Image

വോട്ടിംഗ് സിസ്റ്റം കുറ്റമറ്റതാക്കാന്‍ ഈ അവസരം പ്രയോജനപ്പെടുത്തുമോ? (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 26 March, 2020
വോട്ടിംഗ് സിസ്റ്റം കുറ്റമറ്റതാക്കാന്‍ ഈ അവസരം പ്രയോജനപ്പെടുത്തുമോ? (ഏബ്രഹാം തോമസ്)
കൊറോണാ വൈറസ് പൊട്ടിപ്പുറപ്പെടുന്നതിന് വളരെ മുമ്പ് തന്നെ അമേരിക്കയുടെ വോട്ടിംഗ് സിസ്റ്റം തകരാറിലായിരുന്നു. പോളിംഗ് സ്‌റ്റേഷനുകളിലെ നീണ്ട ക്യൂവും വോട്ടര്‍മാരുടെ അനന്തമായ കാത്തിരിപ്പും വോട്ടെണ്ണലിലെ പ്രശ്‌നങ്ങളും ദിവസങ്ങളും ആഴ്ചകളും കഴിഞ്ഞിട്ടും കാലിഫോര്‍ണിയ ഡെമോക്രാറ്റിക് പ്രൈമറിയുടെ കൃത്യമായ ഫലം ഇപ്പോഴും അറിയിക്കുവാന്‍ കഴിയാത്തതും ഉദാഹരണങ്ങളാണ്. ഈ പ്രശ്‌നങ്ങള്‍ വ്യക്തമായതിനാല്‍ ഉടനെ പരിഹരിക്കപ്പെടേണ്ടതുണ്ട്.

ഒന്‍പത് സംസ്ഥാനങ്ങളും ഫെഡറല്‍ ഭരണപ്രദേശങ്ങളും പോളിംഗ് മാറ്റിവച്ചത് കൊറോണ വൈറസ് ഭീതി മൂലം ഉണ്ടായ സ്തംഭനം വോട്ടര്‍മാരെ നിര്‍ഭയം പോളിംഗ് സ്‌റ്റേഷനുകളിലെത്താന്‍ സജ്ജമാക്കും എന്ന കണക്കുകൂട്ടലിലാണ്. എന്നാല്‍ ഈ അവസരത്തില്‍ പ്രശ്‌നങ്ങള്‍ക്ക് ചില താല്‍ക്കാലിക പരിഹാര നിര്‍ദ്ദേശങ്ങള്‍ മാത്രമാണ്.
വിസ്‌കോണ്‍സിനില്‍ ഡെമോക്രാറ്റിക് നാഷ്ണല്‍  കമ്മറ്റി സംസ്ഥാന വോട്ടര്‍ രജിസ്‌ട്രേഷന്‍ ദീര്‍ഘിപ്പിക്കുവാന്‍ കേസ് ഫലയല്‍ ചെയ്തു. ഒഹായോവില്‍ ഗവര്‍ണ്ണര്‍ മൈക്ക് ഡിവൈന്‍ ആരോഗ്യകാരണങ്ങളാല്‍  വോട്ടിംഗ് സസ്‌പെന്‍സ് ചെയ്യുന്നതായി പ്രഖ്യാപിച്ചത് പ്രതിഷേധത്തിന് ഇടയാക്കി.

ഇത്തരം ഏകപക്ഷീയവും ജനാധിപത്യവിരുദ്ധവും ആയ നടപടികളും കോടതി കേസുകളും 2020 നവംബറിന് മുന്‍പ് ഒഴിവാക്കുവാന്‍ ശക്തമായ നടപടികള്‍ എടുത്തേ മതിയാകൂ. കുറ്റമറ്റ വോട്ടിംഗ് മെഷീനറിയും തിരഞ്ഞെടുപ്പില്‍ വലിയ തോതില്‍ പോളിംഗും ഉറപ്പാക്കുവാന്‍ ഇതാവശ്യമാണ്.

ആബ്‌സെന്റി വോട്ടിംഗ് വിപുലീകരിച്ച് എല്ലാ രജിസ്‌ട്രേര്‍ഡ് വോട്ടര്‍ക്കും തപാല്‍ മുഖേന ബാലറ്റ് നവംബറിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഒരു മാസം മുമ്പ് ആവശ്യപ്പെടാന്‍ കഴിയണം.

ഏര്‍ളി  ഇന്‍പേഴ്‌സണ്‍ വോട്ടിംഗ് എല്ലാ സ്‌റ്റേറ്റിലും പ്രോത്സാഹിപ്പിക്കണം.
 സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ പ്രതിരോധം വര്‍ധിപ്പിക്കണം. നഗരങ്ങളിലും പട്ടണങ്ങളിലും മറ്റ് പ്രദേശങ്ങളിലും വോട്ടിംഗ് ലൊക്കേഷനുകളും വര്‍ധിപ്പിക്കണം. ഹ്യൂസ്റ്റണ്‍, ഡാലസ്, മില്‍വാക്കി, സെന്റ് ലൂയിസ്, ഫീനിക്‌സ് തുടങ്ങി നീണ്ട ക്യൂകള്‍ കാണാന്‍ കഴിഞ്ഞ സ്ഥലങ്ങളില്‍ പ്രത്യേകിച്ച് ഇതാവശ്യമാണ്. ഇന്നത്തെ സാഹചര്യത്തില്‍ പുതിയ നിയമനിര്‍മ്മാണത്തിന് കൂടുതല്‍ സമയമെടുക്കും. സെനറ്റര്‍മാരായ ഏമി ക്ലോബുച്ചറും റോണ്‍ വൈഡനും മറ്റഅ 24 കോസ്‌പോണ്‍സര്‍മാരും സമര്‍പ്പിച്ച ബില്‍ 20 ദിവസം മുന്‍പുള്ള ഇന്‍പേഴ്‌സണ്‍ ഏര്‍ളിവോട്ടിംഗും നോ എക്‌സ്‌ക്യൂസ് ആബ്‌സെന്റീ മെയില്‍ വോട്ടിംഗും ശുപാര്‍ശ ചെയ്യുന്നു. മെയിന്‍ വോ്ടിംഗ്, വിളംബമില്ലാതെ പ്രോസസ് ചെയ്യണമെന്നും ആവശ്യപ്പെടുന്നു. ഡൗണ്‍ലോഡും പ്രിന്റും ചെയ്യുവാന്‍ കഴിയുന്ന ബാലറ്റ് ഏര്‍പ്പെടുത്തുവാന്‍ ഷെഡറല്‍ ഇലക്ഷന്‍ അസിസ്റ്റന്‍സ് കമ്മീഷനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
ജനപ്രതിനിധി സഭ പാസാക്കിയ യൂണിവേഴ്‌സല്‍ വോട്ടര്‍ രജിസ്‌ട്രേഷന്‍ സിസ്റ്റം നിയമമാക്കാന്‍ കോണ്‍ഗ്രസ് മുന്‍കൈ എടുക്കണം. ഫെഡറല്‍, സംസ്ഥാന ഏജന്‍സികളുമായി ബന്ധപ്പെടുന്നവര്‍ക്ക് ഓട്ടോമാറ്റിക്കായി വോട്ടര്‍ രജിസ്‌ട്രേഷന്‍ നടത്തുവാന്‍ കഴിയണം.

ഇതിനകം 16 സംസ്ഥാനങ്ങളും ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയയും ഓട്ടോമാറ്റിക് രജിസ്‌ട്രേഷന്‍ സംവിധാനം ആരംഭിച്ചിട്ടുണ്ട്. വ്യാജ വോട്ടിംഗിന് ഇത് സഹായിക്കും എന്നൊരു ആരോപണമുണ്ട്. ഡേറ്റ ചോരാതിരിക്കുവാന്‍ പ്രത്യേക സംവിധാനം വേണം.
ഓരോ ഇലക്ഷന്‍ കഴിയുമ്പോഴും വ്യാജവോട്ടിംഗ് ഉണ്ടായി, യഥാര്‍ത്ഥ വോട്ടര്‍മാരെ വോട്ടു ചെയ്യാന്‍ അനുവദിച്ചില്ല തുടങ്ങിയ ആരോപണങ്ങള്‍ ഉണ്ടാവാറുണ്ട്. 2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ശേഷം ഡോണള്‍ഡ് ട്രമ്പും ഹിലരി ക്ലിന്റണും ആരോപണങ്ങള്‍ ഉന്നയിച്ചു. കൂടുതലാളുകള്‍ വോട്ടുചെയ്യാല്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥി വിജയിക്കുമെന്ന് ഡെമോക്രാറ്റുകള്‍ വിശ്വസിക്കുന്നു. റീ ഡിസ്ട്രിക്ടിംഗ് നടത്തുന്നതും വോട്ടര്‍ ഐഡി നിര്‍ബന്ധിക്കുന്നതും റിപ്പബ്ലിക്കനുകള്‍ ദുരുദ്ദേശത്തോടെയാണ് ചെയ്യുന്നത് എന്നവര്‍ ആരോപിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക