Image

പ്രിയ മുഖ്യമന്ത്രി,താങ്കള്‍ക്ക് കുറച്ച്‌ നാളത്തേക്ക് എങ്കിലും അമേരിക്കന്‍ പ്രസിഡന്റ് ആകാന്‍ കഴിയുമോ?ഒരു യു എസ് മലയാളിയുടെ കുറിപ്പ് വൈറലാകുന്നു

Published on 27 March, 2020
പ്രിയ മുഖ്യമന്ത്രി,താങ്കള്‍ക്ക് കുറച്ച്‌ നാളത്തേക്ക് എങ്കിലും അമേരിക്കന്‍ പ്രസിഡന്റ് ആകാന്‍ കഴിയുമോ?ഒരു യു എസ് മലയാളിയുടെ കുറിപ്പ് വൈറലാകുന്നു

കൊച്ചി: കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് ഒരു പ്രവാസി എഴുതിയ തുറന്ന കത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായി 


 കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നന്നായി നടക്കുന്ന കേരളത്തിലുള്ള ബന്ധുക്കളെക്കാള്‍ വിദേശത്തുള്ള തങ്ങളുടെ കാര്യമാണ് കൂടുതല്‍ കഷ്ടമെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നു. 


ട്രംപിന് പകരം കുറച്ച്‌ കാലം അമേരിക്കന്‍ പ്രസിഡന്റ് ആകുമോ എന്നാണ് നസീര്‍ ഹുസൈന്‍ ചോദിച്ചിരിക്കുന്നത്.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

പ്രിയ മുഖ്യമന്ത്രി, കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നന്നായി നടക്കുന്ന കേരളത്തിലുള്ള ബന്ധുക്കളെക്കാള്‍ വിദേശത്തുള്ള ഞങ്ങളെ കുറിച്ചാണ് ഞങ്ങള്‍ക്ക് കൂടുതല്‍ ആശങ്ക..


അമേരിക്കയില്‍ തന്നെ ഇപ്പൊള്‍ കൊറോണ ബാധിച്ചവരുടെ സംഖ്യ ചൈനയെയും ഇറ്റലിയെയും കടത്തി വെട്ടി 82,100+ ആയി.

ഞങള്‍ താമസിക്കുന്ന കേരളം പോലുള്ള ചെറിയ സംസ്ഥാനം ആയ ന്യൂ ജേഴ്സിയില്‍ തന്നെ ഇപ്പൊള്‍ 7000 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. 


ഞങ്ങളുടെ മണ്ടന്‍ പ്രസിഡന്റ് ട്രമ്ബ് ഏപ്രിലില്‍ ഈസ്റ്റര്‍ സമയം ആകുമ്ബോഴേക്കും എല്ലാ ബിസിനെസ്സും തുറന്നു പ്രവര്‍ത്തിക്കണം എന്നൊക്കെ പറഞ്ഞു തുടങ്ങിയിട്ടുണ്ട്, അതും കൂടി ആകുമ്ബോള്‍ എന്തൊക്കെ ആകുമോ എന്തോ..

താങ്കള്‍ക്ക് കുറച്ച്‌ നാളത്തേക്ക് എങ്കിലും അമേരിക്കന്‍ പ്രസിഡന്റ് ആകാന്‍ കഴിയുമോ? ഇല്ല അല്ലേ.. രക്ഷപ്പെടാനുള്ള ആഗ്രഹം കൊണ്ട് ചോദിച്ചതാണ്.

Join WhatsApp News
truth and justice 2020-03-27 09:08:32
This is not the time to criticize leaders and some lawless people are out there
No to Lock Down 2020-03-27 09:26:12
കൊറോണയിൽ മരിക്കുന്നതിൽ കൂടുതൽ പേര് ലോക്ക് ഡൗൺ മൂലം ഇന്ത്യയിൽ മരിക്കും എന്നതാണ് സ്ഥിതി. ന്യു യോർക്ക് നഗരത്തിൽ മാത്രം 40,000 പേർക്ക് കോവിഡ് ബാധിച്ചിട്ട് ഇവിടെ ലോക്ക് ഡൗൺ ഒന്നുമില്ല. ഇന്ത്യാക്കാരനു ഇപ്പോഴും അടിമ ആയിരിക്കാനാണ് സന്തോഷം. അതാണ് ലോക് ഡൗൺ വേണമെന്ന് മുറവിളി കൂട്ടുന്നത്
Sane voice 2020-03-27 09:27:18
Rahul Gandhi @RahulGandhi The lockdown will devastate our poor & weak. It will deliver a heavy blow to the India we love. India isn’t black & white. Our decisions have to be carefully thought through. A more nuanced & compassionate approach is required to deal with this crisis. It’s still not too late. 2 Replying to @RahulGandhi Poor Musahar Dalit kids in PM Modi's own Varanasi Constituency are eating grass to survive. Migrant and daily wage workers are walking hundreds of kms, without food and water to reach their villages. Just like DeMo, Modi's 8 PM #LockdownWithoutPlan is ruining the nation's poor
JACOB 2020-03-27 10:30:17
In India, there is report of shortage of fruits and vegetables. Farmers are suffering because they could not sell fruits and vegetables. Transporting these items are prohibited. These are perishable products. A more sensible policy is needed.
Patriot 2020-03-27 10:33:52
Why e-malayalee is re-publishing such worthless comments??
chinthikkunnavan 2020-03-29 18:23:32
ഒരു സംരംഭകനായി ആറു മാസം നാട്ടിൽ പോയി നിന്നാൽ മതി ഈ പ്രവാസിയുടെ ഇപ്പോൾ തോന്നുന്ന അമേരിക്കക്കാർ മണ്ടന്മാർ എന്ന പ്രത്യേക രോഗം മാറും. പെറ്റമ്മയെപോൽ പോറ്റമ്മയേയും കാണാൻ ബഹുമാനിക്കുക.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക