Image

ന്യു യോര്‍ക്കില്‍ ഊബര്‍ ഡ്രൈവര്‍ വൈറസ് ബാധിച്ചു മരിച്ചു

Published on 26 March, 2020
ന്യു യോര്‍ക്കില്‍ ഊബര്‍ ഡ്രൈവര്‍ വൈറസ് ബാധിച്ചു മരിച്ചു
ന്യു യോര്‍ക്ക്: കൊറോണ ബാധയെത്തുടര്‍ന്ന് ക്വീന്‍സിലെ ഊബര്‍ ഡ്രൈവര്‍ നേപ്പാള്‍ സ്വദേശി അനില്‍ സുബ്ബ മരിച്ചു.
രണ്ടാഴ്ച മുന്‍പാണു സുബ്ബ എല്മ്ഹസ്റ്റ് ഹോസ്പിറ്റലില്‍ പോയി അഡ്മിറ്റ് ചെയ്യുന്നത്.ജെ.എഫ്.കെ എയര്‍പോര്‍ട്ടില്‍ നിന്നു രോഗിയായ് ഒരു പാസഞ്ചറെ മാര്‍ച്ച് ആദ്യം വെസ്റ്റ്‌ചെസ്റ്ററില്‍ കൊണ്ടു പോയിരുന്നു. ഏതാനും ദിവസത്തിനു ശേഷം വണ്ടി ഓടിക്കുന്നത് നിര്‍ത്തി വച്ചു. പക്ഷെ പിന്നീട് രോഗബാധ ഉണ്ടാവുകയായിരുന്നു.
അവസാനത്തെ രണ്ടു ദിവസം വെന്റിലേറ്ററിലായിരുന്നു. ഭാര്യയ്ക്കും 22,20,11 വയസുള്ള മക്കള്‍ക്കും കാണാനോ ഫോണില്‍ പോലുംസംസാരിക്കാനോ പറ്റിയില്ല.
ഡ്രൈവറുടെ സീറ്റിനു പിന്നില്‍ ഗ്ലാസ് മറ ഇല്ലെങ്കില്‍ രോഗ സാധ്യത കൂടുതലുണ്ടെന്നു ഡ്രൈവര്‍മാര്‍ കരുതുന്നതായി ന്യു യോര്‍ക്ക് ടാക്‌സി വര്‍ക്കേഴ്‌സ് അലയന്‍സ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഭൈരവി ദേശായി ചൂണ്ടിക്കാട്ടി. അത്തരം സാഹചര്യത്തില്‍ ഊബര്‍ പോലെ അപ്പ് അടിസ്ഥാനത്തിലുള്ള ടാക്‌സി സര്‍വീസ് നിര്‍ത്തുന്ന കാര്യം ടാക്‌സി ആന്‍ഡ് ലിമസിന്‍ കമ്മീഷന്‍ പരിഗണിക്കണമെന്നാവര്‍ ആവശ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക