Image

ലോക്ക് ഡൗണ്‍: ഡല്‍ഹി സര്‍ക്കാരിന്റെ അഭയ കേന്ദ്രങ്ങളില്‍ ഭക്ഷണം കഴിക്കാനെത്തിയത് 20,000 പേര്‍

Published on 26 March, 2020
ലോക്ക് ഡൗണ്‍: ഡല്‍ഹി സര്‍ക്കാരിന്റെ അഭയ കേന്ദ്രങ്ങളില്‍ ഭക്ഷണം കഴിക്കാനെത്തിയത് 20,000 പേര്‍


ന്യൂഡല്‍ഹി: കൊറോണ വ്യാപനം തടയുന്നതിനുള്ള രാജ്യവ്യാപക ലോക്ക് ഡൗണ്‍ തുടരുന്നതിനിടെ ഡല്‍ഹി  സര്‍ക്കാര്‍ നടത്തുന്ന അഭയ കേന്ദ്രങ്ങളില്‍ വ്യാഴാഴ്ച ഭക്ഷണം കഴിക്കാനെത്തിയത് 20,000ത്തിലേറെപ്പേര്‍.

വീടില്ലാത്തവര്‍ക്ക് തണുപ്പുകാലത്ത് താമസിക്കാനായി സ്ഥാപിച്ചിട്ടുള്ളവയാണ് രാജ്യതലസ്ഥാനത്തെ അഭയ കേന്ദ്രങ്ങള്‍. എന്നാല്‍, ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആര്‍ക്കും അവിടെയെത്തി ഭക്ഷണം കഴിക്കാമെന്ന് മുഖ്യമന്ത്രി അരവിന്ദ്  കെജ്രിവാള്‍ അറിയിച്ചിരുന്നു.

ഇതേത്തുടര്‍ന്നാണ് 20,000ത്തിലേറെപ്പേര്‍  ഭക്ഷണം കഴിക്കാനെത്തിയത്. 
8084 പേര്‍  മാത്രമാണ് നിലവില്‍ ഡല്‍ഹിയിലെ 234 അഭയ കേന്ദ്രങ്ങളില്‍ താമസിക്കുന്നത്. ഇവരെക്കൂടാതെ  നിരവധി പേര്‍ ഭക്ഷണം കഴിക്കാന്‍ എത്തിയതോടെ 35 പുതിയ അഭയ കേന്ദ്രങ്ങള്‍കൂടി തുറക്കാന്‍ ഒരുങ്ങുകയാണ് ഡല്‍ഹി സര്‍ക്കാര്‍. വരും ദിവസങ്ങളില്‍ ഭക്ഷണം കഴിക്കാനെത്തുന്നവരുടെ എണ്ണം ഇനിയും തയ്യാറാക്കാനുള്ള  ശ്രമമാണ് ഡല്‍ഹി  സര്‍ക്കാര്‍ നടത്തുന്നതെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

രാജ്യവ്യാപക ലോക്ക് ഡൗണ്‍ തുടങ്ങിയ ചൊവ്വാഴ്ച ഡല്‍ഹിയിലെ അഭയകേന്ദ്രങ്ങളില്‍  10,000 പേര്‍ ഭക്ഷണം കഴിക്കാനെത്തിയിരുന്നു. രണ്ട് ദിവസംകൊണ്ട് അവിടെ എത്തുന്നവര്‍ ഇരട്ടിയായി. 234  അഭയ കേന്ദ്രങ്ങളാണ് ഡല്‍ഹിയുടെ വിവിധ  ഭാഗങ്ങളിലുള്ളത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക