Image

ബുധനാഴ്ച പത്തനംതിട്ടയിലെ കോവിഡ് രോഗി കോട്ടയത്തും എത്തി; റൂട്ട് മാപ്പ് കാണുക

Published on 26 March, 2020
ബുധനാഴ്ച  പത്തനംതിട്ടയിലെ കോവിഡ് രോഗി കോട്ടയത്തും എത്തി; റൂട്ട് മാപ്പ്  കാണുക
പത്തനംതിട്ട: ബുധനാഴ്ച പത്തനംതിട്ടയില്‍ കോവിഡ് സ്ഥിരീകരിച്ച രോഗി കോട്ടയത്തും എത്തി. ജില്ലാ ഭരണകൂടം പ്രസിദ്ധികരിച്ച് ഇയാളുടെ റൂട്ട് മാപ്പിലാണ് കോട്ടയം തെള്ളകത്തെ അന്നപൂര്‍ണ ഹോട്ടലില്‍ എത്തിയതായി പറയുന്നത്. മാര്‍ച്ച് 14ന് രാവിലെ 10.45നും 11നും ഇടയിലാണ് ഇയാള്‍ കോട്ടയത്തെ ഹോട്ടലില്‍ എത്തിയതായി പറയുന്നത്.

മാര്‍ച്ച് 13ന് ഇവൈ 20 വിമാനത്തില്‍ ലണ്ടലിന്‍ നിന്ന് അബുദാബിയിലെത്തിയ രോഗി മാര്‍ച്ച് 14ന് രാവിലെ 8.15ന് ഇവൈ 246 വിമാനത്തില്‍ കൊച്ചിയിലെത്തി. തുടര്‍ന്ന് കാറിലാണ് വീട്ടിലേക്കു തിരിച്ചത്. എറണാകുളത്തു നിന്നുള്ള െ്രെഡവറും ഇടുക്കിയില്‍ നിന്നുള്ള ബന്ധുവും ഒപ്പമുണ്ടായിരുന്നു. വീട്ടിലേക്കുള്ള യാത്രയ്ക്കിടയിലാണ് കോട്ടയത്തെ അന്നപൂര്‍ണ ഹോട്ടലില്‍ നിന്നു ഭക്ഷണം കഴിച്ചത്. രാവിലെ 10.45നും 11നും ഇടയില്‍. തുടര്‍ന്ന് ഉച്ചയ്ക്ക് 12 ഓടെ ആറന്മുളയിലെ എരുമക്കാട്ടെ വസതിയിലെത്തി.

15ന് ഉച്ച കഴിഞ്ഞ് 2ന് കോഴഞ്ചേരി ജില്ലാ ആശുപത്രി സന്ദര്‍ശിച്ചു. അവിടെ റജിസ്‌ട്രേഷന്‍ കൗണ്ടര്‍, ക്യാഷ്വാലിറ്റി, ഫാര്‍മസി എന്നിവ സന്ദര്‍ശിച്ചു. 3.30ന് വീട്ടിലെത്തി. 23നും കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെത്തി. 25ന് പരിശോധനാ ഫലം പോസിറ്റീവ് ആയതോടെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. ഈ തീയതികളില്‍ പ്രസ്തുത സ്ഥലങ്ങളില്‍ ഉണ്ടായിരുന്നവര്‍ പത്തനംതിട്ട ജില്ലാ ഭരണകൂടവുമായി ബന്ധപ്പെടാന്‍ അറിയിച്ചിട്ടുണ്ട്. ബന്ധപ്പെടേണ്ടെ നമ്പര്‍: 9188297118, 9188294118

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക