എന്‍.കെ.പ്രേമചന്ദ്രന് എംപിയും ഭാര്യയും ക്വാറന്റീനില്‍
Published on 25 March, 2020
കൊല്ലം : ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്ര ചെയ്ത എന്‍.കെ.പ്രേമചന്ദ്രന് എംപിയും ഭാര്യ ഡോ. ഗീതയും ക്വാറന്റീനില്‍. കഴിഞ്ഞ വെള്ളിയാഴ്ച എംപി യാത്ര െചയ്ത വിമാനത്തില്‍ വിദേശ യാത്രക്കാര്‍ ഉണ്ടെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണു നടപടി.
വെള്ളിയാഴ്ച കൊല്ലത്തെത്തിയ എംപി ശനിയാഴ്ച രാത്രി ഡല്‍ഹിയിലേക്കു മടങ്ങിയിരുന്നു. ഞായര്‍ രാത്രിയാണു ക്വാറന്റീനില്‍ പോകാന്‍ ആരോഗ്യവകുപ്പില്‍ നിന്ന് നിര്‍ദേശം കിട്ടിയതെന്നു പ്രേമചന്ദ്രന് പറഞ്ഞു. തിങ്കളാഴ്ച മടങ്ങിയെത്തി. പ്രേമചന്ദ്രനും ഡോ. ഗീതയും മകന് കാര്‍ത്തികും മരുമകള്‍ കാവ്യയും കൊല്ലം നഗരത്തിലെ വീട്ടിലാണു താമസം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല