ഡാളസ്:
ഡാളസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സൗത്ത്-വെസ്റ്റ് എയർലൈൻസ് മാർച്ച് 22 ഞായറാഴ്ച മുതൽ ദിവസേനയുള്ള ആയിരം സർവീസുകൾ ക്യാൻസൽ ചെയ്തു . നാലായിരത്തിലധികം സർവീസുള്ള എയർ ലൈൻസിന്റെ 25% ആണ് വെട്ടിക്കുറയ്ക്കുന്നതെന്ന് കമ്പനി വക്താവ് അറിയിച്ചു.
കൊറോണ വൈറസ് വ്യാപകമായതിനെ തുടർന്നുണ്ടായ സാഹചര്യത്തിൽ യാത്രക്കാരുടെ കുറവാണ് ഇങ്ങനെയൊരു തീരുമാനം സ്വീകരിക്കുന്നതിന് നിർബന്ധമാക്കിയത്. ഏപ്രിൽ 14 വരെ ഈ സ്ഥിതി തുടരുമെന്നും വക്താവ പറഞ്ഞു.
അന്തർദ്ദേശീയ തലത്തിലുള്ള വിമാന സർവീസുകളും തൽക്കാലം നിർത്തി വച്ചിരിക്കയാണ്. 170 അന്തർദ്ദേശീയ സർവീസുകളാണ് സൗത്ത് വെസ്റ്റ് എയർലൈൻസ് ഓപ്പറേറ്റ് ചെയ്യുന്നത്. ജീവനക്കാരോടും അവധിയിൽ പ്രവേശിക്കാൻ കമ്പനി നിർദ്ദേശം നൽകി.