Image

ദിവസങ്ങളോളമായി ഞങ്ങള്‍ മകനെ ഗ്ലാസ് വിന്‍ഡോയിലൂടെയാണ് കാണുന്നത്, ഫോണിലൂടെയാണ് സംസാരിക്കുന്നത്: വെളിപ്പെടുത്തലുമായി സുഹാസിനി

Published on 22 March, 2020
ദിവസങ്ങളോളമായി ഞങ്ങള്‍ മകനെ ഗ്ലാസ് വിന്‍ഡോയിലൂടെയാണ് കാണുന്നത്, ഫോണിലൂടെയാണ് സംസാരിക്കുന്നത്: വെളിപ്പെടുത്തലുമായി സുഹാസിനി

കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ സംവിധായകന്‍ മണിരത്നത്തിന്റെയും നടി സുഹാസിനിയുടെയും മകനായ നന്ദന്‍ ഐസൊലേഷനില്‍.ലണ്ടനില്‍ നിന്ന് വന്നതിനാല്‍ അവന്‍ സ്വയം നിരീക്ഷണത്തില്‍ കഴിയാന്‍ തീരുമാനിക്കുകയായിരുന്നെന്ന് സുഹാസിനി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റില്‍ പറയുന്നു.


ഞാന്‍ അവനെ കാണുന്നത് ഒരു ഗ്ലാസ് വിന്‍ഡോയിലൂടെയാണ്. ഫോണിലൂടെയാണ് സംസാരിക്കുന്നത്. ഭക്ഷണവും വസ്ത്രവും അകലെ നിന്ന് വയ്ക്കുന്നു. അവന്‍ ഉപയോഗിച്ച വസ്ത്രങ്ങള്‍ തിളച്ച വെള്ളവും ഡെറ്റോളും ഉപയോഗിച്ച്‌ വൃത്തിയാക്കുന്നു. അവന് വൈറസ് ഇല്ലെങ്കിലും യൂറോപ്പില്‍ യാത്ര ചെയ്തിട്ടുണ്ട്. വൈറസ് ഉള്ളതുപോലെ പെരുമാറേണ്ടതുണ്ട്. ആരോഗ്യത്തോടെയും സുരക്ഷിതമായും തുടരാന്‍ അത് ആവശ്യമാണ്,' മകനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് സുഹാസിനി കുറിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക