Image

കൊറോണ ചികിത്സയ്ക്കായി മലേറിയ മരുന്ന് ഉപയോഗിക്കരുതെന്ന് കേന്ദ്രത്തിന്റെ ശക്തമായ മുന്നറിയിപ്പ്

Published on 25 March, 2020
കൊറോണ ചികിത്സയ്ക്കായി മലേറിയ മരുന്ന് ഉപയോഗിക്കരുതെന്ന് കേന്ദ്രത്തിന്റെ ശക്തമായ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: കൊറോണ രോഗ ചികിത്സയ്ക്കായി ജനം സ്വയം മലേറിയ രോഗത്തിനുള്ള മരുന്ന് ഉപയോഗിക്കുന്നതിനെതിരെ കേന്ദ്ര സര്‍ക്കാരിന്റെ ശക്തമായ മുന്നറിയിപ്പ്. 


കൊറോണ രോഗ ശാന്തിക്ക് മലേറിയ രോഗ നിവാരണ മരുന്ന് ഫലപ്രദമാണെന്ന നിരീക്ഷണങ്ങളെത്തുടര്‍ന്നാണ് ജനം വലിയ രീതിയില്‍ മരുന്ന് വാങ്ങിക്കൂട്ടുന്നത്. 


മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്ന് വലിയ തോതിലാണ് മലേറിയ മരുന്ന് വിറ്റഴിയുന്നത്. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ശക്തമായ നടപടി കൈക്കൊള്ളുന്നത്.


ജനങ്ങള്‍ വാങ്ങുന്ന ഹൈഡ്രോക്ളോറോക്വിന്‍ പരീക്ഷണാടിസ്ഥാനത്തില്‍ കൊറോണ രോഗികള്‍ക്ക് നല്‍കുന്നുണ്ട്. അത് രാജ്യത്തുള്ള എല്ലാവരും ഉപയോഗിക്കാന്‍ പാടില്ല. ആ മരുന്ന് പരീക്ഷണാടിസ്ഥാനത്തില്‍ നല്‍കുന്നതായതുകൊണ്ട് ഇതു നല്‍കുന്ന രോഗികളെ പ്രത്യേക നിരീക്ഷണത്തിന് വിധേയമാക്കുന്നുണ്ട്. 


ഈ മരുന്ന് എല്ലാവര്‍ക്കും ഉള്ളതല്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഒഫ് മെഡിക്കല്‍ റിസര്‍ച്ചിലെ സാംക്രമിക രോഗം വിഭാഗം വിദഗ്ദര്‍ പറയുന്നു. ഈ മരുന്നിന്റെ കയറ്റുമതിയും നിരോധിച്ചു

Join WhatsApp News
Tom Abraham 2020-03-25 08:04:47
How about Interferon Alpha 2. Is it tried on patients by Kerala ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക