Image

വുഹാന്‍, ചൈന,ചെര്‍നോബില്‍, റഷ്യ. രണ്ടിടത്തും ഒളിച്ചു കളി (ബി ജോണ്‍ കുന്തറ)

ബി ജോണ്‍ കുന്തറ Published on 23 March, 2020
വുഹാന്‍, ചൈന,ചെര്‍നോബില്‍, റഷ്യ. രണ്ടിടത്തും ഒളിച്ചു കളി (ബി ജോണ്‍ കുന്തറ)
സ്വേച്ഛാധിപത്യരാഷ്ട്ര നേതാക്കളെ വിശ്വസിക്കാമോ? ഈ രണ്ടു സംഭവങ്ങള്‍ക്ക് ഒരുപാട് സമാനത.

ചൈനയെ ആശ്രയിച്ചു ആഭ്യന്തര ചെയ്തികളില്‍ തീരുമാനങ്ങള്‍ എടുക്കുന്ന രാജ്യങ്ങള്‍ പുനപ്പരിശോധന നടത്തുക. ചൈനയുടെ ലക്ഷ്യം ആഗോള ആധിപത്യം. അതിനായി ഇവര്‍ എന്തു ഹീനകൃത്യത്തിനും മടിക്കില്ല. സ്വജനതയെപ്പോലും ഇവര്‍ ബലിയാടുകളാക്കും

സ്വേച്ഛാധിപത്യ ഭരണം നിലവിലുള്ള ഒരു രാജ്യത്തേയോ നേതാവിനേയോ വിശ്വസിക്കുക സാധ്യമല്ല? നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാകും ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് റഷ്യയില്‍ സംഭവിച്ച 'ചെര്‍നോബില്‍' എന്ന അണുശക്തി ഉല്‍പാദന കേന്ദ്രത്തിലെ അപകടം.അതില്‍ ആയിരക്കണക്കിന് റഷ്യന്‍ പൗരര്‍ മരിച്ചു. നിരവധി ഇന്നും അതില്‍ നിന്നുമുള്ള കെടുതികള്‍ സഹിക്കുന്നു.

വുഹാന്‍ ചൈന, കോവിഡ്-19 രോഗാണു പകര്‍ച്ച പോലെതന്നെ, ചെര്‍നോബില്‍ സംഭവം റഷ്യ പുറം ലോകത്തുനിന്നും മൂടിവയ്ക്കുന്നതിനു ശ്രമിച്ചു. അണുബാധ കിഴക്കന്‍ യൂറോപ്പില്‍ എത്തിയപ്പോള്‍ മാത്രമാണ് നിവൃത്തിയില്ലാതെ റഷ്യ നടന്ന സംഭവം സ്ഥിതീകരിക്കുന്നത്.

അതുതന്നെ ചൈനയിലും സംഭവിച്ചു. പലേ വിശ്വസനീയ കേന്ദ്രങ്ങളും ചൂണ്ടിക്കാട്ടുന്നു വുഹാന്‍ പ്രദേശത്തു കോവിഡ് 19 രോഗാണു ബാധ, കഴിഞ്ഞ നവംബര്‍ മാസംവെളിപ്പെട്ടതെന്ന്. എന്നാല്‍ അത് വെളിപ്പെടുത്തിയ ഡോക്ടര്‍ക്ക് വിലക്കു നല്‍കി. ആ വാര്‍ത്തക്ക് പരസ്യം നല്‍കരുതെന്ന് കല്പിച്ചു. ഈ ഡോക്ടര്‍ സമ്പര്‍ക്കം പുലര്‍ത്തിയ മറ്റു എട്ടു പേരേയും തടങ്കലില്‍ ആക്കുകയും ചെയ്തു. വെളിപ്പെടുത്തിയ ഡോക്ടര്‍ പിന്നീട് മരണപ്പെട്ടു.

വൂഹാന്‍ ഒരു വലിയ പട്ടണം. നിരവധി വ്യവസായ സ്ഥാപനങ്ങള്‍ സ്ഥിതിചെയ്യുന്ന പ്രദേശം. ആഗോള വ്യാപാര ശൃംഖലയിലെ ഒരു കണ്ണി. നിരവധി വിദേശിയര്‍ ചെല്ലുന്നൊരിടം. കൂടാതെ ജനുവരിയില്‍ ഇവിടെ ചൈനീസ് ന്യൂഇയര്‍ ആഘോഷവും നടന്നു.

അധികം ചിന്തിക്കേണ്ട മനസിലാക്കുവാന്‍, എന്തുകാരണത്താല്‍ കൊറോണാ വൈറസ് പെട്ടെന്ന് ലോകമാസകലനം സംക്രമിച്ചുവെന്ന്. തുടക്കത്തിലേ ചൈന ഇതില്‍ .ശ്രദ്ധ നല്‍കിയിരുന്നെങ്കില്‍ ഈ വൈറസ് ഇന്ന് ആഗോള തലത്തില്‍ വരുത്തിവയ്ച്ചിരിക്കുന്ന അത്യാഹിതം ഒഴിവാക്കാമായിരുന്നു.

കോവിഡ് വൈറസ് പൊട്ടിപ്പുറപ്പെടല്‍ കണ്ടപ്പോള്‍ത്തന്നെ പ്രസിഡന്റ് ട്രമ്പ് ചൈനയില്‍ നിന്നുമുള്ള യാത്രകള്‍ക്ക് മുടക്കു കല്‍പ്പിച്ചു ഇതില്‍ ട്രമ്പ് മാധ്യമ രാഷ്ട്രീയ തലങ്ങളില്‍ നിന്നും നിരവധി വിമര്‍ശനവും ഏറ്റുവാങ്ങി. എന്നിരുന്നാല്‍ത്തന്നെയും കോറോണയുടെ യാത്ര ചൈനയില്‍ നിന്നും മറ്റു നിരവധി രാജ്യങ്ങളില്‍ എത്തിക്കഴിഞ്ഞു.

തുടക്കത്തിലേ അമേരിക്ക ഈ വൈറസ് പ്രതിരോധ നടപടികളില്‍ സഹായം നിര്‍ദ്ദേശിച്ചു എങ്കിലും ചൈന അത് നിരസിക്കുകയാണുണ്ടായത്. ചൈനക്ക് നന്നായറിയാം അമേരിക്കയിലും യൂറോപ്പിലും പ്രഗത്ഭരായ സൈന്റ്‌റിസ്റ്റുകള്‍, ശാസ്ത്രീയ സ്ഥാപനങ്ങള്‍ ഉണ്ടെന്ന്. തുടക്കത്തില്‍ അബദ്ധം പറ്റിയെങ്കില്‍, ഇവരുടെ സഹായം തേടുകയല്ലായിരുന്നോ വേണ്ടിയിരുന്നത് ?

ഈ അടുത്ത സമയം എന്താണ് ചൈന ചെയ്തത്? സത്യാവസ്ഥ പുറത്തുവരുമെന്നു ഭയന്ന് രാജ്യന്തര മാധ്യമ പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി പലരേയുംകെട്ടുകെട്ടിച്ചു. അതിനുശേഷം ചൈന പ്രൊപ്പഗാണ്ട, വ്യാജപ്രചാരണങ്ങളിലേക്ക് നീങ്ങി. അമേരിക്കന്‍ മിലിട്ടറി കൊറോണ വൈറസ് ചൈനയില്‍ എത്തിച്ചു. കൂടാതെ ചൈന മറ്റു രാഷ്ട്രങ്ങള്‍ക്കു താക്കീതു നല്‍കി, വിമര്‍ശിച്ചാല്‍ ആവശ്യമുള്ള പലേ അസംസ്‌കൃതപദാര്‍ത്ഥങ്ങളും അയക്കുകില്ല.

വൈറസുകള്‍ ഉത്ഭവിക്കും അതിന് ചൈനയെ കുറ്റപ്പെടുത്തേണ്ട. സാര്‍സ് പോലുള്ള രോഗാണുക്കള്‍ ഇവിടെ ആരംഭമെടുത്തിട്ടുണ്ട്. ലോകരാഷ്ട്രങ്ങളുടെ പരിശ്രമത്തില്‍ പരിഹാരവും കണ്ടു. ഈ അവസ്ഥയില്‍ എന്തിനു ചൈന ഒരു ഒളിച്ചുകളി നടത്തി. നോക്കൂ പരിണതഫലം ആയിരക്കണക്കിന് ജനം ആഗോളതലത്തില്‍ മരിക്കുന്നു. നിരവധി മാനസിക ആരോഗ്യ സംഭ്രാന്തിയില്‍ ലോക സാമ്പത്തിക നില നാശത്തിലേയ്ക്ക്

അമേരിക്കപോലെ സാമ്പത്തിക കെട്ടുറപ്പുള്ള രാഷ്ട്രങ്ങള്‍ ഇതുപോലുള്ള അത്യാപത്തുകള്‍ അധികം ഞെരുക്കംകൂടാതെ തരണം ചെയ്യും. അതുപോലല്ല മറ്റു നിരവധി രാജ്യങ്ങള്‍

രണ്ടാം ലോകമഹാ യുദ്ധത്തിനുശേഷം ലോകജനതയില്‍ ആരോഗ്യ. സാമ്പത്തിക സാമൂഹിക രംഗങ്ങളില്‍ ഭീതിയും, പരിഭ്രാന്തിയും സൃഷ്ടിച്ചു ലോകം ഒരു സ്തംഭനാവസ്ഥയില്‍ വന്നു. ഇതിന്റ്‌റെ പ്രധാന കാരണക്കാര്‍ ചൈനയുടെ ഭരണകൂടം.

എല്ലാ ലോക രാഷ്ട്രങ്ങള്‍ക്കും ഇതറിയാം. രാഷ്ട്രങ്ങള്‍ ചൈനയെ പേടിച്ചു മൗനം അവലംബിക്കുന്നത് തികച്ചും നിരുത്തരവാദിത്തം. ചൈനയുടെ ഭരണ നേതാക്കളുടെ മേല്‍ ലോക കോടതിയില്‍ കേസ് ഫയല്‍ ചെയ്യേണ്ടിയിരിക്കുന്നു. ചൈന അതിനെ അവഗണിക്കും എന്നും അറിയാം. ഏറ്റവും കുറഞ്ഞത് ഇതൊരു ശാസന എങ്കിലും ആയിമാറട്ടെ.


വുഹാന്‍, ചൈന,ചെര്‍നോബില്‍, റഷ്യ. രണ്ടിടത്തും ഒളിച്ചു കളി (ബി ജോണ്‍ കുന്തറ)
Join WhatsApp News
Boby Varghese 2020-03-23 09:10:09
When the Chinese virus was spreading all over the world, our Democrat party leaders were busy impeaching our President. Thank Goodness, Trump stopped all flights from China. All Democrat party leaders led by Biden were attacking Trump,for stopping the flights, calling him xenophobic. Entire fake news joined them. Just imagine how many of us will be dead if Trump did not stop those flights. Even today, fake news and Democrat leaders are praising China for their efficiency in containing the virus. They don't have any complaint when China kicked several of our news reporters out.
വിദ്യാധരനും ആൻഡ്രുസും 2020-03-23 11:11:41
വിദ്യാധരനും ആൻഡ്രുസും ബോബിവർഗീസിന്റെ ഈ സന്ദേശം വായിക്കാൻ അഭ്യർത്ഥിക്കുന്നു. ചിന്തിച്ചെഴുതാനുള്ള കഴിവുകൾ പണ്ഡിതരെന്നു കരുതുന്ന ഈ രണ്ടു വ്യക്തികളും നേടണം. അമേരിക്കയെ രക്ഷിക്കാൻ നാരായണ ഗുരുവല്ല വേണ്ടത്. അമേരിക്കയുടെ ഗുരു ട്രംപ് മാത്രം. ഒരു ജാതി ഒരു മതം ഒരു ദൈവം ഒന്നും ഇവിടെ വേണ്ട. അതെല്ലാം പതിനെട്ടാം നൂറ്റാണ്ടിൽ പ്രചരിച്ചിരുന്ന അർത്ഥമില്ലാത്ത ഹൈന്ദവ ദൈവശാസ്ത്രമാണ്. കൊറോണ ചൈനയിൽ പടർന്നിരുന്ന നാളുകളിൽ ഡമോക്രാറ്റുകൾ ട്രംപിനെ ഇമ്പീച്ച് ചെയ്യാൻ നോക്കുകയായിരുന്നു. ഭൂരിഭാഗം ഡെമോക്രാറ്റുകളും രാജ്യസ്നേഹമില്ലാത്തവരാണ്. ഡെമോക്രറ്റുകൾ ഇന്ന് ഇവിടം ഭരിച്ചിരുന്നെങ്കിൽ ഇന്നും ചൈനീസ് വിമാനങ്ങൾ കൊറോണ വൈറസുമായി എത്തി അമേരിക്കയുടെ നല്ലൊരു വിഭാഗം ജനതയെ വൈറസ് രോഗികളാക്കുമായിരുന്നു. ഫ്രാങ്ക്‌ളിൻ റൂസ്‌വെൽറ്റിനുശേഷം അമേരിക്കയ്ക്ക് കിട്ടിയ ധീരനായ പ്രസിഡണ്ടാണ് പ്രസിഡന്റ് ട്രംപ്. അക്കാര്യം ആൻഡ്രുസിനും വിദ്യാധരനും മനസ്സിലാകണമെങ്കിൽ അവർ അമേരിക്കയുടെ പൊളിറ്റിക്കൽ സയൻസിൽ 101 ക്രെഡിറ്റ് എടുക്കേണ്ടിയിരിക്കുന്നു.
Anthappan 2020-03-23 13:28:37
I see Vidhyadharan and Andrews as independent thinkers and they always rationalize their thoughts. If they clash with this guys, it is like hitting the head on a brick wall and cracking the skull. These people will disappear once Trump is gone because they cannot stand alone. It is a futile attempt to clash . I urge Vidhyadhran and Andrews not to get dragged into their pit. Their brain is eaten away by Naegleria Fowleri, a brain-eating amoeba.
LIVE IN TRUTH or Die in stupidity 2020-03-23 13:45:02
The nation's top infectious disease expert, Dr. Anthony Fauci, described the challenges of working with the Trump administration during the coronavirus pandemic in an interview with the journal Science published Sunday. Asked how he responds to falsehoods from the President during press conferences, Fauci said, "I can't jump in front of the microphone and push him down," according to the interview. "OK, he said it. Let's try and get it corrected for the next time," Fauci said. The director of the National Institute of Allergy and Infectious Diseases, Fauci has advised six presidents and has played a central role in the White House's Coronavirus Task Force. "I'm sort of exhausted," Fauci said in the interview. "But other than that, I'm good. I mean, I'm not, to my knowledge, coronavirus infected. To my knowledge, I haven't been fired." While Fauci said he and the President "disagree on some things," he described Trump as responsive: "He goes his own way. He has his own style. But on substantive issues, he does listen to what I say." Fauci was specifically asked about some of Trump's comments, including his assertion that China should have told US officials about the coronavirus three months sooner. That would have been around September, and there is no evidence Chinese officials were aware of the virus at that time. "It just doesn't comport with facts," said the interviewer, Jon Cohen. I know, but what do you want me to do?" Fauci replied. "I mean, seriously Jon, let's get real. What do you want me to do?" Fauci also said he had never used the term "China virus." Asked if he ever would, Fauci responded, "No." In the interview, Fauci described testing as "one clear issue that needs to be relooked at. Why were we not able to mobilize on a broader scale?" But asking those questions right now was "premature," Fauci said. "We really need to look forward." Cohen, the Science reporter, also brought up a widely memed moment from Friday's White House press briefing. As the President spoke of the "Deep State Department," Fauci was caught on camera putting his hand over his face in apparent frustration. "Have you been criticized for what you did?" Cohen asked. "No comment," Fauci said. •
JACOB 2020-03-23 13:59:21
News media like Washington Post likes China. Big source of advertisements. They want to get Joe "Dementia" Biden to be next POTUS.
ചീറ്റിപ്പോയി വെല്ലുവിളി 2020-03-23 14:06:03
ഗോദയിൽ കൊണ്ടുവരാൻ ഉള്ള വെല്ലുവിളി ചീറ്റി പോയല്ലോ ബോബി! നിങ്ങളുടെ ചെറിയ തലച്ചോറിൽ ഒതുങ്ങുന്നവർ അല്ല വിദ്യധരനും ആൻഡ്രുസും. കള്ളു ഷാപ്പിൻ്റെ മുന്നിൽ നിന്ന് വെല്ലു വിളിക്കുന്ന തല്ലുകൊള്ളിയെപ്പോലെ പേര് വെക്കാതെ വെല്ലു വിളിച്ചു അവരെ ഗോദയിൽ ഇറക്കാൻ നോക്കുന്നത്. പൊളിറ്റിക്സ്, പൊളിറ്റിക്കൽ ഫിലോസഫി, സിവിക്‌സ്, എന്നിവയിൽ എം ഫിൽ, കോളേജ് ടീച്ചർ, സെമിനാരി ടീച്ചർ മറ്റു പലവിഷയങ്ങൾ - ഡോക്ടറേറ്റ് എന്നിവ ഉളള ആൻഡ്രുവിനെയും കുറഞ്ഞത് 3 PhD ഉള്ള വിദ്യാധരനെയും ആണ് നിങ്ങൾ വെല്ലു വിളിക്കുന്നത്.
A formidable force on Emlayalee 2020-03-23 15:58:48
I like Vidhyadharan. He is a formidable force on this page and there is a book written by Dr. Joy T. Kunjaappu and available in Amazone "Who Is Vidyadharan And Social Lessons: Essays In Malayalam (Volume 2) (Malayalam Edition) (Malayalam) one Edition by Dr. Joy T. Kunjappu (Author)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക