Image

ന്യൂയോർക്കിനെ ഭീതിയിലാഴ്ത്തി കൊറോണ പടരുന്നു

Published on 27 March, 2020
ന്യൂയോർക്കിനെ ഭീതിയിലാഴ്ത്തി കൊറോണ പടരുന്നു
ന്യൂയോർക്ക്: ന്യൂയോർക്കിലാകെ കൊറൊണയുടെ തേരോട്ടം.എൽമ്ഹർസ്റ്റ് ആശുപത്രിയിൽ ചികിൽസയിലിരുന്ന 14 പേരാണ് മരിച്ചത്. ഒറ്റ ദിവസം കൊണ്ടാണ് ഇത്രയധികം പേർ മരണപ്പെട്ടത്. അത്യാഹിത വിഭാഗത്തിൽ നൂറു പേരിൽ കൂടുതലുണ്ടിപ്പോൾ എന്നതും ആശങ്ക വളർത്തുന്നു.
  രാജ്യത്ത് 65,000 ത്തിലധികം കൊറോണ വൈറസ് കേസുകളില്‍ 30,000 ത്തിലധികം പേരും ന്യൂയോര്‍ക്കിലുണ്ട്,കൂടാതെ 285 പേര്‍ ഇവിടെ വൈറസ് ബാധിച്ച് മരിച്ചു. ആശുപത്രികളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി പതിനായിരക്കണക്കിന് വെന്റിലേറ്ററുകളും ആശുപത്രി കിടക്കകളും തീവ്രപരിചരണ കിടക്കകളും കൂടി സംസ്ഥാനം സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. എല്‍മ്ഹര്‍സ്റ്റ് പ്രതിസന്ധിയുടെ കേന്ദ്രമാണ്. രോഗികളുടെ അമിതമായ എണ്ണം മറികടക്കാന്‍ ആരോഗ്യ ഉദ്യോഗസ്ഥര്‍ കിണഞ്ഞു പ്രവര്‍ത്തിക്കുന്നു.
  ആവശ്യത്തിന് നഴ്സുമാരെയും ഡോക്ടർമാരെയും കൂടുതൽ അയയ്ക്കാനും വെൻറിലേറ്ററുകളും പി.പി.ഇയും എത്തിച്ച് ഫലപ്രദമായ ചികിൽസ ഉറപ്പ് വരുത്താനും അമേരിക്കൻ ഭരണകൂടം നടപടിയെടുത്തു വരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക