Image

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് ആശുപത്രികള്‍ വിട്ടുനല്‍കും; സന്നദ്ധത അറിയിച്ച്‌ കത്തോലിക്ക സഭ

Published on 24 March, 2020
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് ആശുപത്രികള്‍ വിട്ടുനല്‍കും; സന്നദ്ധത അറിയിച്ച്‌ കത്തോലിക്ക സഭ

കൊച്ചി: കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരാന്‍ സന്നദ്ധത അറിയിച്ച്‌ കത്തോലിക്ക സഭ. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആശുപത്രികള്‍ വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് എറണാകുളം-അങ്കമാലി അതിരൂപത ആര്‍ച്ച്‌ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു.


നേരത്തെ, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ആശുപത്രികള്‍ ഏറ്റെടുക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. പത്തനംതിട്ടയിലും എറണാകുളത്തും അടഞ്ഞുകിടന്ന സ്വകാര്യ ആശുപത്രികള്‍ സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു.


അതിനിടെ കൊല്ലം അഞ്ചലില്‍ ആശുപത്രി കെട്ടിടം സര്‍ക്കാര്‍ ബലമായി ഏറ്റെടുത്തു. കൊല്ലം അഞ്ചലില്‍ കൊവിഡ് കെയര്‍ സെന്ററാക്കാനായി ഏറ്റെടുത്ത പ്രവര്‍ത്തനരഹിതമായ ആശുപത്രി കെട്ടിടം ഉടമ വിട്ടുനല്‍കിയില്ല. ഇതിനെ തുടര്‍ന്ന് തഹസില്‍ദാര്‍ പൂട്ടു പൊളിച്ചു അകത്ത് കയറി കെട്ടിടം ഏറ്റെടുത്തു.

Join WhatsApp News
Observer 2020-03-25 01:30:44
Cardinal statement is senseless and abuserd. Hos permission is not required. He or the hosital authoriteis cannot refuse any patient. Automatically the civil authorities can permit the patients. This is just a publicity stunt, just like love jihad to please the BJP. Now to Please the LDF or the people just a publicty stunt. What pity? All the hospitals must be opened for the needy. It is the public rule of law.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക