Image

ലോക്ക് ഡൗണ്‍: സേവനങ്ങള്‍, അവശ്യ സര്‍വ്വീസുകള്‍ ഇവ

Published on 23 March, 2020
ലോക്ക് ഡൗണ്‍: സേവനങ്ങള്‍, അവശ്യ സര്‍വ്വീസുകള്‍ ഇവ
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ മാര്‍ച്ച് 31 വരെ ലഭ്യമാവുക എന്തൊക്കെ സേവനങ്ങളാണ്.

പൊതുഗതാഗതം ഉണ്ടാവില്ല. കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകള്‍ എന്നിവ പ്രവര്‍ത്തിക്കില്ല. സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കാം
പെട്രോള്‍ പമ്പ്, ഗ്യാസ് എന്നിവ പ്രവര്‍ത്തിക്കും
ആശുപത്രികള്‍ പ്രവര്‍ത്തിക്കും
സര്‍ക്കാര്‍ ഓഫീസുകള്‍ ആവശ്യമായ സുരക്ഷാക്രമീകരണങ്ങള്‍ ഉറപ്പാക്കിക്കൊണ്ട് പ്രവര്‍ത്തിക്കും
ആരാധനാലയങ്ങളില്‍ ആളുകള്‍ കൂടുന്ന ചടങ്ങുകള്‍ ഒഴിവാക്കും
ആവശ്യസാധനങ്ങള്‍ വില്‍ക്കുന്നതൊഴികെയുള്ള കടകള്‍ അടച്ചിടണം
മെഡിക്കല്‍ ഷോപ്പുകള്‍ തുറക്കും
ഹോട്ടലുകള്‍ ഉണ്ടാവും. പക്ഷെ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല. ഹോം ഡെലിവറി ഉണ്ടാവും

ആവശ്യസാധനങ്ങള്‍ എന്തൊക്കെ?

പഴംപച്ചക്കറി, പലചരക്ക്, കുടിവെള്ളം, കാലിത്തീറ്റ എന്നിവയുടെ വിതരണം ഭക്ഷ്യോത്പാദന കേന്ദ്രങ്ങള്‍, പമ്പ് നടത്തിപ്പുകാര്‍, അരി മില്ലുകള്‍, പാല്‍, പാല്‍ ഉത്പന്ന ഉത്പാദന വിതരണ കേന്ദ്രങ്ങള്‍, ഫാര്‍മസി, മരുന്ന്.

അവശ്യ സര്‍വ്വീസുകള്‍
                                                                                                                                                                                                                                                                                                             
ആരോഗ്യ കേന്ദ്രങ്ങള്‍ ടെലികോം, ഇന്‍ഷുറന്‍സ്, ബാങ്ക്, എടിഎം, പോസ്റ്റ് ഓഫീസ്, ഭക്ഷ്യസാധനങ്ങളുടെ ഗോഡൗണുകള്‍ എന്നിവയുടെയെല്ലാം പ്രവര്‍ത്തനത്തിന് ലോക്ക് ഡൗണ്‍ കാലയളവില്‍ തടസ്സമുണ്ടാവില്ല

Join WhatsApp News
വിര്‍ത്തി എപ്പോഴും വേണം 2020-03-23 15:17:46
കൊറോണ വൈറസ് ബാധയില്‍ നിന്ന് പരമശിവന്‍ തങ്ങളെ രക്ഷിച്ചെന്ന് നാടുവിട്ട വിവാദ ആള്‍ദൈവം നിത്യാനന്ദ. താന്‍ കൈലാസം എന്ന പേരില്‍ രാജ്യമുണ്ടാക്കി ഏകാന്തജീവിതം ആരംഭിച്ചപ്പോള്‍ ചില ഇന്ത്യക്കാര്‍ തന്നെ പരിഹസിച്ചു. ഇപ്പോള്‍ ലോകമാകെ സാമൂഹികമായ ഇടപെടലില്‍ അകലം പാലിക്കുന്നതിനെ കുറിച്ച് സംസാരിക്കുന്നു. പരമശിവന്‍ ആപത്ത് മുന്‍കൂട്ടി കണ്ട് തങ്ങളെ രക്ഷിക്കുകയായിരുന്നുവെന്നും നിത്യാനന്ദ പറഞ്ഞു. ഇന്ത്യയില്‍ പീഡനക്കേസില്‍ പ്രതിയായതിന് പിന്നാലെയാണ് നിത്യാനന്ദ രാജ്യം വിട്ടത്. പിന്നീട് ഇക്വഡോറില്‍ കൈലാസം എന്ന പേരില്‍ രാജ്യം സ്ഥാപിച്ചെന്നും വിവാദ ആള്‍ദൈവം അവകാശപ്പെട്ടിരുന്നു. പക്ഷേ, നിത്യാനന്ദ തങ്ങളുടെ രാജ്യത്തില്ലെന്നായിരുന്നു ഇക്വഡോറിന്റെ പ്രതികരണം. രാജ്യം വിട്ടെങ്കിലും ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകളില്‍ നിത്യാനന്ദ ദിവസവും പ്രത്യക്ഷപ്പെടാറുണ്ട്. അനുയായികളുമായി സംസാരിക്കുന്നതും വിവിധ പ്രഭാഷണങ്ങളുമാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തു വരുന്നത്. കൊറോനയെ പോലെ തന്നെ എക്കാലത്തും നമ്മള്‍ ട്രമ്പ്‌ ഭക്തമ്മാരുടെ അടുത്ത് പോകരുത്. ട്രംപിന്റെ അടുത്ത് നിന്നാല്‍ എവിടെ പിടിക്കും എന്ന് അറിയാമല്ലോ. സത്യം ധര്‍മ്മം, വിദ്യാഭ്യാസം ഇവ ഇല്ലാത്ത ട്രമ്പ്ന്‍ മാരില്‍ നിന്നും എന്നും അകലം പാലിക്കുക.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക