസിയോ.

ന്യുയോര്‍ക്ക് സിറ്റിയില്‍ മാത്രം 7500 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ന്യു യോര്‍ക്ക് സ്റ്റേറ്റില്‍ അത് 10,000 കടന്നുവെന്നു ഗവര്‍ണര്‍ ആന്‍ഡ്രൂ കുവോമോ ഇന്ന് രാവിലെ പത്ര സമ്മേളനത്തില്‍ പറഞ്ഞു. അമേരിക്കയിലെ കൊറോണ ബാധിതരില്‍ മുന്നിലൊന്ന് ന്യു യോര്‍ക്ക് സ്റ്റേറ്റിലാണ്. അമേരിക്കയില്‍ 266 പേര്‍ മരിച്ചു. ഇതില്‍ 45 പേര്‍ ന്യു യോര്‍ക്ക് സിറ്റിയിലുള്ളവരാണ്.

ന്യു യോക്ക് സിറ്റിയിലെ ക്വീന്‍സ് ബോറോയില്‍ 2000, മന്‍ഹാട്ടന്‍ 1790, ബ്രൂക്ക്‌ലിന്‍ 1000, സ്റ്റാറ്റന്‍ ഐലന്‍ഡ് 370 എന്നിങ്ങനെയാണു രോഗബാധിതരുടെ എണ്ണം.

ഗ്രോസറി കടകളും മെഡിക്കല്‍ സ്റ്റോറുകളും അടക്കില്ലെന്നു ഗവര്‍ണര്‍ പറഞ്ഞു. മദ്യ ഷോപ്പുകള്‍ അവശ്യ വസ്തു വിഭാഗത്തിലാണെന്നു ംദ്യഷാപ്പുടമകളും വ്യക്തമാക്കി. റോഡുകളില്‍ വാഹനം ഓടുന്നതിനു തടസം സ്രുഷ്ടിക്കുകയോഎയര്‍പോര്‍ട്ടുകള്‍ അടക്കുകയോ ചെയ്യില്ലെന്നുംഗവര്‍ണര്‍ വ്യക്തമാക്കി.

ഇതേ സമയം, പല നഗരങ്ങളും കൊറോണ ഉണ്ടോ എന്ന പരിശോധനക്ക് പകരം രോഗം ബാധിച്ചവര്‍ക്ക് ചികില്‍സ് എന്ന നിലപാട് സ്വീകരിച്ചു തുടങ്ങി. ചെറിയ പനിയും മറ്റും ഉള്ളവര്‍ വീട്ടില്‍ കഴിയാനണു നിര്‍ദേശം 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക