Image

കൊറോണ വൈറസ് വിവിധ സീസണുകളില്‍ വീണ്ടുമെത്തുമെന്നു യു.എസ് ശാസ്ത്രജ്ഞര്‍

Published on 26 March, 2020
കൊറോണ വൈറസ് വിവിധ സീസണുകളില്‍ വീണ്ടുമെത്തുമെന്നു യു.എസ് ശാസ്ത്രജ്ഞര്‍
വാഷിങ്ടണ്‍: കൊറോണ വൈറസ് ബാധ സീസണുകളില്‍ ആവര്‍ത്തിക്കുമെന്ന മുന്നറിയിപ്പുമായി യു.എസ് ശാസ്ത്രജ്ഞര്‍. കോവിഡ് 19 വൈറസിന് വാക്‌സിന്‍ കണ്ടെത്തുകയാണ് ഇത് തടയാനുള്ള ഏകപോംവഴിയെന്നും യു.എസ് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു.

ആന്‍റണി ഫൗസിയെന്ന ശാസ്ത്രജ്ഞനാണ് ഗവേഷണത്തിന് നേതൃത്വം നല്‍കിയത്. ദക്ഷിണാഫ്രിക്കയുള്‍പ്പടെയുള്ള രാജ്യങ്ങളില്‍ വൈറസ് വ്യാപനമുണ്ടാവുകയാണ്.  ഈ രാജ്യങ്ങളിലെല്ലാം തണുപ്പുകാലം ആരംഭിക്കുകയാണ്. ഇത് വൈറസ് ബാധ സീസണുകളില്‍ ആവര്‍ത്തിക്കുമെന്നതിന്‍െറ സൂചനയാണെന്ന് അദ്ദേഹം പറഞ്ഞു.

കോവിഡ് 19 വൈറസ് ബാധ ലോകത്ത് പടര്‍ന്നു പിടിക്കുന്നതിനിടെയാണ് പുതിയ ഗവേഷണഫലവും പുറത്ത് വരുന്നത്. ലോകത്ത് ഇതുവരെ 490,269 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. 22,156 പേരാണ് രോഗബാധ മൂലം മരിച്ചത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക