Image

യുഎസ് സമ്പദ്‌വ്യവസ്ഥ ഈസ്റ്റർ മുതൽ തുറന്നു പ്രവർത്തിക്കണമെന്ന് പ്രസിഡന്റ് ട്രംപ്

ഏബ്രഹാം തോമസ് Published on 26 March, 2020
യുഎസ് സമ്പദ്‌വ്യവസ്ഥ ഈസ്റ്റർ മുതൽ തുറന്നു പ്രവർത്തിക്കണമെന്ന് പ്രസിഡന്റ് ട്രംപ്
ഒരു വെർച്യുൽ ടൗൺഹൗൾ മീറ്റിംഗിൽ ഇനിയും എത്രനാൾ കൊറോണ ഭീതിയിൽ ജനങ്ങൾ വീടുകൾക്കുള്ളിൽ തന്നെ തങ്ങുകയും ബിസിനസുകൾ തുറന്ന് പ്രവർത്തിക്കാതിരിക്കുകയും വേണ്ടി വരുമെന്ന് യുഎസ് പ്രസിഡന്റിനോട് ചോദ്യം
ഉണ്ടായി. രാജ്യം ഈ ഈസ്റ്ററോട് തുറന്ന് പ്രവർത്തിക്കുന്നത് കാണണമെന്നാണ് തന്റെ  ആഗ്രഹമെന്ന് ട്രംമ്പ് മറുപടി നൽകി. റോസ്ഗാർഡനിൽ വൈസ് പ്രസിഡന്റ് മൈക്ക് പെൻസും മറ്റുചില ഉന്നത ഉദ്യോഗസ്ഥരും ടൗൺ ഹാളിൽ പങ്കെടുത്തു. ഏപ്രിൽ 12 നാണ് ഈ വർഷം ഈസ്റ്റർ. രാജ്യത്തെ വ്യതിചലിപ്പിക്കുവാനും ഈ സാംക്രമിക രോഗം മൂലം ഒരു സാമ്പത്തിക തകർച്ച സംഭവിക്കുന്നത് കാണുവാൻ താൻ ആഗ്രഹിക്കുന്നില്ല. കൊറോണ വൈറസ് സാമ്പത്തികാവസ്ഥയെ ആക്രമിച്ചു തകർത്താൽ ആയിരക്കണക്കിനാളുകളുടെ ആത്മഹത്യ കാണേണ്ടിവരും.
  തുടർന്ന് സംസാരിച്ച പെൻസ് ദേശവ്യാപകമായി ഒരു കൊറോണ വൈറസ് ലോക്ക് ഡൗൺ വൈറ്റ് ഹൗസ് ഉദ്ദേശിക്കുന്നില്ലെന്ന് പറഞ്ഞു. നമുക്ക് ഓരോ വർഷവും ആയിരങ്ങൾ ഫ്ലൂ മൂലം നഷ്ടപ്പെടാറുണ്ട്. നമുക്ക് തിരിച്ച് പ്രവൃത്തി പഥത്തിലേയ്ക്കു മടങ്ങേണ്ടതുണ്ട്. ഒരിക്കൽ പോലും വൈറ്റ് ഹൗസ് കൊറോണ വൈറസ് ടാസ്ക് ഫോഴ്സ് പല സംസ്ഥാനങ്ങളും നഗരങ്ങളും ചെയ്തതുപോലെ  ദേശവ്യാപകമായ ഒരു ലോക്ക് ഡൗണോ വീടുകളിൽ തന്നെ ഇരിക്കുവാനുള്ളഒാർഡറോ പരിഗണിച്ചിരുന്നില്ല എന്നെനിക്ക് ഉറപ്പിച്ച് പറയുവാൻ കഴിയും. ഫെഡറൽ ഗവണ്മെന്റിന്റെ പക്കലുള്ള സ്റ്റോക്കിൽ നിന്ന് 2,000 വെന്റിലേറ്ററുകൾ ന്യൂയോർക്കിലേയ്ക്ക് അയയ്ക്കുകയാണ്..
  ജനങ്ങൾ തങ്ങളുടെ തൊഴിലുകളിലേയ്ക്കു മടങ്ങാൻ മൂന്നാഴ്ചയ്ക്കുള്ളിൽ കഴിയും എന്ന ട്രംപിന്റെ പ്രഖ്യാപനത്തിൽ രാഷ്ട്രീയമായി സംഭവിച്ചുകൊണ്ടിരിക്കുന്ന കഷ്ടനഷ്ടങ്ങളുടെ പ്രതിഫലനമായ അക്ഷമയായി നിരീക്ഷകർ വിലയിരുത്തുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക