Image

കൊറോണ: കേരള ടൂറിസം മേഖലയുടെ നഷ്ടം 20,000 കോടി

Published on 21 March, 2020
കൊറോണ: കേരള ടൂറിസം മേഖലയുടെ നഷ്ടം 20,000 കോടി

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് കേരള ടൂറിസം മേഖലയുടെ ഈ വര്‍ഷത്തെ നഷ്ടം 20,000 കോടി രൂപയുടെതാണെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് കേരള ടുറിസം ഇന്‍ഡസ്ട്രി. മേഖലയ്ക്ക് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പുനരുദ്ധരാണ പാക്കേജ് പ്രഖ്യാപിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. 

കഴിഞ്ഞ വര്‍ഷം ടൂറിസം മേഖലയില്‍ നിന്ന് ലഭിച്ച വരുമാനം 45,000 കോടി രൂപയാണ്.ടൂറിസത്തെ ആശ്രയിച്ച് കഴിയുന്ന മറ്റ് മേഖലകളും തകര്‍ന്നു. കോണ്‍ഫെഡറേഷന്‍ പ്രസഡിന്റ് ഇ.എം നജീബ് പറഞ്ഞു. 

നിപയ്ക്കും പ്രളയങ്ങള്‍ക്കും ശേഷം കേരളം തിരിച്ചുവരുന്നതേയുള്ളൂ. എന്നാല്‍ ഇത്തവണ സ്ഥിതി ഏറെ മോശമാണ്. പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണം. കേരള ടൂറിസം പ്രതിനിധി സംഘം കേരള കേന്ദ്ര സര്‍ക്കാരുകളെ സന്ദര്‍ശിക്കുമെന്നും അദ്ദേഹം പറഞ്ഞു. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക