Image

കൊറോണയില്‍ മൂല്യമിടിഞ്ഞ് ഇന്ത്യന്‍ രൂപ

Published on 23 March, 2020
കൊറോണയില്‍ മൂല്യമിടിഞ്ഞ്  ഇന്ത്യന്‍ രൂപ

മുംബൈ: കൊറോണ വൈറസ് ലോകത്തെമ്ബാടും പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ മൂല്യമിടിഞ്ഞ് ഇന്ത്യന്‍ രൂപ. ഡോളറൊന്നിന് 76.10 രൂപ വരയാണ് രൂപയുടെ ഇപ്പോഴത്തെ മൂല്യം. ദിര്‍ഹമിനെതിരേ 20.63 രൂപയും. വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ആഭ്യന്തര വിപണിയില്‍ നിന്ന് പിന്‍വാങ്ങുന്നതാണ് രൂപയുടെ മൂല്യ ഇടിവിനു കാരണമാവുന്നത്.


നാളുകളായി തുടരുന്ന രൂപയുടെ മൂല്യം ഇടിവ് കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ വീണ്ടും കുറയുകയായിരുന്നു. അതേസമയം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ഓഹരികള്‍ കുത്തനെ ഇടിഞ്ഞു. 15 മിനുട്ടില്‍ നിക്ഷേപകര്‍ക്ക് നഷ്ടം 8 ലക്ഷം കോടി രൂപയാണെന്നാണ് കണക്ക് കൂട്ടല്‍. സെന്‍സെക്സ് 2307.16 പോയന്റ് ഇടിഞ്ഞ് 27,608ലെത്തി. നിഫ്റ്റി, 842.45 പോയന്റ് ഇടിഞ്ഞ് 7903ലെത്തി.


ബാങ്കിങ്, ഓട്ടോമൊബൈല്‍, സ്റ്റീല്‍ അടക്കമുള്ള വിപണികള്‍ എന്നിവയിലെ ഓഹരികള്‍ വലിയ രീതിയില്‍ വിറ്റഴിക്കപ്പെട്ടു. രാജ്യത്തെ പ്രമുഖ ബാങ്കുകളായ എസ്ബിഐ, എച്ച്‌ഡിഎഫ്സി, ഐസിഐസിഐ എന്നിവയുടെ ഷെയറുകളുള്ള നിഫ്റ്റി ബാങ്ക് സൂചിക ഇടിഞ്ഞത് 8.54 ശതമാനമാണ്. 


ഫിനാന്‍ഷ്യല്‍ മേഖലയാണ് നിഫ്റ്റിയുടെ 42 ശതമാനവും എന്നതാണ് ആശങ്ക കൂട്ടുന്നത്.

കൊവിഡ് 19 വ്യാപനത്തിന് മുമ്ബ് തന്നെ രാജ്യത്തെ സാമ്ബത്തിക മേഖല കടുത്ത പ്രതിസന്ധിയിലായിരുന്നു. കൊറോണ വൈറസ്ബാധ ഇത് കൂടുതല്‍ പ്രതിസന്ധിയിലേക്ക് രാജ്യത്തെ തള്ളിവിടുമെന്ന് സാമ്ബത്തിക വിദ​ഗ്ധര്‍ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക