Image

പുത്തൂര്‍ വര്‍ഗീസ് കൊച്ചപ്പന്റെ നിര്യാണത്തില്‍ ഫൊക്കാന അനുശോചിച്ചു

Published on 25 March, 2020
പുത്തൂര്‍ വര്‍ഗീസ് കൊച്ചപ്പന്റെ നിര്യാണത്തില്‍ ഫൊക്കാന അനുശോചിച്ചു
ന്യു ജേഴ്‌സി:  ഫൊക്കാന ട്രഷററും സാമൂഹ്യ പ്രവര്‍ത്തകനുമായ സജിമോന്‍ ആന്റണിയുടെ ഭാര്യ പിതാവ് തൃശൂര്‍ , പഴുവില്‍ പുത്തൂര്‍ വര്‍ഗീസ് കൊച്ചപ്പന്‍(73) നിര്യാതനായി . അദ്ദേഹം  BHEL റിട്ടയേര്‍ഡ് ഉദ്യോഗസ്ഥന്‍  ആയിരുന്നു. 1969 മുതല്‍ ഭോപ്പാലില്‍ സ്ഥിര താമസമാണ്.

ഭര്യ മറിയാമ്മ പി.ജെ (ഹൗസിങ്ങ് ബോര്‍ഡ് റിട്ടയേര്‍ഡ് ഉദ്യോഗസ്ഥ) മക്കള്‍: ഷീന സജിമോന്‍, ഷാജു പി. കെ.
മരുമക്കള്‍ : സജിമോന്‍ ആന്റണി, ലിസ ഷാജു. കൊച്ചുമക്കള്‍: ഇവ എസ് . ആന്റണി, എവിന്‍ എസ്. ആന്റണി, ഇഥന്‍ എസ് . ആന്റണി, സ്റ്റീഫന്‍ ഷാജു , സ്റ്റീവ് ഷാജു.

സംസ്‌കാര ശ്രുഷകള്‍ വ്യാഴാഴ്ച 3 -26 -20 രാവിലെ 10 മണിക്ക് ഭോപ്പാലിലെ വീട്ടില്‍ നിന്നും ആരംഭിച്ചു ഇന്‍ഫന്റ് ജീസസ് കാത്തലിക് ചര്‍ച്ച് ദേവാലയത്തില്‍ വച്ച് നടത്തുന്ന ശുശ്രൂഷകള്‍ക്കുശേഷം സംസ്‌കാരം.

പുത്തൂര്‍ വര്‍ഗീസ് കൊച്ചപ്പന്റെ നിര്യാണത്തില്‍ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി. ഫൊക്കാന പ്രസിഡന്റ് മാധവന്‍ ബി നായര്‍ സെക്രട്ടറി ടോമി കോക്കാട്ട്,ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ഡോ. മാമ്മന്‍ സി ജേക്കബ്, എക്‌സി. വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍ , എക്‌സി. കമ്മിറ്റി, നാഷണല്‍ കമ്മിറ്റി എന്നിവര്‍ അഗാധ ദുഃഖം രേഖപ്പെടുത്തി.
പുത്തൂര്‍ വര്‍ഗീസ് കൊച്ചപ്പന്റെ നിര്യാണത്തില്‍ ഫൊക്കാന അനുശോചിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക