Image

അമേരിക്കൻ-മലയാളി ചിത്രകാരനായ ജോൺ പുളിനാട്ടിനു അവാർഡ്

(കോരസൺ വർഗീസ്) Published on 21 March, 2020
അമേരിക്കൻ-മലയാളി ചിത്രകാരനായ ജോൺ പുളിനാട്ടിനു അവാർഡ്
ന്യൂയോർക്ക്, മാർച്ച് 21 , 2020 

'വേൾഡ് വുമൺ ഹിസ്റ്ററി മന്ത്' ആയി പ്രഖ്യാപിച്ചിരിക്കുന്ന മാർച്ച് മാസത്തിൽ, ന്യൂയോർക്കിൽ  നടന്ന 'ഹെർ സ്റ്റോറി' എന്ന വിഷയത്തിൽ നടത്തിയ ചിത്ര പ്രദർശത്തിൽ , മലയാളിയും അമേരിക്കൻ ചിത്രകാരനുമായ ജോൺ പുളിനാട്ടിന്റെ പെയിന്റിങ് അവാർഡിന്‌ അർഹമായി. എണ്ണച്ചായത്തിൽ രചിച്ച ' The Portrait of Georgia Okeeffe " എന്ന പ്രതീകാല്മകമായ ചിത്രത്തിനാണ് അവാർഡ് ലഭിച്ചത്. 

പ്രശസ്തയായ ജോർജിയ ഓക്കിഫിന്റെ അവസാനകാല ന്യൂമെക്സിക്കൻ ജീവിതവും അമേരിക്കൻ ചരിത്രത്തിൽ അവർക്കുള്ള സ്ഥാനവും പ്രതീകാലികമായി ചിത്രീകരിച്ചതാണ്  ജോൺ പുളിനാട്ടിന്റെ രചനയിലെ പ്രമേയം. ന്യൂയോർക്ക് ആര്ട്ട് ഗിൽഡ് ആണ് ചിത്രകലാ പ്രദർശനം സംഘടിപ്പിച്ചത്. മുന്നോറോളം ചിത്രങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 40 ചിത്രങ്ങളാണ് പ്രദര്ശനത്തിനായി തിരഞ്ഞെടുത്തത്.

അതിൽനിന്നും വീണ്ടും തിരഞ്ഞെടുത്തപ്പെട്ട 5 ചിത്രങ്ങൾക്കാണ് അവാർഡ് നൽകപ്പെട്ടത്. പല ആർട്ട് പ്രദർശനങ്ങളിലും പങ്കെടുത്തിട്ടുള്ള ജോൺ പുളിനാട്ടു തന്റെ ചിത്രകലാ സപര്യ തുടരുന്നു.ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽനിന്നും ചിത്രകലയിൽ ബിരുദം നേടിയ ഇദ്ദേഹം ഒരു സ്വതന്ത്ര ഇല്ലസ്ട്രേറ്റർ എന്ന നിലയിലും ന്യൂയോർക്ക് സിറ്റിയുടെ സാന്നിധ്യമാണ്.  

ഒന്നാം ലോക മഹായുദ്ധത്തിനു ശേഷം അമേരിക്കയിൽ ഉടെലെടുത്ത പ്രെസിഷനിസം എന്ന മോഡേൺ പെയിന്റിംഗ് ക്യൂബിസ്റ് റിയലിസം എന്ന പേരിലും അറിയപ്പെട്ടു. അംബരചുംബികളും വമ്പൻ പാലങ്ങളും കോർത്തിണക്കിയ ചിത്രമെഴുത്തു രീതി അവലംബിച്ചവരെ 'ഇമ്മാക്കുലേറ്റസ്' എന്നു വിളിച്ചിരുന്നു.  ജോർജിയ ഓക്കിഫിന്റെ വിവിധ ചിത്രങ്ങളും ഈ ഗണത്തിൽ എണ്ണപ്പെടാവുന്നതാണ്. ചിത്രകലയിലെ അമേരിക്കൻ മോഡേണിസത്തിന്റെ എക്കാലവും ഓർമ്മപ്പെടുത്തുന്ന വനിത എന്ന നിലയിലാണ് ജോൺ പുളിനാട്ട് ഈ ചിത്രകാരിയെ തന്റെ വിഷയത്തിനായി തിരഞ്ഞെടുത്തത്. അമേരിക്കയുടെ ചരിത്രത്തിലും ജീവിതത്തിലും വനിതകളുടെ സംഭാവനയാണ് വിഷയമെന്നും, അതിൽ ജോണിന്റെ രചന നീതി പുലർത്തിയെന്നും തിരഞ്ഞടുപ്പ് കമ്മിറ്റി അഭിപ്രായപ്പെട്ടു. 

ന്യൂമെക്സിക്കോയുടെ മരുഭൂമിയിലൂടെ ഏകാന്ത യാത്രകളിൽ പിറക്കിയെടുക്കുന്ന കല്ലുകളും ചില്ലകളും ഒക്കെ തന്റെ പ്രമേയമാക്കി. ഏകാന്തതയെ പ്രണയിച്ച ഓക്കിഫ, തന്റെ 'വേനൽ ദിനങ്ങൾ' എന്ന ചിത്രത്തിൽ ഉപയോഗിച്ച കലമാൻകൊമ്പുകളും, വയൽപൂക്കളും, കാരമുൾച്ചെടികളും, നീലാകാശത്തു നിറഞ്ഞു നിൽക്കുന്ന തലയോട്ടി, മുപ്പതുകളുടെ അമേരിക്കയെ സമ്പന്നമാക്കിയ ചിത്രരചന ആയിരുന്നു. ആ കാലഘട്ടത്തിലേക്ക് ജോണിന് ചെന്നെത്താനായതും, ശക്തമായ ആ കാലഘട്ടത്തെ തന്റെ ചിത്രത്തിൽ ചേർത്തുവെയ്ക്കാനും ആയതു ചിത്രരചനാ മേഖലയിലെ വെല്ലുവിളി ആയിരുന്നു.

ന്യൂയോർക്കിലെ ലോങ്ങ് ഐലന്റിൽ പ്രവർത്തിക്കുന്ന ദി ആര്ട്ട് ഗിൽഡ്, സ്വതന്ത്ര ചിത്രകലാകാരന്മാരുടെ ഈറ്റില്ലമാണ് . ഇന്ത്യാക്കാർ, പ്രതേകിച്ചും മലയാളികൾ കടന്നുചെല്ലാൻ മടിക്കുന്ന ഈ മേഖലയിൽ ജോൺ എന്ന ചിത്രകാരൻ തന്റെ സാന്നിധ്യം ഇതിനകം നേടിയെടുത്തു. തന്റെവീട് തന്നെ ഒരു ആര്ട്ട്ഗാലറി ആക്കി മാറ്റിയ ഈ ചിത്രകാരൻ പ്രമുഖ അമേരിക്കൻ ചിത്രകാരന്മാരുടെ നിരയിലേക്ക് കടന്നുവരാൻ സാധ്യതയുള്ള രചനകൾക്ക് ഉള്ള പണിപ്പുരയിലാണ്. 

അമേരിക്കൻ-മലയാളി ചിത്രകാരനായ ജോൺ പുളിനാട്ടിനു അവാർഡ് അമേരിക്കൻ-മലയാളി ചിത്രകാരനായ ജോൺ പുളിനാട്ടിനു അവാർഡ് അമേരിക്കൻ-മലയാളി ചിത്രകാരനായ ജോൺ പുളിനാട്ടിനു അവാർഡ് അമേരിക്കൻ-മലയാളി ചിത്രകാരനായ ജോൺ പുളിനാട്ടിനു അവാർഡ്
Join WhatsApp News
വായനക്കാരൻ 2020-03-22 00:31:18
തികച്ചും അനുയോജ്യമായ അംഗീകാരം , അമേരിക്കൻ മലയാളിക്ക് അഭിമാനിക്കാൻ.
josecheripuram 2020-03-22 05:34:52
You deserve it Mr;John.Keep going recognition will follow you.All the best.
Congrats 2020-03-22 10:03:11
Well deserved. Congratulations!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക