Image

കെഎസ്‌ഡിപി മരുന്ന്‌ നിർമാണം വർധിപ്പിച്ചു ; - സാനിറ്റൈസർ പ്രതിദിനം അരലക്ഷം ബോട്ടിൽ

Published on 27 March, 2020
കെഎസ്‌ഡിപി മരുന്ന്‌ നിർമാണം വർധിപ്പിച്ചു ; - സാനിറ്റൈസർ പ്രതിദിനം അരലക്ഷം ബോട്ടിൽ

കോവിഡ്‌ പ്രതിരോധത്തിന്റെ ഭാഗമായി കലവൂരിലെ കെഎസ്‌ഡിപി  മരുന്നുകളുടെ ഉൽപ്പാദനം വർധിപ്പിച്ചു. കോവിഡ്‌ രോഗികളെ ബാധിക്കുന്ന പനി, ചുമ തുടങ്ങിയവയ്‌ക്കുള്ള പാരസെറ്റമോൾ, അമോക്‌സിലിൻ, അസിത്രോമൈസിൻ, സെട്രാസിൻ, ചുമയ്ക്കുള്ള മരുന്ന്‌ തുടങ്ങിയ ഏഴിനങ്ങളുടെ ഉൽപ്പാദനമാണ്‌ യുദ്ധകാലടിസ്ഥാനത്തിൽ വർധിപ്പിച്ചത്‌. സർക്കാർ ഇതുസംബന്ധിച്ച്‌ നിർദ്ദേശം നൽകിയിരുന്നു.

ഈ മരുന്നുകൾ മുഴുവൻ മെഡിക്കൽ സർവീസ്‌ കോർപറേഷൻ വാങ്ങി ആശുപത്രികളിൽ എത്തിക്കും. പ്രവർത്തനമൂലധനമായി കെഎസ്‌ഡിപിക്ക്‌ 25 കോടി രൂപ നൽകാൻ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. ഈ പണം കൈമാറിയെന്ന്‌ ധനമന്ത്രി ടി എം തോമസ്‌ ഐസക്‌ അറിയിച്ചു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക