Image

കോവിഡ് പ്രതിസന്ധിയെ മറികടക്കാം, നിര്‍ദേശങ്ങളുമായി രാഹുല്‍ ഗാന്ധി

Published on 25 March, 2020
കോവിഡ് പ്രതിസന്ധിയെ മറികടക്കാം, നിര്‍ദേശങ്ങളുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കോവിഡ്-19 രാജ്യത്തുണ്ടാക്കിയ പ്രതിസന്ധികളെ മറികടക്കാന്‍ നിര്‍ദേശങ്ങളുമായി രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുല്‍ തന്റെ നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചത്.  കോവിഡ് ബാധിതരെ കണ്ടെത്താനും ഐസോലേറ്റ് ചെയ്യാനും ചികിത്സിക്കാനും മികച്ച സംവിധാനങ്ങള്‍ വേണം. രോഗം തിരിച്ചറിയാനും ചികിത്സിക്കാനുമായി എമര്‍ജന്‍സി ഐ.സി.യു സംവിധാനങ്ങളോടെ ആശുപത്രികള്‍ വിപുലീകരിക്കപ്പെടണം. ഇത് അടിയന്തിരമായി പൂര്‍ത്തിയാക്കണമെന്ന് രാഹുല്‍ ഗാന്ധി നിര്‍ദേശിക്കുന്നു.

ലോക്ക് ഡൗണ്‍ മൂലം പ്രതിസന്ധിയിലായ ജനങ്ങളേയും തൊഴിലാളികളേയും സഹായിക്കാനുമുള്ള നിര്‍ദേശങ്ങളും അദ്ദേഹം മുന്നോട്ട് വെയ്ക്കുന്നുണ്ട്. 
ദിവസവേതനക്കാര്‍ അടിയന്തിര സഹായം ഉറപ്പാക്കണം. അവരുടെ അക്കൗണ്ടുകളിലേക്ക് പണം നേരിട്ടെത്തിക്കണം. ഇതില്‍ കാലതാമസം വരുത്തുന്നത് മറ്റ് ദുരന്തങ്ങളിലേക്ക് നയിക്കും. 

വ്യവസായങ്ങള്‍ നിലച്ച അവസ്ഥയിലാണുള്ളത്. ഇവര്‍ക്ക് നികുതി ഇളവുകള്‍, സാമ്പത്തിക സഹായം തുടങ്ങിയ സഹായങ്ങള്‍ ഉറപ്പാക്കി ഇവരുടെ തൊഴിലുകള്‍ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പ് ലഭിക്കണം തുടങ്ങിയ നിര്‍ദേശങ്ങളാണ് രാഹുല്‍ മുന്നോട്ട് വെച്ചിരിക്കുന്നത്. 

Join WhatsApp News
Trump Supporter 2020-03-25 17:28:25
Rahulji heard all about Trump s team recommendations. Just Parrot - like ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക