Image

എച്ച്.ഐ.വി. മരുന്ന് ഫലിച്ചു; കൂടുതല്‍ രോഗികളിലേക്ക്

Published on 26 March, 2020
എച്ച്.ഐ.വി. മരുന്ന് ഫലിച്ചു; കൂടുതല്‍  രോഗികളിലേക്ക്
കൊച്ചി: കോവിഡ്-19 ബാധിച്ച് ഗുരുതരാവസ്ഥയില്‍ കളമശേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരുന്ന ബ്രിട്ടീഷുകാരന്‍ ജീവിതത്തിലേക്കു മടങ്ങിവന്നത് എച്ച്.ഐ.വി. ചികിത്സയില്‍ ഉപയോഗിക്കുന്ന മരുന്നുകള്‍ കൊണ്ട്. മൂന്നാറില്‍നിന്നു മുങ്ങി കൊച്ചി വിമാനത്താവളം വഴി രാജ്യം വിടാനുള്ള ശ്രമത്തിനിടെ പിടികൂടി ആശുപത്രിയിലാക്കിയ ഇയാളുടെ പരിശോധനാഫലം നെഗറ്റീവായി. കഴിഞ്ഞ 18-നാണു കോവിഡ് ബാധിതനായ ബ്രിട്ടീഷ് സഞ്ചാരിക്ക് ആന്റിവൈറല്‍ മരുന്ന് നല്‍കിത്തുടങ്ങിയത്. ഒരാഴ്ചകൊണ്ട് മരുന്നു ഫലം കണ്ടു. 

ഇതോടെ ബ്രിട്ടീഷുകാരനായ മറ്റൊരു രോഗിക്കും ഇതു നല്‍കിത്തുടങ്ങി. മെഡിക്കല്‍ബോര്‍ഡ് അംഗീകരിച്ചതിനു ശേഷമാണ് ഈ രോഗിക്ക് എച്ച്.ഐ.വി. ബാധിതര്‍ക്കു നല്‍കുന്ന മരുന്നുകള്‍ നല്‍കിയത്. നിലവില്‍ 112 രോഗികളാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. നിലവില്‍ ഇവരില്‍ ഒരു ബ്രിട്ടീഷ് പൗരനാണ് ഇപ്പോള്‍ എച്ച്.ഐ.വി. മരുന്നുകളായ ലോപിനാവിര്‍, റിട്ടോനാവിര്‍, ഒസെല്‍ട്ടാമിവിര്‍ എന്നിവ വ്യത്യസ്ത ഡോസുകളില്‍ നല്‍കുന്നത്. 

കോവിഡ് വൈറസിന്റെ ശക്തി കുറയ്ക്കുകയാണ് മരുന്നുകള്‍ ചെയ്ുന്നത്.യ പ്രായം കുറഞ്ഞ രോഗികള്‍ വേഗം സുഖംപ്രാപിക്കുന്നു. കോവിഡ് രോഗിക്ക് എച്ച്.ഐ.വി. മരുന്നുകള്‍ നല്‍കണമെങ്കില്‍ മെഡിക്കല്‍ ബോര്‍ഡിന്റെ അനുമതി ആവശ്യമാണ്. എച്ച്.ഐ.വി രോഗികള്‍ക്ക് ആന്റി റിട്രോവൈറല്‍ തെറാപ്പി (എ.ആര്‍.ടി.) ചികിത്സയാണു നല്‍കുന്നത്.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക