Image

കുവൈറ്റില്‍ പൊതുമാപ്പ്: ഏപ്രില്‍ മാസം 1 മുതല്‍ 30 വരെ കാലാവധി

Published on 27 March, 2020
കുവൈറ്റില്‍ പൊതുമാപ്പ്: ഏപ്രില്‍ മാസം 1 മുതല്‍ 30 വരെ കാലാവധി

 കുവൈറ്റില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചപൊതുമാപ്പ് പ്രഖ്യാപിച്ചു. 2020 ഏപ്രില്‍ മാസം 1 മുതല്‍ 30 വരെയാണ് കാലാവധി. ഈ കാലയളവില്‍ പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിടാനുള്ള അവസരമാണ് കുടിയേറ്റ നിയമ ലംഘകര്‍ക്ക് ഒരുങ്ങിയിരിക്കുന്നത്. ഇതു സംബന്ധിച്ച ഉത്തരവ് ഡെപ്യൂട്ടി പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ അനസ് അല്‍ സാലൈഹാണ് പുറപ്പെടുവിച്ചിരിക്കുന്നത്.


പൊതുമാപ്പ് കാലയളവില്‍ രാജ്യം വിട്ടുപോകുന്ന കുടിയേറ്റ താമസ നിയമ ലംഘകര്‍ക്ക് പിഴയോ ശിക്ഷയോ ഇല്ലാതെ വീണ്ടും തിരിച്ചു കുവെറ്റിലേക്ക് വരാന്‍ സാധിക്കുമെന്നതാണ് പൊതുമാപ്പ് കാലയളവിന്റെ പ്രത്യേകത.

രാജ്യം വിടുന്നതിന് കോടതി വിധികളോ ഭരണഘടനാപരമായ മറ്റ് തടസ്സങ്ങളോ ഉളളവര്‍ക്ക് വ്യവസ്ഥകള്‍ക്കും നിയമങ്ങള്‍ക്കും അനുസൃതമായി ' റെസിഡന്‍സ് അഫയേഴ്‌സ് ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ' അവലോകനം നടത്തിയ ശേഷമാകും അനുമതി നല്‍കുക.

അനുവദിച്ച സമയ പരിധിക്കുള്ളില്‍ രാജ്യം വിടാത്തവര്‍ക്കെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്നും ഉത്തരവില്‍ പറയുന്നു. 2018 ജനുവരിയിലായിരുന്നു അവസാന പൊതുമാപ്പ് കാലാവധി. നിലവില്‍ ഒരു ലക്ഷത്തോളം കുടിയേറ്റ നിയമ ലംഘകര്‍ രാജ്യത്തുണ്ടെന്നതാണ് അനുമാനിക്കുന്നത്. കൊറോണ രോഗബാധയുടെ വ്യാപനം തടയുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി ഇന്ത്യ അടക്കം നിരവധി രാജ്യങ്ങളുമായി വിമാന സര്‍വ്വീസ് ഇല്ലാത്തതിനാല്‍ കുവൈറ്റ് ഗവര്‍മെന്റെ പ്രഖ്യാപിച്ച ഈ ഉത്തരവ് എത്രമാത്രം പ്രയോജനപ്പെടുമെന്ന ചര്‍ച്ചയും  സജീവമാകും.

ഇന്ത്യ - കുവൈറ്റ് സര്‍ക്കാരുകളുടെ ഉന്നതാധികാര  സമിതികളുടെ അടിയന്തര ശ്രദ്ധ പതിയേണ്ട വിഷയമാണിത്.



 



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക