Image

ശില്‍പാ ഷെട്ടിക്ക് ആണ്‍കുഞ്ഞ് പിറന്നു

Published on 21 May, 2012
ശില്‍പാ ഷെട്ടിക്ക് ആണ്‍കുഞ്ഞ് പിറന്നു
ന്യൂഡല്‍ഹി: ബോളിവുഡ് നടി ശില്‍പാ ഷെട്ടി ഒരു ആണ്‍കുഞ്ഞിന് ജന്‍മം നല്‍കി. ശില്‍പയുടെ ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്രയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ട്വിറ്ററിലൂടെയാണ് ശില്‍പ അമ്മയായ വിവരം രാജ് കുന്ദ്ര പുറത്തുവിട്ടത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് അദ്ദേഹം സന്ദേശത്തില്‍ പറഞ്ഞു. ഇവരുടെ ആദ്യകുട്ടിയാണ് ഇന്നു പിറന്നത്.

തനിക്ക് ഏറ്റവും നല്ല സമ്മാനം നല്‍കിയ ശില്‍പയ്ക്ക് നന്ദി അറിയിച്ചുകൊണ്ടാണ് രാജ് കുന്ദ്ര സന്ദേശം അവസാനിപ്പിക്കുന്നത്. ശില്‍പയെ പ്രവേശിപ്പിച്ചിട്ടുള്ള ഹിന്ദുജ ആശുപത്രിയിലെ സ്റ്റാഫിനും ഡോക്ടര്‍ക്കും നന്ദി പ്രകടിപ്പിക്കാനും രാജ് കുന്ദ്ര മറന്നില്ല. ഏറെ നാളത്തെ പ്രണയത്തിന് ശേഷം മൂന്ന് വര്‍ഷം മുന്‍പായിരുന്നു ശില്‍പയുടെയും ലണ്ടനില്‍ വ്യവസായിയായ രാജ് കുന്ദ്രയുടെയും വിവാഹം.

ശില്‍പാ ഷെട്ടിക്ക് ആണ്‍കുഞ്ഞ് പിറന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക