Image

മിഷിഗണിൽ സ്റ്റേ അറ്റ് ഹോം ആരാധനാലയങ്ങൾക്കു ബാധകമല്ല

അലൻ ചെന്നിത്തല Published on 26 March, 2020
മിഷിഗണിൽ സ്റ്റേ അറ്റ് ഹോം ആരാധനാലയങ്ങൾക്കു ബാധകമല്ല
ഡിട്രോയിറ്റ് ∙ മിഷിഗൺ മേയർ വിറ്റ്മർ പുറപ്പെടുവിച്ച സ്റ്റെ അറ്റ് ഹോം ഉത്തരവിൽ നിന്നും ദേവാലയങ്ങൾ, സിനഗോഗുകൾ, മോസ്ക്കുകൾ, ക്ഷേത്രങ്ങൾ എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്. അൻപത് ആളുകൾ വരെ കൂടുവാനുള്ള അനുവാദപരിധി ഇപ്പോഴും ആരാധനാലയങ്ങൾക്ക് ബാധകമാണെന്നും ഉത്തരവ് ലംഘനമായി കണക്കാക്കി പിഴ ചുമത്തില്ലെന്നു പുതിയ ഉത്തരവിൽ പരാമർശിച്ചിട്ടുണ്ട്. മറ്റ് രീതിയിലുള്ള യാതൊരു ഒത്തുചേരലുകളും അനുവദിക്കുന്നില്ല..
  ആരാധനാലയങ്ങളെ ഒഴിവാക്കിയ മേയറുടെ ഉത്തരവിനെതിരെ ഒരു വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ദേവാലയങ്ങളിൽ എത്തുന്ന മുതിർന്ന തലമുറയ്ക്ക്  രോഗം പിടിപെടാനുള്ള സാധ്യത കൂടുതലാണ് എന്ന കാരണമാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ ദേവാലയങ്ങളിൽ പോയി കോവിഡ്–19 പരത്തുകയല്ല മറിച്ച് ജനങ്ങൾക്ക്  ഉപകാരപ്രദമായ സേവനം, ഭക്ഷണം, മരുന്നുകൾ, അടിയന്തരസഹായം എന്നിവ നൽകുകയാണ് ആരാധനലായങ്ങളുടെ ഇപ്പോഴത്തെ ഉത്തരവാദിത്വം എന്ന് മേയർ വിറ്റ്മർ വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക