Image

അമൃതാനന്ദമയീ മഠത്തിനെതിരെ കേസെടുക്കണമെന്ന് പഞ്ചായത്ത് അധികൃതരുടെ പരാതി

Published on 26 March, 2020
അമൃതാനന്ദമയീ മഠത്തിനെതിരെ കേസെടുക്കണമെന്ന് പഞ്ചായത്ത് അധികൃതരുടെ പരാതി

കൊല്ലം: കോവിഡ്- 19 മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചതിന് കരുനാഗപ്പള്ളി അമൃതപുരി അമൃതാനന്ദമയീ മഠത്തിനെതിരെ കേസെടുക്കണമെന്ന് പഞ്ചായത്ത് അധികൃതരുടെ പരാതി. ആലപ്പാട് ഗ്രാമപഞ്ചായത്ത് അധികൃതരാണ് കരുനാഗപ്പള്ളി എ.സി.പിക്ക് പരാതി നല്‍കിയത്.

കോവിഡ് മുന്‍ കരുതലിന്റെ ഭാഗമായുള്ള സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കാതെ, വിദേശ അന്തേവാസികളുടെ വിവരങ്ങള്‍ മറച്ചുവെച്ച മഠത്തിനെതിരെ പരാതി നല്‍കാന്‍ ബുധനാഴ്ച ചേര്‍ന്ന പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക