Image

കൊവിഡ് ബാധിതര്‍ അഞ്ചേകാല്‍ ലക്ഷം, മരണനിരക്ക് 23,600; അമേരിക്കയില്‍ ഒരു ദിവസത്തിനുള്ളില്‍ 11,000 പുതിയ രോഗികള്‍

Published on 26 March, 2020
കൊവിഡ് ബാധിതര്‍ അഞ്ചേകാല്‍ ലക്ഷം, മരണനിരക്ക് 23,600; അമേരിക്കയില്‍ ഒരു ദിവസത്തിനുള്ളില്‍ 11,000 പുതിയ രോഗികള്‍


വാഷിംഗ്ടണ്‍: കൊറോണ വൈറസ് രോഗം കാട്ടുതീ പോലെ വ്യാപിക്കുന്നു. വൈറസ്  അതിക്രമത്തില്‍ ഇതുവരെ മരിച്ചത് 23,600 പേര്‍. ഇന്നു മാത്രം റിപ്പോര്‍ട്ട് ചെയ്തത് 2,317മരണങ്ങള്‍. 

ഇറ്റലിയില്‍ ഇന്ന് 712 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആകെ മരണം 8,215. അമേരിക്കയില്‍ 116 മരണങ്ങള്‍ ഇന്നുണ്ടായി. ആകെ, 1,143. 10,847 പുതിയ രോഗികള്‍. സ്‌പെയിനില്‍ ഇന്നത്തെ 498 ഉള്‍പ്പെടെ 4,145 ആയി. ജര്‍മ്മനിയില്‍ 33 എണ്ണം കൂടി 239 ആയി. ഇറാനില്‍ 157 എണ്ണം കൂടി 2,234 മരണമായി. 

ഫ്രാന്‍സില്‍ 365 മരണങ്ങള്‍ ചേര്‍ത്ത് 1,696 ആയി. സ്വിറ്റ്‌സര്‍ലാന്‍ഡില്‍ 38 കൂടി 191 എണ്ണം. ബ്രിട്ടണില്‍ 115 എണ്ണം കൂടി 578 മരണം. നെതര്‍ലാന്‍ഡ്‌സില്‍ 78 എണ്ണം വര്‍ധിച്ച് 434 ആയി. ബെല്‍ജിയത്ത് 42 എണ്ണം കൂടി 220 ആയി. 

ഇന്ത്യയില്‍ ഇന്ന് മാത്രം നാല് മരണങ്ങള്‍. ആകെ 16 എണ്ണം. 65 പുതിയ രോഗികള്‍ ഉള്‍പ്പെടെ 722 രോഗികള്‍.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക