Image

മണിച്ചിത്രത്താഴിലെ അല്ലി ഇപ്പോള്‍ ഇങ്ങനെയാണ്..

Published on 24 March, 2020
മണിച്ചിത്രത്താഴിലെ അല്ലി ഇപ്പോള്‍ ഇങ്ങനെയാണ്..

മലയാളത്തിലെ ക്ലാസിക് സിനിമകളില്‍ പ്രേക്ഷകര്‍ ഇന്നും ഹൃദയത്തോട് ചേര്‍ത്ത് വയ്ക്കുന്ന ചിത്രമാണ് ഫാസില്‍ സംവിധാനം ചെയ്ത മണിചിത്രത്താഴ്. ചിത്രം പുറത്തിറങ്ങി 27 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും അതിലെ പ്രേക്ഷകര്‍ക്കിടയില്‍ തന്നെ ജീവിക്കുന്നു.

ചിത്രത്തിലെ അല്ലി എന്ന കഥാപാത്രത്തെ ഓര്‍മയില്ലേ?. ആന്ധ്രയില്‍ നിന്നെത്തിയ രുദ്ര എന്ന നടിയാണ് അല്ലിയെ അവിസ്മരണീയമാക്കിയത്. മണിച്ചിത്രത്താഴിന് ശേഷം ധ്രുവം, പിടക്കോഴി കൂവുന്ന നൂറ്റാണ്ട്, കുടുംബക്കോടതി തുടങ്ങിയ ചിത്രങ്ങളിലും ദുദ്ര വേഷമിട്ടു. 2000 ന് ശേഷം സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയാണ്. 

വര്‍ഷങ്ങള്‍ക്ക് ശേഷം  രുദ്രയെ നമ്മുടെ ഓര്‍മകളിലേക്ക് കൊണ്ടു വരികയാണ് പ്രണവ് മാധവന്‍ എന്ന യുവാവ്. വിമാനത്താവളത്തില്‍ വച്ചാണ് ദുദ്രയെ പ്രണവ് കണ്ടു മുട്ടിയത്. 'അല്ലിക്ക് ആഭരണം എടുക്കാന്‍ ഞാന്‍ വന്നാല്‍ മതിയൊ എന്നു ചോദിച്ചു...ഈ മുഖം മറന്നോ?'-എന്ന കുറിപ്പോടെയാണ് പ്രണവ് ചിത്രം പങ്കുവച്ചത്. പണ്ടത്തെ നായികയെ വീണ്ടും ഒന്നു കാണാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് പ്രേക്ഷകര്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക