Image

കോവിഡ് 19 വൈറസിനെ നേരിടാന്‍ വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷനും മലയാളികളോടൊപ്പം

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 26 March, 2020
കോവിഡ് 19  വൈറസിനെ നേരിടാന്‍ വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷനും മലയാളികളോടൊപ്പം
കൊറോണ വൈറസ് മൂലം വിഷമം അനുഭവിച്ചുകൊണ്ടിരിക്കുന്ന ഈ അവസരത്തില്‍  ഏപ്രില്‍ 29-നു നടത്താനിരുന്ന  വിഷു, ഈസ്റ്റര്‍, ഫാമിലി നൈറ്റ് ആഘോഷങ്ങള്‍ ക്യാന്‍സല്‍ ചെയ്തു ജനസേവന പരിപാടികളില്‍  പങ്കെടുക്കാന്‍ മലയാളി അസോസിയേഷന്‍ തീരുമാനിച്ചു.  അതാത് സ്ഥലത്തെ ഗവണ്‍മെന്റുകള്‍ എടുക്കുന്ന തിരുമാനങ്ങള്‍ക്കു അനുസരിച്ചും അതുമായി സഹകരിച്ചും കൊറോണ വൈറസ് എന്ന മഹാമാരിയെ നേരിടാന്‍ വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്റെ കമ്മിറ്റി തീരുമാനിക്കുകയായിരുന്നു . 

നമ്മുടെ സമൂഹത്തിലുള്ള വളരെ അധികം ആളുകള്‍ ഈ വൈറസ് കൊണ്ട് ദുരിതം അനുഭവിക്കുണ്ട് . ഒരു പ്രശ്‌നത്തെ   അവഗണിക്കുന്നതല്ല  മറിച്ചു അതിനുള്ള പരിഹാരം ശക്തമായ നടപടികള്‍ എടുക്കുക എന്നതാണ്. കൊറോണ വൈറസ്  എന്നത്  ഒരു സാമൂഹിക പ്രശനമാണ്. അതിനെ സാമൂഹികമായി തന്നെ നേരിടുക എന്നതാണ് നമ്മുടെ ലക്ഷ്യം. അതുകൊണ്ടു തന്നെയാണ്  കൊറോണ വൈറസ് മൂലം വിഷമത അനുഭവിക്കുന്ന  ന്യൂ യോര്‍ക്ക്  മലയാളികള്‍ക്ക്  സഹായമെത്തിക്കാന്‍ വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്റെ സന്നദ്ധ പ്രവര്‍ത്തകര്‍    തയാര്‍ എടുത്തു കഴിഞ്ഞു.

വൈറസ് പടരുന്നതുതടയാന്‍ ജനസഞ്ചാരം കുറയ്ക്കുക എന്നതാണ് പ്രധാനം. അതിന് വേണ്ടി കര്‍ശന നടപിടികള്‍  അതാതു  സിറ്റി , കൗണ്ടി സ്‌റ്റേറ്റ് ഗവണ്മെന്റുകള്‍ സ്വികരിച്ചു വരുന്നു. ഇതിന്റെ ഭാഗമായി പല  കുടുംബങ്ങളിള്‍ലുള്ളവര്‍ക്ക് പുറത്തു പോകാനോ സ്വന്തമായി വീട്ടു സാധനങ്ങള്‍ വാങ്ങാനോ പറ്റാത്ത അവസ്ഥയുണ്ട്. ഈ സാഹചര്യത്തെ മറികടക്കുക  എന്നത്  കൂടിയാണ്  വെസ്റ്റ്‌ചെസ്റ്റര്‍ മലയാളീ അസ്സോസിയേഷന്റ  ലക്ഷ്യം.

അമേരിക്കയിലെ ഏതെങ്കിലും മലയാളി കുടുംബത്തിനു  അടിയന്തരമായി ഭക്ഷണമോ ഭക്ഷണസാധനകളോ  , അല്ലെങ്കില്‍  മറ്റ്  ഏതെങ്കിലും സഹായമോ ആവിശ്യമെങ്കില്‍  അത്  നല്‍കേണ്ടത്  ഈ  സമയത്തു  നമ്മള്‍ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. മിക്ക ആശുപത്രികളിലും മെഡിക്കല്‍ സ്റ്റാഫിന്റെ കുറവുകള്‍ ഉണ്ട് . നിത്യോപയോഗ സാധനങ്ങള്‍ ലഭ്യമാകാതെ വരികയും ചെയ്‌തേക്കാം.

രോഗം വന്നാല്‍ ചികില്‍സ നല്കാന്‍ സര്‍ക്കാര്‍ സംവിധാനമുണ്ട്. എല്ലാ ആശുപത്രികളിലും  പഴയതിനെ ക്കാള്‍  കൂടുതല്‍ ബെഡുകളും വെന്റിലേറ്ററുകളും ഒരുക്കി കഴിഞ്ഞു  .ഗവണ്‍മെന്റും ആരോഗ്യസംവിധാനങ്ങളും പഴയതു പോലെ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. നമ്മളില്‍ ആര്‍കെങ്കിലും ആശുപത്രിയില്‍ പോകേണ്ടിവരുകയാണെണെങ്കില്‍   911 വിളിച്ചു സഹായം അഭ്യര്‍ത്ഥിക്കുക. ഇന്‍ഷുറന്‍സ് ഇല്ലാഎങ്കില്‍ തന്നെ ഒരു ആശുപത്രിയും ചികിത്സ നിഷേധിക്കില്ല. പലര്‍ക്കും  ഇന്‍ഷുറന്‍സ് ഇല്ല  എന്ന കാരണത്താല്‍ ആശുപത്രിയില്‍ പോകാന്‍ മടിയാണ്. ഈ  അടിയന്തര ഘട്ടത്തില്‍ നമ്മുടെ ആരോഗ്യമാണ് വലുത്. രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍  എമെര്‍ജന്‍സിയില്‍ തന്നെ പോകുക. നമ്മുടെ രോഗ ലക്ഷണത്തിന്റെയും ആരോഗ്യത്തിന്റെയും  അനുസരിച്ചു അവര്‍ നമുക്ക് ഗൈഡന്‍സ് തരുന്നതായിരിക്കും.

വൈറസ് ബാധ മൂലംഏതെങ്കിലും മലയാളികള്‍ ബുദ്ധിമുട്ടുന്നുണ്ടെങ്കില്‍ അവര്‍ക്ക് എല്ലാ രീതിയിലുമുള്ള സാമൂഹിക   സഹായങ്ങള്‍ നല്‍കുക എന്നത്‌നമ്മുടെ എവരുടെയും കടമയാണ്. കോവിഡ്19 എന്ന ദുരന്തം എല്ലാവരെയും ദുരിതത്തിലാക്കിയിരിക്കുകയാണ്. ലോകം സ്തംഭിച്ചുനില്‍ക്കുകയാണ്. ഒരേ മനസോടെ ഒരുമിച്ചു കൈകോര്‍ക്കുകയാണ് നമ്മള്‍ മലയാളികളും. നമുക്ക് ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കാം.  സമാന  സംഘടനകളുമായും സന്നദ്ധ സംഘടനവുമായും കൈ കോര്‍ത്ത് സഹായം വേണ്ടുന്നവരിലേക്കു നമുക്ക്  എത്തിക്കാം

 രോഗ ശാന്തിക്ക് വേണ്ടി  പ്രാര്‍ത്ഥിക്കുന്നതിനോടൊപ്പം ഇനിയും ആരിലേക്കും ഈ  രോഗം പകരല്ലേ എന്നാണ് അസോസിയേഷന്റെ പ്രാര്‍ത്ഥന.  കൊറോണ വൈറസ് മൂലം വിഷമത അനുഭവിക്കുന്ന ഏതെങ്കിലും ആളുകള്‍ക്ക് ആവിശ്യമെങ്കില്‍ അസോസിയേഷന്റെ ഭാരവാഹികളുമായോ  പ്രവര്‍ത്തകരുമായോ  ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

സഹായങ്ങള്‍ കോര്‍ഡിനേറ്റ് ചെയ്യുന്നതിന് വേണ്ടി പ്രമുഖ സമുഖ്യ പ്രവര്‍ത്തകനും  വെസ്റ്റ്‌ചെസ്റ്റര്‍ കൗണ്ടി ഹ്യൂമന്‍ റൈറ്റ് കമ്മീഷണര്‍ കൂടിയായ തോമസ് കോശിയെ ചുമതലപ്പെടുത്തി. തോമസ് കോശി 914 310 2242  അല്ലെങ്കില്‍ താഴെ പറയുന്ന ഭാരവാഹികളുമായോ ബന്ധപ്പെടാവുന്നതാണ്.

പ്രസിഡന്റ് ഗണേഷ് നായര്‍ 914 281 1244  വൈസ് പ്രസിഡന്റ്  കെ .ജി . ജനാര്‍ദ്ദനന്‍ 914 843 7422  സെക്രട്ടറി ടെറന്‍സണ്‍ തോമസ് 914 255 0176   ട്രഷര്‍  രാജന്‍ ടി ജേക്കബ് 914 882 8174  ജോയിന്റ് സെക്രട്ടറി ഷാജന്‍ ജോര്‍ജ് 914 772 1557   ട്രസ്റ്റി ബോര്‍ഡ് ചെയര്‍   ചാക്കോ പി  ജോര്‍ജ് 914 720 2051. 

Join WhatsApp News
WMA news 2020-03-26 11:05:27
കൊറോണയുടെ ഭീതിയിൽ ലോകമെങ്ങും ഭീതിയിൽ കഴിയുമ്പോൾ അമേരിക്കൻ മലയാളികൾ വിവിധ ഗ്രൂപ്പുകൾ , News ഉണ്ടാക്കി സേവനത്തിനായി ഇറങ്ങിയിട്ടുണ്ട്. ചിലർ സംഘടനാ നേതാക്കന്മാരെ പ്രമോട്ട് ചെയ്തു സായൂജ്യമടയാൻ ചിലർ. എന്നാൽ ഇപ്പോഴത്തെ സാഹചര്യം മനസിലാവാതെ ഒട്ടേറെപ്പേർ ട്രോളുകളും .അവർ ഉണ്ടാക്കുന്ന തമാശകളും ഷെയർ ചെയ്തു വരികയാണ്. വിവിധ ഗ്രൂപുകളിൽ കിട്ടുന്ന യാഥാർഥ്യങ്ങളും ,രും കൊറോണയുടെ സംഹാരപരിധിയിൽ തന്നെയാണ്. വാട്ട്സാപ്പും , ഫേസ്ബുക്കും എന്തെകിലും ഗുണകരമായി ഉപയോഗിക്കാൻ ശ്രമിക്കുക. ഇതൊരു അപേക്ഷയാണ്. This news and Fokana news published last week almost same ... only change the leaders name and phone numbers. Everyone know none of the Malayili leaders can’t help anyone at this time. This is just for a news.
Vayanakkaran 2020-03-26 16:04:25
എന്തു പിണ്ണാക്ക ഇവറ്റകൾ അമേരിക്കൻ മലയാളികൾ ചെയ്യാൻ പോണെ. ആരെങ്കിലും കൊറോണ പിടിച്ചു മരിച്ചാൽ ഒറ്റ ഒരുത്തനും കോട്ടും സൂട്ടും ഇട്ടു കാണാൻ പോലും വരുമെന്നു തോന്നുന്നില്ല. പിന്നല്ലേ ബ്ലാക്ക് കാറ്റും ടാസ്ക് ഫോഴ്സും.
kodali 2020-03-26 16:47:23
മഴു എറിഞ്ഞു വീണ്ടെടുത്ത കേരളത്തിലെ മലയാളി അമേരിക്കയിൽ കോടാലികൾ ആയി മാറി. കണ്ടതിനും കേട്ടതിനും സംഘടനകൾ, -ചാണക്യൻ
Kirukan Vinod 2020-03-27 11:36:20
Vee Jay Kumar? Where are you my friend? You are the right person to reply to this news. We all know you are "Very Spiritual" brother after sunset and sunrise. Hope you are safe in China!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക