Image

കൊറോണ പകരുന്ന മാർഗ്ഗങ്ങൾ

സന്തോഷ് പിള്ള Published on 22 March, 2020
കൊറോണ പകരുന്ന മാർഗ്ഗങ്ങൾ
1) അസുഖ ബാധിതർ 6 അടിയിൽ കൂടുതൽ അടുത്തു വരുമ്പോൾ.
2 ) അസുഖ ബാധിതർ ചുമക്കുമ്പോഴോ, തുമ്മുമ്പോഴോ വായുവിൽ തെറിക്കുന്ന ജലകണങ്ങൾ, അടുത്തുള്ളവരുടെ കണ്ണുകളിലും,    നാസികക്കുള്ളിലും പതിക്കുമ്പോൾ രോഗം അതിവേഗത്തിൽ പകരുന്നു.
3) ശ്വസിക്കുമ്പോൾ ഇതേ ജലകണങ്ങൾ ശ്വാസകോശത്തിൽ എത്തുകയും രോഗം പകരുകയും ചെയ്യുന്നു.
4) രോഗ ലക്ഷണങ്ങൾ കാണുന്നവരിൽ നിന്നുമാണ്  വൈറസ്സ് വേഗം പകരുന്നത് .
5) വൈറസ് ബാധിച്ചിട്ടും  രോഗ ലക്ഷണങ്ങൾ ഉണ്ടാവാത്ത,  രോഗ വാഹകരിൽ നിന്നും വൈറസ്സ് പടരാമെങ്കിലും, രോഗം പടരുന്ന പ്രധാന മാർഗ്ഗം ഇതല്ല.
6)കോവിഡ്-19 നിലനിൽക്കുന്ന പ്രതലത്തിൽ സ്പർശിച്ചതിനു ശേഷം, കൈകൾകൊണ്ട്  കണ്ണ്, നാസിക, വായ് എന്നിവിടങ്ങളിൽ സ്പർശിച്ചാൽ അസുഖം പകരും. എന്നിരുന്നാലും  അസുഖം പകരുന്നതിനുള്ള പ്രധാന കാരണം ഇതല്ല.
നമുക്ക് ചെയ്യാവുന്ന പ്രതിരോധ നടപടികൾ.
1) മറ്റുള്ളവരുമായിട്ടുള്ള സമ്പർക്കം ഒഴിവാക്കി  സ്വയം നിരീക്ഷണത്തിൽ കഴിയുക.
2 ) " സെന്റർ ഫോർ ഡിസീസ് കൺട്രോൾ" പോലെയുള്ള സർക്കാർ സ്ഥാപനങ്ങളുടെ നിർദേശങ്ങൾ പാലിക്കുക.
3 ) ഊഹാപോഹങ്ങൾ പ്രചരിപ്പിക്കാതിരിക്കുക.
4) വാതൽ പിടി, വാഹനങ്ങളുടെ ഹാൻഡിൽ, ഫോൺ എന്നിവ കൂടെ, കൂടെ അണു വിമുക്തമാക്കുക.
ആരോഗ്യ പരിപാലന പ്രവർത്തകർ ശ്രദ്ധിക്കേണ്ടത്.
1) P P E എന്നറിയപെടുന്ന പേർസണൽ പ്രൊട്ടക്റ്റീവ് എക്വിപ്മെൻറ്  നിർദേശ  അനുസരണം ഉപയോഗിക്കുക.
2) 100 രോഗബാധിതരിൽ ഒരാളുടെ രക്തത്തിൽ മാത്രമേ ഇതുവരെ വൈറസിനെ കണ്ടെത്തയിട്ടുള്ളു. രക്തത്തിലൂടെയുള്ള വ്യാപനസാധ്യത വളരെ കുറവാണ്.
3) രോഗബാധിതരുടെ മൂത്രത്തിൽ വൈറസിനെ ഇതുവരെ കണ്ടെത്തിയിട്ടില്ല.
4) സോപ്പും വെള്ളവും ഉപയോഗിച്ച് നിരന്തരം കൈകൾ കഴുകുക എന്നതാണ് ഏറ്റവും നല്ല പ്രതിരോധ മാർഗ്ഗം.
സ്വന്തം ജീവൻ ബലിയർപ്പിച്ചു കൊണ്ട്,  സമൂഹത്തെ മഹാമാരികളിൽ നിന്നും രക്ഷിക്കുവാൻ ഭൂമിയിൽ അവതരിച്ചിരിക്കുന്ന എല്ലാ ആരോഗ്യ പരിപാലന പ്രവർത്തകരുടെയും സേവന സന്നദ്ധമുമ്പിൽ  ആദരവ്‌പൂർവം നമിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക