Image

കേരളത്തില്‍ കൊറോണ രോഗബാധിതരുടെ എണ്ണം 52 ആയി, മൂന്നു ജില്ലകളില്‍ 12 പേര്‍ക്ക് കൂടി രോഗം

Published on 21 March, 2020
കേരളത്തില്‍ കൊറോണ രോഗബാധിതരുടെ എണ്ണം 52 ആയി, മൂന്നു ജില്ലകളില്‍ 12 പേര്‍ക്ക് കൂടി രോഗം
തിരുവനന്തപുരം : സംസ്ഥാനത്ത് ശക്തിപ്രാപിക്കുന്ന കൊറോണ മൂന്നു ജില്ലകളില്‍12 പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു. കാസര്‍കോട്  ആറ്, കണ്ണൂര്‍  മൂന്ന് എറണാകുളം  മൂന്ന്. എല്ലാവരും വിദേശത്ത് നിന്ന് മടങ്ങിയെത്തിവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കാസര്‍കോട്ടെ അഞ്ചുപേര്‍ ജില്ലാ ആശുപത്രിയിലും ഒരാള്‍ എറണാകുളം മെഡിക്കല്‍ കോളേജിലും കണ്ണൂരിലെ രണ്ടുപേര്‍ തലശേരി ജില്ലാ ആശുപത്രിയിലും ഒരാള്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലുമാണ്. എറണാകുളത്ത് മൂന്നുപേരും മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ്. കാസര്‍കോട്ട് വൈറസ് ബാധിച്ചവര്‍ നിലവില്‍ ചികിത്സയിലുള്ള ആളുമായി ബന്ധമുള്ളവരാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് മൊത്തം 49 പേരാണ് രോഗം സ്ഥിരീകരിച്ച് ആശുപത്രികളില്‍ കഴിയുന്നത്. ആദ്യഘട്ടത്തിലെ മൂന്നുപേര്‍ രോഗമുക്തി നേടിയിരുന്നു. 53,013 പേര്‍ നിരീക്ഷണത്തിലാണ്. 52,785 പേര്‍ വീടുകളിലും 228 പേര്‍ ആശുപത്രികളിലും. ഇന്നലെ 70 പേരെ ആശുപത്രികളില്‍ നിരീക്ഷണത്തിലാക്കി. 3716 പേരുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ ലഭ്യമായ 2566 സാമ്പിളുകളുടെ ഫലം നെഗറ്റീവാണ്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക