Image

ആതുരസേവകരായ പ്രവാസി മലയാളികള്‍ക്ക് സ്വിറ്റ്സര്‍ലന്‍ഡില്‍ നിന്നും ഐക്യദാര്‍ഢ്യം

Published on 26 March, 2020
 ആതുരസേവകരായ പ്രവാസി മലയാളികള്‍ക്ക് സ്വിറ്റ്സര്‍ലന്‍ഡില്‍ നിന്നും ഐക്യദാര്‍ഢ്യം

സൂറിച്ച് : ലോകമെമ്പാടും കോവിഡ് 19 മഹാമാരി താണ്ഡവമാടുമ്പോള്‍ സ്തുത്യര്‍ഹമായ രീതിയില്‍, ആതുര സേവന രംഗത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്ന മലയാളി സഹോദരീ സഹോദരന്മാരെ ആദരിച്ചുകൊണ്ട് ഹലോ ഫ്രണ്ട്‌സ് കൂട്ടായ്മ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

മാര്‍ച്ച് 25 നു നടന്ന ചടങ്ങില്‍ മലയാളി സഹോദരങ്ങള്‍ കുടുംബസമേതം പ്രാര്‍ഥനകളോടെ മെഴുകുതിരി നാളങ്ങളുമായി ആതുരസേവകര്‍ക്ക് പിന്തുണയും ഐക്യദാര്‍ഢ്യവും അറിയിച്ചു. സ്വിറ്റ് സര്‍ലഡിലും യൂറോപ്പിലും നഴ്സിംഗ് ജോലി ചെയ്യുന്ന കുറച്ച് മലയാളികളെ കൊറോണ രോഗം ബാധിച്ചിട്ടുണ്ടെങ്കിലും മനുഷ്യ ജീവനുകളുടെ രക്ഷക്കായി നിരവധി മലയാളികളാണ് രാപകലില്ലാതെ സ്തുത്യര്‍ഹമായ സേവനം ചെയ്യുന്നത്.

സ്വിറ്റ് സര്‍ലന്‍ഡിലെ സാമൂഹ്യ മാധ്യമ കൂട്ടായ്മയായ ഹലോ ഫ്രണ്ട്‌സ് ഒരു ഹെല്‍പ് ഡെസ്‌കും ഒരുക്കിയിട്ടുണ്ട്. ഹെല്‍പ് ഡെസ്‌കിലൂടെ ആവശ്യവസ്തുക്കള്‍, മരുന്നുകള്‍ തുടങ്ങിയവ ഐസൊലേഷനില്‍ ആയിട്ടുള്ള ആവശ്യമായവര്‍ക്ക് വീടുകളില്‍ എത്തിച്ചു കൊടുക്കുന്നതായിരിക്കും. നിരവധി വോളന്റിയര്‍മാര്‍ ഇങ്ങനെയൊരു സേവനത്തിന് തയാറായി മുന്നോട്ടു വന്നിട്ടുണ്ടെന്ന് അഡ്മിന്‍ ടോമി തൊണ്ടാംകുഴി.

വിവരങ്ങള്‍ക്ക്: ജോജോ വിച്ചാട്ട് (സൂറിച്ച്) 0767112345, ബാബു വേതാനി 0787898832, അനില്‍ 0796093971 , ടോമി വിരുത്തിയേല്‍ 078 838 3035

ബാസല്‍: ടോം കുളങ്ങര 076 335 6557 ജെയ്സണ്‍ കരേടന്‍ 076 429 0220

ബേണ്‍ / ഫ്രയ്ബുര്‍ഗ് : അഗസ്റ്റിന്‍ പാറാണികുളങ്ങര 079 918 3719

വിന്റര്‍ത്തൂര്‍ : വിന്‍സെന്റ് പറയംനിലം 076 343 3107

ലുട്‌സേന്‍ : ജെയിംസ് തെക്കേമുറിയില്‍ 078 872 9140

ഓള്‍ട്ടന്‍: ജെയിന്‍ പന്നാരക്കുന്നേല്‍ 078 860 3831

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക