Image

വിമാനത്താവളത്തിലൊക്കെ ഒരുതരം ഭീകരാന്തരീക്ഷമായിരുന്നുവെന്ന് നീതു ചന്ദ്ര

Published on 25 March, 2020
വിമാനത്താവളത്തിലൊക്കെ ഒരുതരം ഭീകരാന്തരീക്ഷമായിരുന്നുവെന്ന് നീതു ചന്ദ്ര

കോവിഡ് 19 ലോകം മുഴുവന്‍ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ കാലിഫോര്‍ണിയയിലെ ജീവിതത്തെ കുറിച്ച് തുറന്നുപറഞ്ഞ് സംവിധായികയും നടിയുമായ നീതു ചന്ദ്ര. 

വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ കൊറോണ മഹാമാരിയായി പ്രഖ്യാപിച്ച സമയത്ത് കാലിഫോര്‍ണിയയില്‍ പുതിയ ആക്ഷന്‍ ചിത്രത്തിന്റെ ഷൂട്ടിംഗിലായിരുന്നു താരം.

”ബാറുകള്‍, റെസ്റ്റോറന്റുകള്‍, ജോലി സ്ഥലങ്ങള്‍ എല്ലാം അടച്ചു പൂട്ടുകയായിരുന്നു. അല്‍പം മാത്രം ഭക്ഷണമാണ് ലഭിച്ചിരുന്നത്. ഭക്ഷണത്തിനായി ചോദിച്ചാല്‍ നാളെ വന്നാല്‍ മതിയെന്നാണ് പറയുക. അവിടെ അതിജീവിക്കാന്‍ പ്രയാസമായിരുന്നു” എന്ന് നീതു പറഞ്ഞു.

കോവിഡ് 19 പടരുന്ന സാഹചര്യത്തില്‍ നീതുവും സംഘവും ഷൂട്ടിംഗ് ക്യാന്‍സല്‍ ചെയ്ത് ഇന്ത്യയിലേക്ക് തിരിക്കുകയായിരുന്നു. പലതും കണ്ടപ്പോള്‍ തനിക്കൊരു സിനിമ പോലെയാമ് തോന്നിയതെന്നും അത്രക്കും ഭീകരാന്തരീക്ഷമായിരുന്നു വിമാനത്താവളത്തിലൊക്കെ എന്ന് താരം വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക