Image

ഗാര്‍ബേജ് ബാഗ് ചുറ്റി നഴ്‌സുമാര്‍; കോവിഡ് ബാധിച്ച് നഴ്‌സ് മാനേജര്‍ മരിച്ചു

Published on 26 March, 2020
ഗാര്‍ബേജ് ബാഗ് ചുറ്റി നഴ്‌സുമാര്‍; കോവിഡ് ബാധിച്ച് നഴ്‌സ് മാനേജര്‍ മരിച്ചു
ന്യു യോര്‍ക്ക്: മാസ്‌കും ഗൗണും ഇല്ലാത്തതതിനാല്‍ ഗാര്‍ബേജ് ബാഗ് ചുറ്റി നഴ്‌സുമാര്‍.. കോവിഡ് ബാധിച്ച് അസി. നഴ്‌സിംഗ് മാനേജര്‍ കിയുസ് കെല്ലി മരിച്ചതോടേയാണു ലോകോത്തര ആശുപത്രി ചെയിനില്‍ പെടുന്ന മൗണ്ട് സൈനായി വെസ്റ്റിലെ ദുരവസ്ഥ ലോക അറിഞ്ഞത്.

ടെക്‌നോളജിയിലും പണത്തിലും ഏറ്റവും മുന്‍പന്തിയിലുള്ള രാജ്യത്തിനു നിസാരമായ മാസ്‌കും ഗൗണും ഉണ്ടാക്കാന്‍ കഴിവില്ലത്രെ. അമേരിക്ക ലജ്ജിക്കട്ടെ.

മാസ്‌കും ഗൗണും ഇല്ലാത്തതിനാല്‍ ഉള്ളത് വീണ്ടും ഉപയോഗിക്കുന്നു. രോഗമുള്ളയളുടെ അടുത്ത് പോയപ്പോഴത്തെ അതേ മാസ്‌കും ഗൗണും ഉപയോഗിച്ചാണു രോഗമില്ലാത്തവരുടെ അടുത്തും പോകുന്നത്. പലയിടത്തും ഇപ്പോഴഠെ സ്ഥിതി ഇതാണ്.

മാര്‍ച്ച് 17-നാണു കൊളംബസ് സര്‍ക്കിളിനടുത്തുള്ള മൗണ്ട് സൈനായി വെസ്റ്റില്‍ ജോലിക്കാരനായ കെല്ലിയെ മൗണ്ട് സൈനായിയുടെ അപ്പര്‍ ഈസ്റ്റ് സൈഡിലുള്ള പ്രധാന ആശുപത്രിയിലാക്കിയത്. കടുത്ത ആത്സ്മ രോഗം ഉള്ളതൊഴിച്ചാല്‍ മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ കെല്ലിക്ക് ഇല്ലായിരുന്നുവെന്ന് സഹോദരി പറഞ്ഞു.

കിയുസ് ഈ വിധി അര്‍ഹിച്ചിരുന്നില്ല-ഒരു നഴ്‌സ് ന്യു യോര്‍ക്ക് പോസ്റ്റിനോട് പറഞ്ഞു. ഇതിനുത്തരവാദി ആശുപത്രിയാണ്. ഹോസ്പിറ്റല്‍ കെല്ലിയെ കൊന്നു.

ഒരു വര്‍ഷത്തോളമായി ആശുപത്രിയില്‍ ഗൗണും മാസ്‌കുമൊക്കെ കിട്ടുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കോവിഡ് വന്നതോടെ സ്ഥിതി വഷളായി. ഉള്ള സാധനങ്ങള്‍ കാണതെയുമായി. കറുത്ത ഗാര്‍ബേജ് ബാഗ് ചുറ്റിക്കൊണ്ട് നില്‍ക്കുന്ന ഫോട്ടൊ ഫെയ്‌സ്ബുക്കില്‍ നഴ്‌സുമാര്‍ തന്നെയാണ് ഇട്ടത്.

എന്തായാലും ആരോപണങ്ങള്‍ ആശുപത്രി നിഷേധിച്ചിട്ടുണ്ട്.
ഗാര്‍ബേജ് ബാഗ് ചുറ്റി നഴ്‌സുമാര്‍; കോവിഡ് ബാധിച്ച് നഴ്‌സ് മാനേജര്‍ മരിച്ചു
Join WhatsApp News
josecheripuram 2020-03-26 19:54:47
How many more health care workers have to through this?We may have sophisticated weapons but no basic things.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക