Image

യു.എസ്. സമ്പദ് വ്യവസ്ഥ ഈസ്റ്റര്‍ മുതല്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്ന് പ്രസിഡന്റ് ട്രമ്പ് (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 25 March, 2020
യു.എസ്. സമ്പദ് വ്യവസ്ഥ ഈസ്റ്റര്‍ മുതല്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്ന് പ്രസിഡന്റ് ട്രമ്പ് (ഏബ്രഹാം തോമസ്)
ഒരു വെര്‍ച്യുല്‍ ടൗണ്‍ഹാള്‍ മീറ്റിംഗില്‍ ഇനിയും എത്രനാള്‍ കൊറോണ ഭീതിയില്‍ ജനങ്ങള്‍ വീടുകള്‍ക്കുള്ളില്‍ തന്നെ തങ്ങുകയും ബിസിനസുകള്‍ തുറന്ന് പ്രവര്‍ത്തിക്കാതിരിക്കുകയും വേണ്ട വരുമെന്ന് യു.എസ്. പ്രസിഡന്റിനോട് ചോദ്യം ഉണ്ടായി. രാജ്യം ഈ ഈസ്റ്ററോടെ തുറന്ന് പ്രവര്‍ത്തുക്കുന്നതു കാണണമെന്നാണ് തന്റെ ആഗ്രഹമെന്ന് ട്രമ്പ് മറുപടി നല്‍കി. റോസ് ഗാര്‍ഡനില്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സും മററു ചില ഉന്നത ഉദ്യോഗസ്ഥരും ടൗണ്‍ഹാളില്‍ പങ്കെടുത്തു. ഏപ്രില്‍ 12നാണ് ഈ വര്‍ഷം ഈസ്റ്റര്‍.

രാജ്യത്തെ വ്യതിചലിപ്പിക്കുവാനും ഈ സാംക്രമികരോഗം മൂലം ഒരു സാമ്പത്തിക തകര്‍ച്ച സംഭവിക്കുന്നത് കാണുവാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. കൊറോണ വൈറസ് സാമ്പത്തികാവസ്ഥയെ ആക്രമിച്ചു തകര്‍ത്താല്‍ ആയിരക്കണക്കിനാളുകളുടെ ആത്മഹത്യകാണേണ്ടിവരും.

തുടര്‍ന്ന് സംസാരിച്ച പെന്‍സ് ദേശവ്യാപകമായി ഒരു കൊറോണ വൈറസ് ലോക്ക് ഡൗണ്‍ വൈറ്റ് ഹൗസ് ഉദ്ദേശിക്കുന്നില്ലെന്ന് പറഞ്ഞു. നമുക്ക് ഓരോ വര്‍ഷവും ആയിരങ്ങള്‍ ഫ്‌ളൂ മൂലം നഷ്ടപ്പെടാറുണ്ട്. നമുക്ക് തിരിച്ച് പ്രവൃത്തി പഥത്തിലേയ്ക്ക് മടങ്ങേണ്ടതുണ്ട്. ഒരിക്കല്‍ പോലും വൈറ്റ് ഹൗസ് കൊറോണ വൈറസ് ടാസ്‌ക് ഫോഴ്‌സ് പല സംസ്ഥാനങ്ങളും നഗരങ്ങളും ചെയ്തത് പോലെ ദേശവ്യാപകമായ ഒരു ലോക്ക് ഡൗണോ വീടുകളില്‍ തന്നെ ഇരിക്കുവാനുള്ള ഓര്‍ഡറോ പരിഗണിച്ചിരുന്നില്ല എന്നെനിക്ക് ഉറപ്പിച്ചു പറയുവാന്‍ കഴിയും. ഫെഡറല്‍ ഗവണ്‍മെന്റിന്റെ പക്കലുള്ള സ്റ്റോക്കില്‍ നിന്ന് 2,000 വെന്റിലേറ്ററുകള്‍ ന്യൂയോര്‍ക്കിലേയ്ക്ക് അയയ്ക്കുകയാണ്.

സാധാരണ അത്യാപത്തുകളോ ദേശവ്യാപകദുരന്തങ്ങളോ ഉണ്ടാകുമ്പോള്‍ പ്രസിഡന്റും പ്രതിപക്ഷ പാര്‍ട്ടിയും ഒന്നിച്ച് നിന്ന് നേരിടാറുണ്ട്. വളരെ മുമ്പു തന്നെ പ്രസിഡന്റും പ്രതിപക്ഷ പാര്‍ട്ടിയായ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നേതാക്കളും തമ്മില്‍ ആരംഭിച്ച ഡിസ്റ്റന്‍സിംഗ്(അകല്‍ച്ച) ഇപ്പോള്‍ പൂര്‍വ്വാധികം വീറോടെ തുടരുകയാണ്. പ്രഖ്യാപിച്ച അടിയന്തിര ധനസഹായം പോലും എപ്പോള്‍ ജനങ്ങള്‍ക്ക് ലഭിക്കുമെന്ന് വ്യക്തതയില്ല.
ന്യൂയോര്‍ക്ക് സിറ്റി മേയര്‍ ബില്‍ ഡബ്ലൂ.സിയോവും ഗവര്‍ണ്ണര്‍ ആന്‍ഡ്രൂ ക്യൂമോയും 15,000 വെന്റിലേറ്ററുകളാണ് ആവശ്യപ്പെട്ടിരുന്നത്. ന്യൂയോര്‍ക്കില്‍ ഇപ്പോള്‍ 25,000 കൊറോണ വൈറസ് പോസിറ്റീവ് കേസുകളുണ്ട്. ഈസ്റ്ററോടെ യു.എസ്. സമ്പദ് വ്യവസ്ഥ സജീവമാക്കണം എന്ന പ്രസിഡന്റ് പ്രഖ്യാപനം ബ്ലാസിയോവും ക്യൂമോയും സ്വാഗതം ചെയ്യുവാന്‍ മടിച്ചു. പ്രഖ്യാപനത്തിന് മുമ്പ് പെന്റഗണ്‍ ഉന്നതാധികാരികള്‍, ഡിഫന്‍സ് സെക്രട്ടറി മാര്‍ക്ക് എസ്പര്‍ ഉള്‍പ്പെടെ കൊറോണ ബാധയില്‍ നിന്ന് മുക്തമാവാന്‍ 10 ആഴ്ചകളെങ്കിലും വേണ്ടിവരുമെന്ന് പറഞ്ഞിരുന്നു.

ജനങ്ങള്‍ തങ്ങളുടെ തൊഴിലുകളിലേയ്ക്ക് മടങ്ങാന്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ കഴിയും എന്ന് ട്രമ്പിന്റെ പ്രഖ്യാപനത്തില്‍ രാഷ്ട്രീയമായി സംഭവിച്ചുകൊണ്ടിരിക്കുന്ന കഷ്ടനഷ്ടങ്ങളുടെ പ്രതിഫലനമായ അക്ഷമയായി നിരീക്ഷകര്‍ വിലയിരുത്തുന്നു.
2ട്രിലില്യന്‍ ഡോളറിന്റെ സ്റ്റിമുലസ് പാക്കേജ് അമേരിക്കക്കാര്‍ക്ക് നേരിട്ട്(വരുമാന പരിമിതികള്‍ ബാധകം) ചെക്കുകളായി ധനസഹായം നല്‍കാനാണ് ഉദ്ദേശിക്കുന്നത്. എന്നാല്‍ ഇതില്‍ തൊഴിലില്ലായ്മ ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്ന കാരണത്തലാണ് ഡെമോക്രാറ്റിക് നേതാക്കള്‍ ബില്‍ പാസ്സാക്കുവാന്‍ വിസമ്മതിച്ചത്.
ബില്‍ അനുസരിച്ച് 350 ബില്യണ്‍ ഡോളര്‍ ലഘു വ്യവസായങ്ങള്‍ക്ക് വേതനം നല്‍കാന്‍ സഹായം നല്‍കും. 10 മില്യന്‍ ഡോളര്‍ ലഘു വ്യവസായങ്ങള്‍ക്ക് ബിസിനസ് ലോണോയി നല്‍കും. ഇത് തിരിച്ചടയ്‌ക്കേണ്ടതില്ല. 242 ബില്യണ്‍ ഡോളര്‍ വൈറസുകളെ പ്രതിരോധിക്കുവാനും എമര്‍ജന്‍സി ചെലവുകള്‍ക്കും സേഫ്റ്റിനെറ്റ് പദ്ധതികള്‍ക്കുമായി മാറ്റി വയ്ക്കുന്നു.

തന്റെ സംസ്ഥാനത്ത് 25,665 സജീവ കൊറോണ വൈറസ് കേസുകള്‍ ഉണ്ടെന്നും ജനങ്ങള്‍ക്ക് യഥേഷ്ടം യാത്ര ചെയ്യുവാനും ജോലി സ്ഥലത്തേയ്ക്കു പോകാനും തിരിച്ചു വരാനും ഉടനെ അനുവദിക്കാനാവില്ലെന്ന് ഒരു ഡെമോക്രാറ്റായ ക്യൂമോ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക