Image

പ്രാര്‍ഥനാ സഹായം തേടുന്ന അമേരിക്കന്‍ മലയാളികള്‍; ദുരന്തത്തിന്റെ ആദ്യ സൂചനകള്‍?

Published on 23 March, 2020
പ്രാര്‍ഥനാ സഹായം തേടുന്ന അമേരിക്കന്‍ മലയാളികള്‍; ദുരന്തത്തിന്റെ ആദ്യ സൂചനകള്‍?
അമേരിക്കന്‍ മലയാളികള്‍ക്കിടയിലും കൊറോണ വൈറസ് വ്യാപകമാകുന്നു. പലരും പുറത്ത് പറയുന്നില്ലെങ്കിലും ഒട്ടേറേ പേര്‍ രോഗബാധിതരായാണു വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

വാട്ട്‌സാപ്പ് ഗ്രൂപ്പുകളില്‍ അത്യാസന്ന നിലയിലുള്ള ചിലരെക്കുറിച്ചുള്ള വിവരങ്ങള്‍ പ്രചരിക്കുന്നു. പലരും വെന്റിലേറ്ററിലാണ്.

പ്രായമുള്ളവര്‍ മാത്രമല്ല, ചെറുപ്പക്കാരും ഗുരുതര നിലയിലുണ്ടെന്നതാണ് കൂടുതല്‍ ആശങ്ക ഉണര്‍ത്തുന്നത്. തങ്ങള്‍ക്ക് രോഗം വരില്ല, വന്നാലും സാരമില്ല എന്ന ധാരണയിലാണു യുവജനത പെരുമാറുന്നത്. നിയന്ത്രണങ്ങള്‍ പാലിക്കാന്‍ അവര്‍ മടിക്കുന്നു. ഈ നിലപാട് ശരിയല്ലെന്നാണു വിദഗ്ദര്‍ പറയുന്നത്

മലയാളി സമൂഹത്തിലെ നല്ലൊരു പങ്ക്ഹോസ്പിറ്റലുകളില്‍ ജോലി ചെയ്യുന്നതിനാല്‍ രോഗബാധക്കുള്ള സാധ്യത ഏറേ കൂടുതലാണ്. പ്രത്യേകിച്ച് മാസ്‌ക്, ഗൗണ്‍ എന്നിവ ആവശ്യത്തിനു ലഭ്യമല്ലാത്ത സ്ഥിതിയും ഉള്ളതിനാല്‍. അവര്‍ വീട്ടിലെത്തുമ്പോള്‍, എത്ര കരുതലെടുത്താലും വീട്ടിലുള്ളവര്‍ക്കും വൈറസ് പടരാനുള്ള സാധ്യതയുണ്ട്.

മിസൂറിയിലെ സെന്റ് ലൂയിയിലുള്ള നഴ്‌സായ യുവതിക്കും ന്യു യോർക്ക്   സ്റ്റാറ്റന്‍ ഐലന്‍ഡില്‍ എം.ടി.എ.യില്‍ ജോലിയുള്ള ഒരാള്‍ക്കും പ്രാര്‍ഥന സഹായം അഭ്യര്‍ഥിച്ചു കൊണ്ട് വാട്ട്‌സാപ്പ ഗ്രൂപ്പൂകളില്‍ സന്ദേശങ്ങള്‍ വന്നു.

മലയാളി സമൂഹത്തിലും നല്ലൊരു വിഭാഗത്തിനു രോഗബാധക്കു സാധ്യത ഉണ്ടെന്നു എ.കെ.എം.ജി. മുന്‍ പ്രസിഡന്റ് ഡോ. തോമസ് മാത്യുവിനെ പോലുള്ളവര്‍ നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു

ആര്‍ക്കെങ്കിലും രോഗം വന്നാല്‍ 14 ദിവസത്തേക്കു അക്കാര്യം അറിയണമെന്നില്ല. പനിയും മറ്റും തുടങ്ങുമ്പോഴാണ് എല്ലാവരും ഐസൊലേറ്റ് ചെയ്യുന്നത്. അപ്പോഴേക്കു വീട്ടിലുള്ളവര്‍ക്കൊക്കെ വൈറസ് വന്നേക്കാം.

രോഗം വരുന്നവരെയൊക്കെ കിടത്താനോ ചികില്‍സിക്കാനോ ആശുപത്രികളില്‍ സൗകര്യമില്ല. കാലിഫോര്‍ണിണിയയിലും ന്യു യോര്‍ക്കിലുംടെസ്റ്റ് നടത്താനും കടമ്പകളേറേ. ടെസ്റ്റിനു ഡോക്ടറൂടെ പ്രിസ്‌ക്രിപ്ഷന്‍ വേണം. വിദഗര്‍ ടെസ്റ്റ് വേണൊ എന്നു വീണ്ടും പരിശോധിക്കും. വീട്ടില്‍ മറ്റാര്‍ക്കെങ്കിലും രോഗം ഉണ്ടെന്നോ മറ്റോ അറിഞ്ഞാല്‍ മാത്രമേ പെട്ടെന്ന് ടെസ്റ്റ് നടത്തുകയുള്ളു എന്നതാണു സ്ഥിതി.

ടെസ്റ്റ് നടത്തി കോവിഡ് ആണെന്നു സ്ഥിരീകരിച്ചിട്ടും വലിയ കാര്യമൊന്നുമില്ല. കാര്യമായ മരുന്നൊന്നുമില്ല. അതിനാല്‍ വീട്ടിലിരുന്നു ആവശ്യമെങ്കില്‍ ടൈലനോളും കഴിച്ച് ധാരാളം വെള്ളവും കുടിച്ചിരിക്കാനാണു ഉപദേശം. നേരെ മറിച്ച് മറ്റു രോഗമുള്ളവരും പ്രായമായവരുമൊക്കെ ചികില്‍സ തേടണം.

ഗുരുതരമായി പനി വന്നാല്‍ ടെസ്റ്റ് കൂടാതെ തന്നെ കോവിഡ് എന്ന ധാരണയിലാണു ഇപ്പോള്‍ ചികില്‍സ.

കോവിഡ് ആണെന്നു വ്യക്തമായാല്‍ തന്നെ 15 ദിവസമെടുക്കും അത് പൂര്‍ണ നിലയിലെത്താന്‍. രോഗബാധ ഇല്ലാതായി തീരാന്‍ വീണ്ടും 15 ദിവസം. ചുരുക്കത്തില്‍ ഒന്നര മാസം വീട്ടിലിരിക്കേണ്ടി വരും.

ചികില്‍സക്ക് രണ്ടു മൂന്നു മരുന്നുകള്‍ ചേര്‍ന്ന സയുക്തമാണു ഉപയോഗിക്കുന്നത്. ഹൈഡ്രോക്‌സി ക്ലോറിക്വിന്‍  എന്ന മരുന്ന് സാധാരണക്കാര്‍ക്ക് ഇപോള്‍ കിട്ടാന്‍ വിഷമമുണ്ട്. ആശുപത്രികളിലുണ്ടെന്നു കരുതുന്നു.

ഏപ്രില്‍ അവസനത്തോടെയോ മേയിലോ രോഗം മൂര്‍ദ്ധന്യാവസ്ഥയിലെത്തും. അപ്പോഴേക്കും ഡോക്ടര്‍മാരടക്കമുള്ള ഹെല്ത്ത് കെയര്‍ പ്രൊഫഷനുകളില്‍ നല്ലൊരു പങ്കിനു രോഗം വന്നാല്‍ എന്താകുമെന്ന ഭീതിയുമുണ്ട്.

സര്‍വ മത പ്രാര്‍ഥന നടത്തി

ജീവന്‍ പണയം വച്ച് കൊവഡ് 19 എന്ന മഹാമാരിയെ തുരത്താനുള്ള ഭഗീരഥ പ്രയത്നത്തില്‍
ഏര്‍പ്പെട്ടിരിക്കുന്ന ഡോക്ടര്‍മാര്‍, നേഴ്സ്മാര്‍, മറ്റു ജീവനക്കാര്‍ തുടങ്ങിയ എല്ലാവര്‍ക്കുമായി ടെലികോണ്‍ഫറന്‍സിലൂടെ സര്‍വ മത പ്രാഥന നടത്തിയത് പുതുമയായി. ഫോമ നേതാവ് അനിയന്‍ ജോര്‍ജാണു ഇതിനു മുന്‍ കൈ എടുത്തത്.

സ്വന്തം കുടുംബത്തെ മറന്ന് അക്ഷീണം രാപകലന്യേ ഇവര്‍ ജോലി ചെയ്യുന്നു. അവരില്‍ പലരും ഇന്ന് കൊറോണയുടെ പിടിയിലാണ്. അവരുടെ ആരോഗ്യത്തിനും ആയുസ്സിനും വേണ്ടി ബിഷപ്പ് ജോയി ആലപ്പാട്ട്, അന്‍സാര്‍ കാസിം, പാര്‍ത്ഥസാരഥി പിള്ള എന്നിവര്‍ വിവിധ മതങ്ങളെ പ്രതിനിധീകരിച്ചു പ്രാര്‍ഥന നടത്തി.

മാധവന്‍ നായര്‍ (ഫൊക്കാന), ഫിലിപ്പ് ചാമത്തില്‍ (ഫോമ), ഡോ. ജോര്‍ജ് എം. കാക്കനാട്ട് (ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക), ഡോ. ഉഷ മോഹന്‍ദാസ് (എകെഎംജി), ആഗ്നസ് തെറാടി (നൈന), എസ്.കെ. ചെറിയാന്‍ (ഡബ്ല്യുഎംസി) എന്നിവര്‍ കോള്‍ കോണ്‍ഫറന്‍സില്‍ ആശംസകള്‍ അര്‍പ്പിച്ചു.

ബൈജു വര്‍ഗീസ്, ഡോ. ജഗതി നായര്‍ എന്നിവര്‍ നേത്രുത്വം നല്കി.

ന്യു യോര്‍ക്ക് സിറ്റിയിലെ സ്ഥിതി
അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ കോറോണ ബാധിതരുള്ള ന്യു യോര്‍ക്ക് സിറ്റിയില്‍ രോഗബാധിതരുടെ എണ്ണം ഞായറാഴ്ച വൈകിട്ടു വരെ 10,764 ആയി. മരണം 99.

ഓരൊ നിമിഷവും കൂടുതല്‍ പേര്‍ക്ക് രോഗം വരുന്നു. പലരും മരിക്കുന്നു. ബ്രൂക്ക്‌ലിനിലും ക്വീന്‍സിലുമാണു മരണ സംഖ്യ കൂടുതല്‍.

ലോകമെങ്ങും രോഗബാധിതരുടെ എണ്ണം മൂന്നര ലക്ഷമാകുകയും മരണം 15,000 കടക്കുകയും ചെയ്ത സാഹചര്യത്തില്‍ ഈ ബുധനാഴ്ച (മാര്‍ച്ച് 25) ലോകമെങ്ങും പ്രാര്‍ഥനാ ദിനമായി ആചരിക്കാന്‍ മാര്‍പാപ്പ ആഹ്വാനം ചെയ്തു.
Join WhatsApp News
1st Amend. Violation 2020-03-23 14:19:48
Donald Trump Violated First Amendment by Blocking Critics on Twitter, Appeals Court Affirms The U.S. Court of Appeals for the 2nd Circuit denied the White House’s request for en banc review of a ruling that Donald Trump violated the First Amendment by blocking critics of the president on Twitter. The Trump administration had appealed for a review of the unanimous three-judge ruling by the 2nd Circuit in July 2019 finding that Trump’s @realDonaldTrump Twitter account constitutes a “public forum” under the U.S. Constitution’s First Amendment.
stop the Lawsuit 2020-03-23 14:33:01
We are in a public health crisis. Drop the lawsuit by trump that destroys the Affordable Care Act and protections for people with pre-existing conditions.
41049 cases 2020-03-23 14:36:35
The United States has surpassed the 40K mark. 41,049 cases and climbing. When are the non-believers going to finally wake up to the reality of this crisis? Don’t they realize that there will come a point when the healthcare system will be overrun & the death toll will soar? Get trump out.
മൂത്ര സദ്യ 2020-03-23 15:11:09
കൊറോണയെ നേരിടാന്‍ ഗോമൂത്ര പാര്‍ട്ടി നടത്തി ഹിന്ദുമഹാസഭ. ഡല്‍ഹിയിലെ മന്ദിര്‍ മാര്‍ഗിലുള്ള അഖില്‍ ഭാരത് ഹിന്ദു മഹാസഭയുടെ ഓഫീസില്‍ വച്ചായിരുന്നു ഗോമൂത്ര പാര്‍ട്ടി. കോവിഡ്19 നെതിരെ പ്രതിരോധമെന്ന നിലയിലായിലാണ് ഗോമൂത്ര സത്കാരം സംഘടിപ്പിച്ചത്. ഹിന്ദു മഹാസഭ അധ്യക്ഷന്‍ സ്വാമി ചക്രപാണി മഹാരാജ് അടക്കമുള്ളവര്‍ പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഗോ മൂത്രത്തിന് പുറമേ പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ക്ക് പഞ്ചഗവ്യവും നല്‍കി. ചാണകം, ഗോമൂത്രം, പാല്‍, തൈര്, നെയ്യ് എന്നിവ ഉപയോഗിച്ചാണ് പഞ്ചഗവ്യം നിര്‍മ്മിക്കുന്നത്. 200ഓളം പേര്‍ ഗോമൂത്ര സത്കാരത്തില്‍ പങ്കെടുത്തുവെന്നാണ് സംഘാടകര്‍ അവകാശപ്പെടുന്നത്. കൊറോണ വൈറസിന്റെ ചിത്രത്തിന് സമീപം ഗോമൂത്രം കുടിക്കുന്ന നിലയിലുള്ള ചിത്രങ്ങളും ചക്രപാണി മഹാരാജ് പുറത്ത് വിട്ടിട്ടുണ്ട്. ഇതുപോലെയുള്ള കുറെ എണ്ണം അമേരിക്കയിലും ഉണ്ട്. ഗോ മൂത്രത്തിന് പകരം ഇവര്‍ ട്രമ്പ്‌ സ്തുതി ചൊല്ലി ക്രുധ്ര്‍ ആയി വെല്ലു വിളിക്കുന്നു
Heartbroken 2020-03-23 15:11:54
This is a disease. Government,scientists,Doctors and the medical community is working together. Please stop this blame game. I have not seen any suggestion in these articles how we can come together and help the needy. How our Organizations like Fokana,Foma and others are using their resources if any. Let us come together and face this reality.
യേശു 2020-03-23 15:33:01
അഹങ്കാരികൾ താളടിയാക്കപ്പെടും. വിധവയുടെയും ദരിദ്രന്റെയും ആഹാരത്തിന് വഴിമുട്ടുണ്ടാക്കുന്നവരുടെ ഭവനങ്ങളിൽ ഭീതിയുടെ നിഴൽ പലരും. ഒബാമക്കെയർ, ഫുഡ് സ്റ്റാമ്പ്, മതിൽക്കെട്ട് തുടങ്ങിയവ നിറുത്തലാക്കപ്പെടാൻ കഴിയാതെ വണ്ണം ഉയർത്തെഴുന്നേൽക്കും. ഏതൊന്നിനെ നിങ്ങൾ അടിച്ചമർത്താൻ ശ്രമിക്കുന്നുവോ അതിനാൽ നിങ്ങൾ അടിച്ചമർത്തപ്പെടും . എനിക്ക് ദാഹിച്ചു നിങ്ങൾ എനിക്ക് കുടിപ്പാൻ തന്നില്ല തന്നവരെ നിങ്ങൾ അടിച്ചോടിക്കാൻ ശ്രമിച്ചു എനിക്ക് വിശന്നു പക്ഷെ നിങ്ങൾ ദരിദ്രന്റെ ഫുഡ് സ്റ്റാമ്പ് എടുത്തു കളഞ്ഞു ഞാൻ അഭയാർത്ഥി ആയിരുന്നു നിങ്ങൾ മതിലുകെട്ടി ഇതെല്ലം ചെയ്തിട്ട് നിങ്ങൾ എന്റെ പിൻഗാമികൾ എന്നപേരിൽ മനുഷ്യരെ ചൂഷണം ചെയ്യുത് . ഏറ്റവും ജന ശത്രുവിനെ അമേരിക്കയുടെ പ്രസിഡണ്ടായി തിരഞ്ഞെടുത്തു . നിന്റ കാപട്യത്താൽ നീ പിടിക്കപ്പെടും . നേത്തികെട്ടവരും അഹങ്കാരികളുമായ് നിങ്ങൾ എന്നെ 'അബ്ബാ പിതാവേ എന്ന് വിളിക്കും ' പക്ഷെ ഞാൻ നിങ്ങളെ അറിയുന്നില്ല എന്ന്. പറയും . നിങ്ങളുടെ കണ്ണുകൾക്ക് കാണാൻ കഴിയാത്ത ഒരു അണുവിനാൽ , അഹങ്കാരികളെ നിങ്ങളുടെ ഉറക്കം നഷ്ടപ്പെടും . മനുഷ്യരുടെ നിഗളിച്ച കണ്ണു താഴും; പുരുഷന്മാരുടെ ഉന്നതഭാവം കുനിയും; ദുഷ്ടന്നു അയ്യോ കഷ്ടം! അവന്നു ദോഷം വരും; അവന്റെ പ്രവൃത്തികളുടെ ഫലം അവനും അനുഭവിക്കും.അതികാലത്തു എഴുന്നേറ്റു മദ്യം തേടി ഓടുകയും വീഞ്ഞു കുടിച്ചു മത്തരായി സന്ധ്യാസമയത്തു വൈകി ഇരിക്കയും ചെയ്യുന്നവർക്കു അയ്യോ കഷ്ടം! ഉണരുക, ഉണരുക, എഴുന്നേറ്റുനില്ക്ക; നീ പരിഭ്രമത്തിന്റെ പാനപാത്രപുടം കുടിച്ചു വറ്റിച്ചുകളഞ്ഞിരിക്കുന്നു. ല്ലയോ, ദാഹിക്കുന്ന ഏവരും ദ്രവ്യമില്ലാത്തവരുമായുള്ളോരേ വെള്ളത്തിന്നു വരുവിൻ‍: വന്നു വാങ്ങി തിന്നുവിൻ‍; നിങ്ങൾ വന്നു ദ്രവ്യവും വിലയും കൂടാതെ വീഞ്ഞും പാലും വാങ്ങിക്കൊൾവിൻ. ‍ അപ്പമല്ലാത്തതിന്നു ദ്രവ്യവും തൃപ്തിവരുത്താത്തതിന്നു നിങ്ങളുടെ പ്രയത്നഫലവും ചെലവിടുന്നതെന്തിന്നു? എന്റെ വാക്കു ശ്രദ്ധിച്ചു കേട്ടു നന്മ അനുഭവിപ്പിൻ പുഷ്ടഭോജനം കഴിച്ചു മോദിച്ചുകൊൾവിൻ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക