ലോകത്ത് കൊറോണ അതിവേഗം പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാന- കേന്ദ്ര സര്‍ക്കാരുകളുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് സമൂഹ മാധ്യമത്തിലൂടെ നമ്മോടു പറയുകയാണ് നടന്‍ കുഞ്ചാക്കോ ബോബന്‍. മകന്‍ ഇസഹാക്കിന്റെ രസകരമായ ഒരു ഫോട്ടോയും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. 'വീട്ടില്‍ ഇരിക്കുക ഒരു കുഞ്ഞു സ്വര്‍ഗം പണിയുക'എന്നാണ് അദ്ദേഹം പോസ്റ്റ് ചെയ്തിരിക്കുന്നത്.
സിനിമാ തിരക്കുകളില്‍ നിന്ന് വിട്ട് സ്വന്തം ജീവിതത്തിലേക്ക് കടന്നിരിക്കുകയാണ് താരങ്ങളെല്ലാം. പ്രധാനമന്ത്രിയുടെ ജനതാ കര്‍ഫ്യുവിന് പിന്തുണ അറിയിച്ചും ഒട്ടുമിക്ക താരങ്ങളും എത്തിയിരുന്നു. കൊറോണ വ്യാപിച്ചതോടെ എല്ലാ മേഖലകളും സ്തംഭിച്ചിരിക്കുകയാണ്. സിനിമ മേഖല പൂര്‍ണമായും ഷൂട്ടിങ്ങുകള്‍ അടക്കമുള്ളവ നിര്‍ത്തിവെച്ചിരിക്കുകയാണ്. ജോര്‍ദ്ദാനില്‍ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനു പോല പൃഥ്വിരാജ് ഉള്‍പ്പെടെയുള്ളവര്‍ അവിടെ കുടുങ്ങിയിരിക്കുകയാണ്.