Image

മാര്‍ച്ച് 25 ആഗോള പ്രാര്‍ഥനാ ദിനമാക്കി മാറ്റണമെന്ന് മാര്‍പാപ്പ

Published on 23 March, 2020
മാര്‍ച്ച് 25 ആഗോള പ്രാര്‍ഥനാ ദിനമാക്കി മാറ്റണമെന്ന് മാര്‍പാപ്പ
വത്തിക്കാന്‍സിറ്റി : ആഗോള തലത്തില്‍ മനുഷ്യവംശത്തിനു ഭീഷണിയായ കോവിഡ് 19 അത്യന്തം ഗുരുതരമായി പടരുന്ന സാഹചര്യത്തില്‍ മാര്‍ച്ച് 25 ബുധനാഴ്ച പ്രത്യേക പ്രാര്‍ഥനാ ദിനമായി ആചരിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ലോകമെമ്പാടുമുള്ള െ്രെകസ്തവ സമൂഹത്തോട് ആഹ്വാനം ചെയ്തു.

ഞായറാഴ്ച അപ്പസ്‌തോലിക് ലൈബ്രറിയില്‍ നടത്തിയ ത്രികാല ജപമാലപ്രാര്‍ഥനയുടെ സമാപനത്തിലാണ് പോപ്പ് ഇക്കാര്യത്തിന് ആഹ്വാനം നല്‍കിയത്.

പരിശുദ്ധ കന്യകാമാതാവിനുള്ള ഗബ്രിയേല്‍ മാലാഖയുടെ മംഗളവാര്‍ത്തയുടെ തിരുനാളായി ആഗോള സഭ ആചരിക്കുന്ന ദിവസമായ മാര്‍ച്ച് 25 നാണ് പ്രത്യേകം പ്രാര്‍ഥന നടത്താന്‍ പോപ്പ് ആഹ്വാനം ചെയ്തത്. കൊറോണ വൈറസ് എന്ന മഹാമാരിക്കു മുന്നില്‍ മാനവരാശി ഭയന്നിരിയ്ക്കയാണെന്നും  ഈയവസരത്തില്‍, െ്രെകസ്തവസമൂഹം ഒന്നുചേര്‍ന്ന് പ്രാര്‍ഥനകള്‍ നടത്തണമെന്നും മാര്‍പാപ്പ പറഞ്ഞു.

അതേസമയം ഉയിര്‍പ്പ്, ക്രിസ്മസ് തിരുനാളുകളില്‍ മാത്രം നല്‍കുന്ന പ്രത്യേക സന്ദേശമായ ‘ഉര്‍ബി ഏത് ഓര്‍ബി’ അഥവാ ‘നാടിനും നഗരത്തിനും വേണ്ടി’ ആശീര്‍വാദം മാര്‍ച്ച് 27നു നല്‍കുമെന്നും പാപ്പ അറിയിച്ചു. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായാണ് ക്രിസ്മസ്, ഈസ്റ്റര്‍ അല്ലാത്ത ദിവസങ്ങളില്‍ ‘ഉര്‍ബി ഏത് ഓര്‍ബി’ നല്‍കുന്നത്. മാര്‍ച്ച് 27 വൈകിട്ട് ആറു മണിക്ക് വത്തിക്കാനില്‍ നിന്ന് നല്‍കുന്ന സന്ദേശം വിവിധ ചാനലുകള്‍ തത്സമയം സംപ്രേക്ഷണം ചെയ്യും.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലി
Join WhatsApp News
kick out McConnel 2020-03-23 14:40:12
McConnell kicked Dems out of the room Sat and wrote his own bill. K Street lobbyists sent it to us Sunday morning. We simply don’t believe it solves the problem. It spends $2T without actually stopping the virus. Let’s get it right. Kick russianmitch out
Ignored Intelligence 2020-03-23 14:44:41
Intelligence officials were warning Trump about a pandemic as early as January, but they 'couldn't get him to do anything about it' Trump wants to end the quarantine period. Is that because the virus has been defeated or even contained? Nope, it's because Trump ONLY cares about the economy and stock prices because in his view that is how he wins in 2020
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക