Image

ഇനി എന്തു വേണം (കവിത: രേഖ ഷാജി)

Published on 26 March, 2020
ഇനി  എന്തു  വേണം (കവിത: രേഖ ഷാജി)
ഒരു  ശലഭമാകുവാനിനി   എന്തു വേണം. 
ചാരുത  നിറയും ചിറകു വേണം. 

ഒരു സാഗരമാകുവാനിനി  എന്തു വേണം. 
തുള്ളികളിക്കും  തിരകൾ  വേണം. 

ഒരു പനിനീർപൂവാകുവാൻ ഇനി  എന്തു  വേണം. 
സ്നിഗ്ദ്ധതയൂറും  സുഗന്ധം  വേണം. 

ഒരു നല്ല  മർത്യനാകുവാനിനി  എന്തു  വേണം. 
മാനവികത  നിറയും  
മനസുവേണം.

ഒരു  നല്ല  നാളെയ്ക്കായി  ഇനി  എന്തു  വേണം. 
കാരുണ്യത്തിൻ കരുതൽ  വേണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക